ഇന്ത്യയില്‍ നിന്ന് 2025ല്‍ നടന്ന ഗൂഗിള്‍ സെർച്ചുകളെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനിയിപ്പോള്‍. പാരമ്പര്യബോധവും, അതിനൊപ്പം ഭാവിയെക്കുറിച്ചുള്ള ജിജ്ഞാസയും തുടിച്ചു നില്ക്കുന്ന ഒരു ജനതയാണ് ഇന്ത്യക്കാര്‍ എന്നാണ് ഈ വര്‍ഷത്തെ സെർച്ചുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്ന് ഉരുത്തിരിച്ചെടുത്ത വിവരം.
ജീവിതകാലം മുഴുവൻ ഒരേയൊരു പങ്കാളി, ദാമ്പത്യ വിശ്വസ്തതയിൽ മനുഷ്യന്റെ സ്ഥാനം എത്രാമത്? അമ്പരപ്പിക്കുന്ന കണക്കുകൾ
സിനിമകള്‍ക്കും ക്രിക്കറ്റിനുമപ്പുറത്തേക്ക് ആകാംക്ഷ
ഹിറ്റ് സിനിമകളെക്കുറിച്ചും, വാര്ത്തയെക്കുറിച്ചുമുള്ള അന്വേഷണത്തിനപ്പുറം ഇന്ത്യക്കാരുടെ മനസില്‍ ഒരു നമ്പറിനെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയും ഉണ്ടായിരുന്നു. നടപ്പു വര്‍ഷം ഇന്ത്യക്കാരുടെ മനസിലേക്ക് ഓടിക്കയറിയ നമ്പര്‍ 5201314 ആണ്. ഇത് ചൈനക്കാര്‍ സ്നേഹം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന രഹസ്യ കോഡ് ആണത്രെ!
എന്താണ് 5201314?
ഗൂഗിള്‍ നല്കുന്ന വിവരങ്ങള്‍ പ്രകാരം 5201314 എന്ന നമ്പര്‍ ഇന്റര്‍നെറ്റില്‍ ചൈനക്കാര്‍ ഉപയോഗിക്കുന്ന ഒരു സ്ലാങ് ആണ്. I love you for a lifetime, അല്ലെങ്കില്‍, ‘ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നെ പ്രേമിക്കും’ എന്നാണ് അതിനര്‍ത്ഥം. ചൈനീസ് ഭാഷയായ മന്ഡാരിനിലെ ചില വാക്കുകളുടെ ഉച്ചാരണവുമായി ബന്ധപ്പെട്ടാണ് ഇത് ഉണ്ടായതെന്നു പറയുന്നു. 520 എന്നത് (wu erling) ഉച്ചരിക്കുന്നത് woai ni എന്നാണത്രെ. അതിനര്‍ത്ഥം ഐ ലവ് യൂ എന്നാണ്. അതിനൊപ്പമുള്ള 1314 എന്ന അക്കങ്ങള്‍ (yiisan yi si) ഉച്ചരിക്കുന്നതാകട്ടെ yi sheng yi shi എന്നുമാണ്. അതിനര്‍ത്ഥം ‘ജീവിതകാലം മുഴുന്‍’ അല്ലെങ്കില്‍ ‘എന്നെന്നേക്കും’ എന്നുമാണ്.
കുളിക്കാൻ മടിയുള്ളവർക്കായി! മനുഷ്യനെ ‘അലക്കിയെടുക്കാനും’ വാഷിങ് മെഷീന്! വില അറിയാം
സ്നേഹ കോഡ്
പ്രശസ്തമായ ഈ ‘സ്നേഹ കോഡ്’ സമൂഹ മാധ്യമങ്ങളില്‍ പ്രേമവും, സ്വയം സമര്‍പ്പണവും പ്രഖ്യാപിക്കാനായി ആളുകള്‍ ഉപയോഗിക്കുന്നു. രണ്ടു കൂട്ടം അക്കങ്ങളും ഒരുമിപ്പിക്കുമ്പോള്‍ അത് നിത്യ പ്രണയത്തിന്റെ ശക്തമായ ഒരു പ്രതീകമായി മാറുന്നു. ഈ സംഖ്യ ഇപ്പോള്‍ ഇന്ത്യന്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയിലും പ്രചാരമാര്‍ജ്ജിച്ചു കഴിഞ്ഞു.
