Breaking
5 Feb 2026, Thu

30000 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാവുന്ന നാലു മികച്ച ഫോണുകള്‍

ഫോട്ടോഗ്രാഫി മുതല്‍ ഗെയിമിങ് വരെയുള്ള വിവിധ മേഖലകളില്‍ ഒരേ പോലെ മികവു പുലര്‍ത്തുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ പ്രീമിയം റേഞ്ചിലാണ് വില്‍ക്കുന്നത്. അവയുടെയത്ര പ്രവര്‍ത്തന മികവ് പ്രതീക്ഷിക്കുന്നില്ലെങ്കില്‍, അവയ്ക്കു നല്‍കേണ്ട വില ഇല്ലാതെ തരക്കേടില്ലാത്ത ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകൾ ഇപ്പോള്‍ വാങ്ങാന്‍ സാധിക്കും. 30,000 രൂപയ്ക്ക് അല്‍പ്പം മുകളിലോ താഴെയോ വില നല്‍കേണ്ട, പ്രൊസസിങ് കരുത്തും ക്യാമറാ കരുത്തുമുള്ള നാല് ഹാന്‍ഡ്‌സെറ്റുകള്‍ പരിചയപ്പെടാം.

കീബോർഡും മൗസും ഇനി ചരിത്രമാകും? മെറ്റായുടെ വിപ്ലവകരമായ റിസ്റ്റ്ബാൻഡ് വരുന്നു! മസ്കിന് ഇത് തിരിച്ചടിയാകുമോ?

വണ്‍പ്ലസ് നോര്‍ഡ് 5

സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍3 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന വണ്‍പ്ലസ് നോര്‍ഡ് 5 മികച്ച റേറ്റിങ് ഉള്ള ഫോണാണ്. 6.83-ഇഞ്ച് വലുപ്പം. 1.5കെ റെസലൂഷൻ. സെക്കന്‍ഡില്‍ 144 ഫ്രെയിം വരെ റിഫ്രഷ് റേറ്റ് ലഭിക്കുന്ന സ്‌ക്രീൻ ഇങ്ങനെ ഒട്ടനവധി നൂതന ഫീച്ചറുകളുടെ സമ്മേളനമാണ് ഫോണിലുള്ളത്. എല്‍പിഡിഡിആര്‍5എക്‌സ് റാം, വിസി കൂളിങ് തുടങ്ങിയവ ഗെയിമര്‍മാര്‍ക്കും ആത്മവിശ്വാസം പകരും. പ്രധാന കാമറയ്ക്കും, സെല്‍ഫി കാമറയ്ക്കും 50എംപി റെസലൂഷന്‍. പിന്നിലുള്ള അള്‍ട്രാവൈഡ് സെന്‍സറിന് റെസലൂഷന്‍ 8എംപി. 4കെ 60പി വരെ വിഡിയോ ഷൂട്ട് ചെയ്യാം. 6800എംഎഎച്ച് ബാറ്ററി, ബൈ-പാസ് ചാര്‍ജിങ് തുടങ്ങിയ ഫീച്ചറുകള്‍. ഭൂരിപക്ഷം ഉപയോക്താക്കളും ഈ ഫോണിന്റെ പ്രകടനത്തിൽ തൃപ്തരാണ്. 34,999എംആര്‍പി ഉള്ള വണ്‍പ്ലസ് നോര്‍ഡ് 5യുടെ 8ജിബി + 256 ജിബി വേരിയന്റ് ഇപ്പോള്‍ ലിമിറ്റഡ് ടൈം ഡീലില്‍ വില്‍ക്കുന്നത് 31,999 രൂപയ്ക്ക്. ബാങ്ക് ഓഫറുകളും മറ്റും നേടാനായാല്‍ വില കുറയ്ക്കാം. നേരിട്ടു വിലയിരുത്തിയ ശേഷം പരിഗണിക്കാം: https://shorturl.at/ok4UN

റിയല്‍മി ജിടി 6ടി 5ജി

സ്‌നാപ്ഡ്രാഗണ്‍ 7പ്ലസ് ജെന്‍ 3 പ്രൊസസറുമായി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയ ആദ്യ ഫോണ്‍ ആണ് റിയല്‍മി ജിടി 6ടി 5ജി. ഇതില്‍ 7-ബില്ല്യന്‍ പാരമീറ്റര്‍ ജനറേറ്റിവ് എഐ മോഡലുകള്‍ അടങ്ങിയിരിക്കുന്നു എന്ന് കമ്പനി പറയുന്നു. ഡിസ്‌പ്ലെ 6.78-ഇഞ്ച് വലുംപ്പം. 120 ഹെട്‌സ് റിഫ്രെഷ് റേറ്റ്. പീക്ക് ബ്രൈറ്റ്‌നസ് 6,000നിറ്റ്‌സ്. ആന്‍ഡ്രോയിഡ് 14-അധിഷ്ഠിത ഒഎസ്. നൂതന കൂളിങ് സംവിധാനം അടക്കം ചെയ്തിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. പിന്നില്‍ 50എംപി പ്രധാന കാമറയും 8എംപി അള്‍ട്രാ വൈഡും. സെല്‍ഫി ക്യാമറയ്ക്ക് 32എംപി റെസലൂഷന്‍. 5,500എംഎഎച്ച് ബാറ്ററി. 100w ഫാസറ്റ് ചാര്‍ജിങ്. 37,999 രൂപ എംആര്‍പിയുള്ള റിയല്‍മി ജിടി 6ടി 5ജി 12ജിബി +256ജിബി വേരിയന്റ് ഇപ്പോള്‍ വില്‍ക്കുന്നത് 28,999 രൂപയ്ക്ക്. നേരിട്ട് ഫീച്ചറുകള്‍ പരിശോധിച്ച ശേഷം പരിഗണിക്കാം: https://shorturl.at/xpJ0N

പ്രകൃതിക്കൊരു ബഹിരാകാശക്കണ്ണ് ; ഐഎസ്ആർഒ – നാസ ആദ്യ സംയുക്ത ദൗത്യം

ഐക്യൂ നിയോ 10ആര്‍ 5ജി

ഗെയിമിങ് പ്രേമികള്‍ക്ക് 30,000 രൂപയില്‍ താഴെ നല്‍കി ഇപ്പോള്‍ വാങ്ങാവുന്ന ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റുകളില്‍ ഒന്നാണ് ഐക്യൂ നിയോ 10ആര്‍ 5ജി എന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം. 6.7-ഇഞ്ച് ഫ്‌ളാറ്റ് 1.5കെ റെസലൂഷനുള്ള ഡിസ്‌പ്ലെ, 2.5D കേര്‍വ്ഡ് ഗ്ലാസ്, ഉയര്‍ന്ന റിഫ്രെഷ് റേറ്റ് ഉള്ള അമോലെഡ് ഡിസ്‌പ്ലെ തുടങ്ങിയ സ്‌ക്രീന്‍ ഫീച്ചറുകള്‍ ഉണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍3 പ്രൊസസര്‍, 8ജിബി (അല്ലെങ്കില്‍ 12ജിബി) റാം, 256ജിബി സംഭരണശേഷി (UFS 3.1/4.1) തുടങ്ങിയവ ഈ വിലയ്ക്കു വാങ്ങാവുന്ന ഫോണുകളില്‍ കാണണമെന്നില്ല. ഇതെല്ലാം ഗെയിമര്‍മാര്‍ക്ക് ഉത്സാഹം പകരുന്ന സ്‌പെക്‌സ് ആണ്. 150,000 AnTuTu സ്‌കോര്‍ ലഭിച്ചിട്ടുണ്ട്. ഇരട്ട പിന്‍ക്യാമറ സിസ്റ്റം. 50എംപി പ്രധാന സെന്‍സറും, 8എംപി അള്‍ട്രാവൈഡും ഒപ്പമുണ്ട്. സെല്‍ഫി ഷൂട്ടറിന് 32എംപി റെസലൂഷന്‍. 4കെ 30പി വരെ റെസലൂഷന്‍. 6,400എംഎഎച്ച് ബാറ്ററി. ആന്‍ഡ്രോയിഡ് 15 കേന്ദ്രീകൃത ഓഎസ്. 3 വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്. പൊതുവെ മികച്ച പ്രകടനം എന്നു പറയുമ്പോഴും, സ്‌ക്രീനിന്റെ റിഫ്രെഷ് റേറ്റ് ഉയര്‍ന്നാല്‍ ചൂടാകുന്നു എന്ന പരാതിയും ചിലര്‍ ഉയര്‍ത്തുന്നു. അല്‍പ്പം ഭാരക്കൂടുതല്‍ തോന്നുന്നതായും അഭിപ്രായമുണ്ട്. നേരിട്ടു വിലയിരുത്തിയ ശേഷം പരിഗണിക്കാം: https://shorturl.at/540r0

