Breaking
11 Apr 2026, Sat

28 ദിവസ റീചാർജ് ‘കെണി’ സർക്കാർ പൂട്ടിച്ചോ, ഇതല്ലെ 2022ലും ട്രായി ആവശ്യപ്പെട്ടത്?

‌ഇന്ത്യയിലെ കോടിക്കണക്കിന് മൊബൈൽ ഉപഭോക്താക്കൾക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്ന ഒരു പ്രധാന പരാതിയാണ് ‘പ്രതിമാസ’ റീചാർജുകളുടെ കാലാവധി. ഒരു മാസം എന്ന് കേൾക്കുമ്പോൾ ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത് 30 അല്ലെങ്കിൽ 31 ദിവസമാണെങ്കിലും ടെലികോം കമ്പനികൾ നൽകുന്നത് വെറും 28 ദിവസമാണ്. ഈ രണ്ട് ദിവസത്തെ വ്യത്യാസം നിസ്സാരമെന്ന് തോന്നാമെങ്കിലും വർഷാവസാനം കണക്കെടുക്കുമ്പോൾ ഉപഭോക്താവ് ഒരു മാസത്തെ അധിക റീചാർജ് തുക കമ്പനികൾക്ക് നൽകേണ്ടി വരുന്നു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടലുകൾ ശക്തമാക്കുന്ന സാഹചര്യത്തിൽ, എന്താണ് ഈ 28 ദിവസത്തെ കണക്ക് എന്നും, ഇതിനെതിരെ സർക്കാർ സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്നും പരിശോധിക്കാം.

What you should read next

28 ദിവസത്തെ റീചാർജ് ‘തന്ത്രം’ അവസാനിക്കുന്നു; ഇനി വാലിഡിറ്റി 30 ദിവസം! കൊടിക്കുന്നിൽ സുരേഷിന്റെ ഇടപെടലിൽ കേന്ദ്രത്തിന്റെ നിർണായക നീക്കം

‌∙ 28 ദിവസത്തെ മാജിക്

‌‌‌എങ്ങനെയുണ്ടാകുന്നു 13-ാം മാസം? ലളിതമായ കണക്കിലൂടെ ഇത് മനസ്സിലാക്കാം. ഒരു വർഷത്തിൽ 365 ദിവസമാണുള്ളത്. ടെലികോം കമ്പനികൾ നൽകുന്ന 28 ദിവസത്തെ പ്ലാനാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ 365/28 = 13.03 അതായത്, ഒരു കലണ്ടർ വർഷത്തിൽ നിങ്ങൾ 12 തവണയല്ല, മറിച്ച് 13 തവണ റീചാർജ് ചെയ്യേണ്ടി വരുന്നു. ഓരോ മാസവും ലാഭിക്കുന്ന 2 അല്ലെങ്കിൽ 3 ദിവസങ്ങൾ ചേർത്ത് വെച്ച് വർഷാവസാനം കമ്പനികൾ ഒരു മുഴുവൻ മാസത്തെ തുക അധികമായി കൈക്കലാക്കുന്നു. ഇത് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം വലിയൊരു സാമ്പത്തിക ബാധ്യതയാണ്.

What you should read next

പാസ്‌വേഡ് നൽകാൻ മടിച്ചാൽ അഴിയെണ്ണാം! പൊലീസിന് അൺലിമിറ്റഡ് പവർ; ഹോങ്കോങ്ങിൽ പുതിയ നിയമം ഇങ്ങനെ

∙പാർലമെന്റിലെ ചർച്ചയും സർക്കാർ നിലപാടും

അടുത്തിടെ പാർലമെന്റിൽ കഴിഞ്ഞ ദിവസങ്ങളിൽ ചില എംപിമാർ ഈ വിഷയം ഉന്നയിച്ചതോടെയാണ് ചർച്ചകൾ വീണ്ടും സജീവമായത്. 28 ദിവസത്തെ പ്ലാനുകൾ നിർത്തലാക്കണമെന്നും, എല്ലാ മാസവും ഒരേ തീയതിയിൽ റീചാർജ് ചെയ്യാവുന്ന രീതിയിൽ പ്ലാനുകൾ പരിഷ്കരിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ച വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, 30 ദിവസത്തെ പ്ലാനുകളിലേക്ക് മാറാൻ ടെലികോം കമ്പനികളോട് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നേരത്തേ തന്നെ കമ്പനികൾക്ക് 30 ദിവസത്തെ പ്ലാനുകൾ നിർബന്ധമാക്കിയതാണ്. എന്നാൽ പല കമ്പനികളും ഇത് ഉപഭോക്താക്കളിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തുന്നു എന്നതാണ് വാസ്തവം.

Image Credit: Canva

∙ ട്രായിയുടെ ഇടപെടലും നിലവിലെ നിയമവും

ADVERTISEMENT

2022ൽ തന്നെ ട്രായി ഒരു സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ ടെലികോം കമ്പനികളും പുതിയ കാലാവധി നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞത് ഒരു പ്ലാനെങ്കിലും കൃത്യം 30 ദിവസത്തെ വാലിഡിറ്റിയോടെ നൽകണം എന്നതായിരുന്നു ഒരു നിർദേശം. മറ്റൊന്ന് ഓരോ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന പ്ലാൻ (ഉദാഹരണത്തിന്, ജനുവരി 5ന് റീചാർജ് ചെയ്താൽ അടുത്തത് ഫെബ്രുവരി 5ന് മതിയാകും) ആയിരുന്നു.

നിലവിൽ റിലയൻസ് ജിയോ, എയർടെൽ തുടങ്ങിയ കമ്പനികൾ ഇത്തരം പ്ലാനുകൾ (ഉദാഹരണത്തിന് 319 രൂപ പ്ലാൻ) വെബ്‌സൈറ്റുകളിൽ നൽകുന്നുണ്ടെങ്കിലും അവയുടെ പരസ്യം കുറവായതിനാൽ ഭൂരിഭാഗം ആളുകളും ഇപ്പോഴും 28 ദിവസത്തെ പ്ലാനുകളിൽ തന്നെ തുടരുന്നു.

∙കമ്പനികളുടെ വാദവും യാഥാർഥ്യവും

കമ്പനികളെ പ്രതിനിധീകരിക്കുന്ന സിഒഎഐ പറയുന്നത് മാസങ്ങൾ മാറിവരുന്നതിനാൽ (28, 30, 31 ദിവസങ്ങൾ) 30 ദിവസത്തെ പ്ലാൻ വന്നാലും സമാനമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ്. കൂടാതെ, വാലിഡിറ്റി കൂട്ടിയാൽ പ്ലാൻ നിരക്കുകൾ വർധിപ്പിക്കേണ്ടി വരുമെന്നും ഇത് സാധാരണക്കാരെ ബാധിക്കുമെന്നും അവർ വാദിക്കുന്നു. എന്നാൽ, സാങ്കേതികമായി നോക്കിയാൽ ഇതൊരു ലാഭതന്ത്രം മാത്രമാണ്. ഉപഭോക്താക്കൾക്ക് ലളിതമായ ഒരു മാസത്തെ വാലിഡിറ്റി നൽകുന്നത് കമ്പനികളുടെ വാർഷിക വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കും എന്നതുകൊണ്ടാണ് അവർ ഇതിനെ എതിർക്കുന്നത്.

What you should read next

അണ്ടർവാട്ടർ സ്കൂട്ടറിലെന്ന പോലെ യാത്ര ചെയ്യുന്ന മനുഷ്യ ടോർപിഡോകൾ; ബ്രിട്ടനെ വിറപ്പിച്ച മയാലെ!

∙ഇൻകമിങ് കോളുകളുടെ ആയുസ്സ്

മറ്റൊരു പ്രധാന പ്രശ്നം റീചാർജ് കാലാവധി കഴിഞ്ഞാലുടൻ ഇൻകമിങ് കോളുകൾ കട്ടാകുന്നു എന്നതാണ്. നേരത്തേ ഇൻകമിങ് കോളുകൾക്ക് വാലിഡിറ്റി പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ പ്ലാൻ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ സേവനങ്ങൾ നിർത്തുന്നത് പാവപ്പെട്ട ഉപഭോക്താക്കളെയും വയോധികരെയും സാരമായി ബാധിക്കുന്നു.

ADVERTISEMENT

∙ട്രായി നിർദേശിക്കപ്പെട്ട മാറ്റങ്ങൾ

1. റീചാർജ് അവസാനിച്ചാലും ഇൻകമിങ് കോളുകൾ ഒരു വർഷം വരെ ലഭ്യമാക്കണം

2. നമ്പർ പൂർണമായും റദ്ദാക്കുന്നതിന് മുൻപ് മൂന്ന് വർഷത്തെ ഗ്രേസ് പിരീഡ് നൽകണം.

ഇക്കാര്യത്തിൽ ‘താരീഫ് ഫോർബിയറൻസ്’ എന്ന നയമാണ് സർക്കാർ പിന്തുടരുന്നത്. അതായത്, വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. എങ്കിലും വിപണിയിലെ ചൂഷണം തടയാൻ ട്രായി പുതിയ മാർഗനിർദേശങ്ങൾ ആലോചിക്കുന്നുണ്ട്.

What you should read next

∙ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സർക്കാർ നടപടികൾക്കായി കാത്തുനിൽക്കാതെ തന്നെ ഉപഭോക്താക്കൾക്ക് ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. 30 ദിവസത്തെ പ്ലാനുകൾ കണ്ടെത്തുക എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. കമ്പനികളുടെ ആപ്പുകളിൽ (മൈജിയോ, എയർടെൽ താങ്ക്സ്) ‘Calendar Month’ അല്ലെങ്കിൽ ’30 Days Validity’ എന്ന് സേർച്ച് ചെയ്താൽ ഈ പ്ലാനുകൾ കണ്ടെത്താം. 28 ദിവസത്തെ പ്ലാൻ എടുക്കുന്നതിനേക്കാൾ ലാഭം പലപ്പോഴും 365 ദിവസത്തെ പ്ലാനുകളായിരിക്കും. ഇത് 13 തവണ റീചാർജ് ചെയ്യുന്നത് ഒഴിവാക്കാൻ സഹായിക്കും.

Image Credit: Canva

ADVERTISEMENT

ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് രാജ്യം കുതിക്കുമ്പോൾ, സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തുന്ന ഇത്തരം ‘അദൃശ്യ’ തന്ത്രങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. 28 ദിവസത്തെ പ്ലാനുകൾക്ക് പകരം ഉപഭോക്താവിന് വ്യക്തമായ മാസവരി പ്ലാനുകൾ തിരഞ്ഞെടുക്കാൻ അവകാശം ലഭിക്കണം. സർക്കാർ നൽകുന്ന നിർദേശങ്ങൾ കമ്പനികൾ എത്രത്തോളം നടപ്പിലാക്കുന്നു എന്നത് വരും മാസങ്ങളിൽ വ്യക്തമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *