വ്യോമാക്രമണം വെറും 30 മണിക്കൂർ പിന്നിടുമ്പോൾത്തന്നെ ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (IDF) വർഷിച്ചത് 2,000ത്തിലധികം ബോംബുകളെന്ന് റിപ്പോർട്ട്! 2025 ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിൽ ഉപയോഗിച്ച ആകെ ആയുധങ്ങളുടെ പകുതിയോളം ഇപ്പോൾ വെറും ഒന്നര ദിവസത്തിനുള്ളിൽ ഇസ്രയേൽ പ്രയോഗിച്ചു കഴിഞ്ഞു എന്നത് ആക്രമണത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നു.
What you should read next
ഇസ്രയേൽ-ഇറാൻ പോര്: പശ്ചിമേഷ്യയിൽ മഹാവിനാശത്തിന്റെ പുകച്ചുരുളുകൾ! ഇതെങ്ങോട്ടാണ് മൂന്നാം ലോകയുദ്ധത്തിലേക്കോ?
യുദ്ധം തുടങ്ങി 24 മണിക്കൂറിനുള്ളിൽ തന്നെ ഇറാന്റെ ആകാശത്ത് പൂർണ്ണ ആധിപത്യം നേടാൻ ഇസ്രയേൽ വ്യോമസേനയ്ക്ക് സാധിച്ചുവെന്നാണ് ഐഡിഎഫിന്റെ അവകാശവാദം. 700ൽ അധികം തവണയാണ് ഇസ്രയേൽ യുദ്ധവിമാനങ്ങൾ ഇറാൻ ലക്ഷ്യമാക്കി പറന്നുയർന്നതത്രെ.
പടിഞ്ഞാറൻ ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതോടെ, ദൂരപരിധിയിലുള്ള മിസൈലുകൾക്ക് പകരം ടെഹ്റാൻ നഗരത്തിന് മുകളിൽ നേരിട്ടെത്തി ബോംബുകൾ വർഷിക്കുന്നരീതിയിലേക്ക് ഇസ്രയേൽ മാറി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) ഇന്റലിജൻസ്, സെക്യൂരിറ്റി വിഭാഗങ്ങളുടെ ആസ്ഥാനങ്ങളും കമാൻഡ് സെന്ററുകളും പൂർണ്ണമായും നശിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ഇരമ്പലും മിസൈലുമില്ല; മിന്നിത്തിളങ്ങിയെത്തുന്ന കൊലയാളികൾ! ഡ്രോൺ യുദ്ധത്തിന്റെ കാണാപ്പുറങ്ങൾ
സഹേദാൻ (Zahedan) എയർബേസ് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടെഹ്റാന് പുറമെ ബെയ്റൂട്ടിലും സമാനമായ രീതിയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്.
ADVERTISEMENT
ബാക്കിയാകുന്നത്
സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള “കൃത്യമായ ആക്രമണങ്ങൾ” എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നതെങ്കിലും, ഈ യുദ്ധം വലിയൊരു മാനുഷിക ദുരന്തത്തിന് വഴിയൊരുക്കുകയാണ്. സൈനിക താവളങ്ങൾക്കൊപ്പം ജനവാസ കേന്ദ്രങ്ങൾക്ക് സമീപമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കപ്പെടുമ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ അധികാര യുദ്ധത്തിൽ സാധാരണക്കാരായ മനുഷ്യരും ഇരകളാകുന്നുവെന്ന യാഥാർത്ഥ്യം ലോകത്തെ ആശങ്കപ്പെടുത്തുന്നു.
ADVERTISEMENT

