Breaking
5 Feb 2026, Thu

50എംപി ട്രിപ്പിൾ ക്യാമറയുള്ള മോട്ടറോള എഡ്‌ജ്‌ 70, വില 28,999 രൂപ മുതൽ

സ്‌മാർട്ട്‌ഫോൺ വിപണിയിൽ വീണ്ടും വിസ്മയം തീർത്ത് മോട്ടറോള. കമ്പനിയുടെ ഏറ്റവും പുതിയ അൾട്രാ-സ്ലിം സ്‌മാർട്ട്‌ഫോണായ മോട്ടറോള എഡ്‌ജ്‌ 70 (Motorola Edge 70) വിൽപ്പന ആരംഭിച്ചു. വെറും 5.99എംഎം മാത്രം കനമുള്ള ഈ ഫോൺ ലോകത്തിലെ തന്നെ ഏറ്റവും കനം കുറഞ്ഞ ഫോണുകളിൽ ഒന്നാണ്. 159 ഗ്രാം മാത്രമാണ് ഭാരം.

അമേരിക്കൻ ബ്ലൂബേർഡുമായി കുതിച്ച് ‘ഇന്ത്യൻ ബാഹുബലി’; എൽവിഎം 3 റോക്കറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മെലിഞ്ഞതാണെങ്കിലും ഫീച്ചറുകളിൽ ഒട്ടും പിന്നിലല്ല എഡ്‌ജ്‌ 70. 30,000 രൂപയിൽ താഴെയുള്ള വിഭാഗത്തിൽ കടുപ്പമേറിയ മത്സരം കാഴ്ചവെക്കാൻ പോന്ന സവിശേഷതകളാണ് മോട്ടറോള ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രധാന സവിശേഷതകൾ

ഡിസ്‌പ്ലേ: 6.7 ഇഞ്ച് സൂപ്പർ എച്ച്ഡി 1.5കെ എക്‌സ്ട്രീം അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 120ഹേർട്സ് റിഫ്രഷ് റേറ്റും 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സും മികച്ച ദൃശ്യാനുഭവം ഉറപ്പുനൽകുന്നു.

പ്രോസസർ & സ്റ്റോറേജ്: ക്വാൾകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസ്സറാണ് ഫോണിന് കരുത്ത് പകരുന്നത്. 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് ഫോൺ വിപണിയിലെത്തുന്നത്.

ക്യാമറ: ട്രിപ്പിൾ 50എംപി എഐ പ്രോ-ഗ്രേഡ് ക്യാമറ സിസ്റ്റമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 50എംപി പ്രധാന ക്യാമറ, 50എംപി അൾട്രാ-വൈഡ് ക്യാമറ, 50എംപി മുൻ ക്യാമറ എന്നിവയാണുള്ളത്. മുൻ-പിൻ ക്യാമറകൾ ഉൾപ്പെടെ എല്ലാ ലെൻസുകളിലും 4കെ 60എഫ്‌പിഎസ് വീഡിയോ റെക്കോർഡിംഗ് പിന്തുണയ്‌ക്കുന്നുണ്ട്.

ബാറ്ററി: കനം കുറഞ്ഞ ഫോണായിട്ടും 5000എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 68വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിങും 15വാട്ട് വയർലെസ് ചാർജിങും പിന്തുണയ്ക്കും.

സുരക്ഷ: ഐപി68 + ഐപി69 റേറ്റിങ് വെള്ള ത്തെയും പൊടിയെയും പ്രതിരോധിക്കാൻ സഹായിക്കും. കൂടാതെ വീഴ്ചകളെ അതിജീവിക്കാൻ എംഐഎൽ-എസ്‌ടിഡി-810എച്ച് (MIL-STD-810H) മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനും ഫോണിനുണ്ട്.

എഐ ഫീച്ചറുകൾ

മോട്ടോ എഐ 2.0, ഗൂഗിൾ ജെമിനി, കോപൈലറ്റ്, പെർപ്ലെക്‌സിറ്റി തുടങ്ങിയ നിർമ്മിത ബുദ്ധി (AI) സവിശേഷതകളും

എഡ്‌ജ്‌ 70 വാഗ്ദാനം ചെയ്യുന്നു.

കടലിനടിയിൽ സോണാർ റീഡിങിൽ അസാധാരണമായ ഒരു രൂപം, അമ്പരന്നു ഗവേഷകർ; ഉള്ളിൽ അമൂല്യ നിധിശേഖരം

വിലയും ലഭ്യതയും

29,999 രൂപയാണ് ഫോണിന്റെ ലോഞ്ച് വില. എന്നാൽ ബാങ്ക് ഓഫറുകൾ ഉപയോഗിച്ച് 28,999 രൂപ എന്ന പ്രാരംഭ വിലയിൽ ഫോൺ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഫോൺ ലഭ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *