Breaking
23 Mar 2026, Mon

2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?

നിങ്ങൾ കോഴിക്കോട് രാമനാട്ടുകരയിൽനിന്ന് കണ്ണൂരിലേക്കു യാത്രചെയ്യുകയാണ്, പുതിയ ഹൈവേയിൽക്കൂടി. ഇടയ്ക്ക് ഒരിടത്ത് ഹൈവേയിൽ നിന്നിറങ്ങി ചായ കുടിക്കാം എന്നു ഡ്രൈവറോടു പറയുന്നു. അടുത്ത കഫേ എവിടെ എന്നു കണ്ടുപിടിച്ച ഡ്രൈവർ കാർ അതിന്റെ മുറ്റത്ത് എത്തിക്കുന്നു. സാധാരണ സംഭവം, അല്ലേ? എന്നാൽ ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാണ്. ഡ്രൈവർ ഇല്ലാത്തതാണ് ആ കാർ! വർഷം 2045 ആണ്, ഡ്രൈവർ ഇല്ലാതെ തനിയെ ഓടുന്ന കാറുകൾ കേരളത്തിലെ പാതകളിൽ നിറയുന്ന കാലം. ഏതു ഭാഷയിലും ആ ‘ഇല്ലാത്ത ഡ്രൈവറോട്’ സംസാരിക്കാം. എത്ര ദൂരം കാറോടിച്ചാലും മുഷിച്ചിലോ മടുപ്പോ ക്ഷീണമോ ഇല്ലാത്ത ഡ്രൈവറായിരിക്കുമത്. ഇത്തരം കാറുകൾ അമേരിക്കയിൽ പലയിടത്തും പ്രത്യേകിച്ച് കലിഫോർണിയയിൽ ഇപ്പോൾത്തന്നെ ധാരാളം ഓടിത്തുടങ്ങിയിട്ടുണ്ട്. വരാൻ പോകുന്ന 25 വർഷങ്ങളിൽ കേരളത്തിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും ഈ ഡ്രൈവറില്ലാ വാഹനങ്ങൾ. ഇതുൾപ്പടെ നാം ഒരിക്കലും സങ്കൽപ്പിച്ചിട്ടു പോലുമില്ലാത്ത അതിവേഗ മാറ്റങ്ങളുടെ കാലമായിരിക്കും 2026–2050. മാറ്റങ്ങളുടെ ആ ഹൈപ്പർലൂപ് പാതയിൽ ഒരു യാത്രയാണിത്. കോട്ടയത്തെ ആശുപത്രിയിൽ നിങ്ങൾ സ്ഥിരമായി കാണുന്ന ഡോക്ടർ

By admin

Leave a Reply

Your email address will not be published. Required fields are marked *