ഭാവിയെക്കുറിച്ച് അറിയാന്‍ ഉത്സാഹം
അതേസമയം, വിവരാന്വേഷണത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് 2025 പുരോഗതി വിളിച്ചറിയിക്കുന്ന വര്‍ഷമായിരുന്നു എന്നും കാണാം. പാരമ്പര്യ കാര്യങ്ങള്‍ അറിയാനുള്ള താത്പര്യവും അതിനൊപ്പം സമീപ ഭാവിയെക്കുറിച്ചുള്ള ആകാംക്ഷയും നിറയുന്നതായിരുന്നു അവരുടെ ഗൂഗിള്‍ സെർച്ചുകള്‍.
50ാം വയസ്സിലും സിംഗിൾ, വിചിത്രമായ ജീവിതം; രണ്ടാം വരവിൽ കൊടും തീവ്രവാദിയെ അവതരിപ്പിച്ച് കയ്യടി നേടുന്ന അക്ഷയ് ഖന്ന
12 വിഭാഗങ്ങൾ സേര്‍ച്ച്
ഇന്ത്യക്കാര്‍ നടത്തിയ സെർച്ചുകളെ 12 വിഭാഗങ്ങളായി തരംതിരിച്ചാണ് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്നത്. സിനിമകള്‍, വ്യക്തികള്‍, നിര്‍മ്മിത ബുദ്ധി (എഐ), കായിക രംഗം, മത്സരങ്ങള്‍, സ്ത്രീകളുടെ ക്രിക്കറ്റ്, വാര്‍ത്തകളിലെ സംഭവങ്ങള്‍, യാത്ര, പാചകക്കുറിപ്പുകള്‍, എന്താണ് (What Is), അര്‍ത്ഥമെന്ത്, നിയര്‍ മീ.
എന്താണ് ആ സംഖ്യ അര്‍ത്ഥമാക്കുന്നത്?
ഇതില്‍, മീനിങ് വിഭാഗത്തില്‍ ആളുകള്‍ അര്‍ത്ഥമറിയാന്‍ നടത്തുന്ന സെർച്ചുകളാണ്. അതില്‍ അഞ്ചാം സ്ഥാനത്താണ് 5201314 എന്ന നമ്പര്‍ ഉള്ളത്. അര്ത്ഥമറിയാനുളള സേർച്ചുകളില്‍ ആദ്യമെത്തിയത് Ceasefire Mock Drill, Pookie തുടങ്ങിയ പ്രയോഗങ്ങളായിരുന്നു എന്ന് ഗൂഗിള്‍ പറയുന്നു.
സൂര്യഗ്രഹണവും ‘കൊറോണ’യും: പുരാതന ചൈനീസ് ലിഖിതത്തിൽ ‘ലോകത്തെ ആദ്യത്തെ രേഖ’
സേര്‍ച്ച് ടെക്നോളജിയിലും മാറ്റമെത്തി 2025ല്‍
ഗൂഗിള്‍ സെര്‍ച്ചിനും മാറ്റം വന്ന വര്‍ഷമായിരുന്നു 2025. സെര്‍ച്ചിലേക്ക് എഐ പ്രവേശിച്ചു എന്നതാണ് പ്രധാന വ്യത്യാസം. വിവരാന്വേഷണത്തിന്റെ സാധ്യത വിശാലമായി തുറന്നിടുന്ന ഒരു മാറ്റമായിരുന്നു അത്. എഐ മോഡില്‍ എത്തി കൂടുതല്‍ ആഴത്തിലും അര്‍ത്ഥവത്തുമായ അന്വേഷണങ്ങള്‍ നടത്താന്‍ സാധിക്കുന്നു എന്നതാണ് വന്നിരിക്കുന്ന മാറ്റം. എഐ സെര്‍ച്ച് എഞ്ചിനുകളായ പെര്‍പ്ലക്സിറ്റി പോലത്തെ സംവിധാനങ്ങള്‍ അതിവേഗം പ്രശസ്തമായതോടെ ഗൂഗിളും കളം മാറ്റി ചവിട്ടുകയായിരുന്നു.
ജെമിനൈ 3 സേവനം സെര്‍ച്ചിലേക്ക്
ഡിസംബര്‍ 2025ല്‍ ജെമിനൈ 3 ഗൂഗിള്‍ സെര്‍ച്ചില്‍ ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി.