സോണി ബ്രാവിയ 5: 98 ഇഞ്ച് മിനി എൽഇഡി ടിവി ഇന്ത്യയിൽ അവതരിപ്പിച്ചു, വില 6,49,990 രൂപ

നതിങ് 3എ പ്രോ

വേറിട്ടൊരു ലുക്കുള്ള ഫോണ്‍ വേണമെന്നുള്ളവര്‍ക്ക് പരിഗണിക്കാവുന്ന ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് നതിങ് കമ്പനി പ്രശസ്തമാക്കിയ ഗ്ലിഫ് ഡിസൈനിന്റെ തിളക്കം ഉള്ള നതിങ് 3എ പ്രോ. സുതാര്യമായ പിന്‍ പ്രതലം, നോട്ടിഫിക്കേഷന്‍ ഇന്‍ഡിക്കേറ്ററുകളായി പ്രവര്‍ത്തിപ്പിക്കാവുന്ന ഗ്ലിഫ് എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങിയവ ഈ മോഡലിന് വ്യത്യസ്ത അന്വേഷിക്കുന്നവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മോഡലാക്കുന്നു. 6.77-ഇഞ്ച് വലുപ്പമുള്ള അമോലെഡ് ഡിസ്‌പ്ലെ 120ഹെട്‌സ് റിഫ്രെഷ് റേറ്റ് തുടങ്ങിയവ ഉണ്ട്. സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍3 പ്രൊസസര്‍, 12ജിബി വരെ റാം ഉളള വേരിയന്റുകള്‍ തുടങ്ങിയവ ഇതിനെ വ്യത്യസ്തമായ ഫോണാക്കി മാറ്റുന്നു. പിന്നില്‍ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം ഉണ്ടെന്നതാണ് മറ്റൊരു കരുത്ത്. 50എംപി പ്രധാന ക്യാമറ, 8എംപി അള്‍ട്രാവൈഡ് എന്നിവയ്ക്കു പുറമെ 50എംപി പെരിസ്‌കോപ്പ് ക്യാമറയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് ഓഎസ് 15 കേന്ദ്രീകൃതമായ നത്തിങ് ഓഎസ് 3.1. കസ്റ്റമൈസേഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം പകരുന്നതാണ് നതിങ് 3എ പ്രോ. യാതൊരു ബ്ലോട്ട്‌വെയറും തിരുകിവിട്ടിട്ടില്ലെന്നതും ക്ലീന്‍ സോഫ്റ്റ്‌വെയര്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അനുഗ്രഹമാകുന്നു. 8ജിബി + 256ജിബി വേരിയന്റിന് ഇതെഴുതുന്ന സമയത്ത് 30,469 രൂപ. നേരിട്ടു വിലയിരുത്തിയ ശേഷം വാങ്ങാം: https://shorturl.at/GUmio

(എല്ലാ ഫോണുകളുടെയും വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായേക്കാം.)

By admin

Leave a Reply

Your email address will not be published. Required fields are marked *