മദർഷിപ്പുകളെയും തെളിച്ചുകൊണ്ടു വിഴിഞ്ഞത്തേക്ക് ഒരു വട്ടം വന്നാൽ മതി, ഈ തുറമുഖം കപ്പലിലെ ജീവനക്കാരുടെ ഹൃദയത്തിൽ നങ്കൂരമിടും. പ്രകൃതി കനിഞ്ഞു നൽകിയ ആഴക്കൂടുതൽ മാത്രമല്ല ഏത് ഭീമൻ കപ്പൽ വന്നാലും അതിവേഗം ചരക്ക് ഇറക്കി, കരയിലേക്ക് കയറ്റി, മടക്കിവിടുന്ന തുറമുഖത്തിന്റെ സാങ്കേതിക ‘മിടുക്ക്’ കൂടിയുണ്ട് അതിൽ. പാറയുടെ ക്ഷാമം മുതൽ കലിതുള്ളിയ ഓഖി വരെ തുറമുഖനിർമാണം വർഷങ്ങൾ വൈകിപ്പിച്ചു. എന്നാൽ കുറച്ച് ലേറ്റായത് ലേറ്റസ്റ്റാക്കി മാറ്റിയ ഗൗതം അദാനിയുടെ കണക്കുകൂട്ടൽ വിഴിഞ്ഞം തെറ്റിച്ചില്ല. മറ്റൊരു തുറമുഖത്തിനും ആദ്യ വർഷം അവകാശപ്പെടാനാവാത്ത റെക്കോർഡ് നേട്ടത്തോടെയാണ് ഇന്ന് വിഴിഞ്ഞം മുന്നേറുന്നത്. ഒട്ടേറെ മികവുകളാണ് വിഴിഞ്ഞത്തെ ദക്ഷിണേഷ്യയിലെ മറ്റു തുറമുഖങ്ങളിൽനിന്നും വേറിട്ട് നിർത്തുന്നത്. ആദ്യവർഷത്തിൽ വിഴിഞ്ഞം തുറമുഖം കൈവരിച്ച നേട്ടങ്ങളും രണ്ടാം ഘട്ടത്തിലേക്കുള്ള ഒരുക്കങ്ങളും മനോരമ ഓൺലൈൻ പ്രതിനിധി വിഴിഞ്ഞം തുറമുഖത്ത് നേരിട്ടു കണ്ട കാഴ്ചകളിലൂടെ വിശദമായി വിവരിക്കുകയാണ് രണ്ടാം ഭാഗത്തിൽ.
English Summary:
Overcoming Obstacles: Vizhinjam Port is celebrating a record-breaking first year, exceeding container handling targets by four times thanks to its deepwater advantage and state-of-the-art automated crane technology.
News Premium
Vizhinjam Port
Adani Group
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

