Breaking
23 Mar 2026, Mon

200എംപി ക്യാമറയുമായി ഗാലക്സി എസ്26 സീരിസ്, സർവം എഐ മയം!; എന്താണ് പ്രൈവസി ഡിസ്‌പ്ലെ?

കൊറിയൻ ടെക്‌നോളജി ഭീമൻ സാംസങ് സാൻഫ്രാൻസിസ്‌കോയിൽ പരിചയപ്പെടുത്തിയ ഗാലക്സി എസ്26 അൾട്രായിൽ ഒരു ഐഫോണിലും ആപ്പിൾ ഇതുവരെ ഉൾപ്പെടുത്താത്ത ഫീച്ചറും ഉണ്ട്-പ്രൈവസി ഡിസ്‌പ്ലെ. പ്രത്യേക സ്‌ക്രീനും സോഫ്റ്റ്‌വെയറും ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്ന ഈ ഫീച്ചർ ഉള്ള ഗാലക്സി എസ്26 അൾട്രാ സ്‌ക്രീനിലേക്ക് അടുത്തിരിക്കുന്ന ആരെങ്കിലും നോക്കിയാലും അതിന്റെ ഉടമ എന്താണ് കണ്ടുകൊണ്ടിരിക്കുന്നത് എന്ന് മനസിലാവില്ല. അതിനു പുറമെ, എസ്26 സീരിസിലാകമാനം എഐ ഫീച്ചറുകളുടെ ധാരാളിത്തവുമുണ്ട്. അൾട്രാ അടക്കം മൂന്നു ഫോണുകളാണ് സാംസങ് പുറത്തിറക്കിയത്-എസ്26, എസ്26 പ്ലസ് എന്നിവയാണ് മറ്റു മോഡലുകൾ.

ടെക്സ്പെക്റ്റേഷൻസ് 2026: സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ കൊച്ചിയിൽ ചർച്ചയാകുന്നു

എന്താണ് പ്രൈവസി ഡിസ്‌പ്ലെ?

ഗാലക്സി എസ്26 അൾട്രാ ഉടമയുടെ സ്‌ക്രീനിൽ എന്താണ് നടക്കുന്നത് എന്നറിയാൻ അങ്ങോട്ട് എത്തിനോക്കിയിട്ട് കാര്യമില്ല. പ്രത്യേകതരം ഗ്ലാസും, സോഫ്റ്റ്‌വെയറും ഉപയോഗിച്ച് അതിന്റെ വ്യൂവിങ് ആംഗിൾ ചെറുതാക്കിയിരിക്കുകയാണ്. അടുത്തിരിക്കുന്ന ആരെങ്കിലും നോക്കിയാൽ സ്‌ക്രീൻ വളരെ ഇരുണ്ടതാണെന്നു തോന്നും. എന്നാൽ, ഈ ഫീച്ചർ ‘മാക്സിമം’ ആയി അല്ല ഉപയോഗിക്കുന്നതെങ്കിൽ ഇത് ഡിസ്‌പ്ലെയുടെ ചില ഭാഗങ്ങളെ മാത്രമേ മറയ്ക്കുന്നുള്ളൂ എന്ന പരിമിതിയും ഉണ്ട്.

മാജിക് പിക്സൽ

പ്രത്യേകതരം ഒഎൽഇഡി (OLED) സ്‌ക്രീൻ ആണ് സാംസങ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. കമ്പനി ഇതിനെ പിക്സൽ ലെവൽ പ്രൈവസി എന്നാണ് വിളിക്കുന്നത്. സ്‌ക്രീനിൽ നിന്ന് പുറപ്പെടുന്ന വെളിച്ചം ഏറെയും ഫോൺ ഉപയോഗിക്കുന്ന ആളിന്റെ മുഖത്തിനു നേരെ ആയിരിക്കും. ഈ ഫീച്ചർ ഫോണിന്റെ ഉടമയ്ക്ക് ഓഫ് ചെയ്യുകയുമാകാം. പൊതു സ്ഥലത്തോ, വാഹനങ്ങളിലോ ഒക്കെ സഞ്ചരിക്കുമ്പോഴാണ് ഇത് കൂടുതൽ ഉപകരിക്കുക. പല ആപ്പുകൾക്കൊപ്പവും ഉപയോഗിക്കാം. പലപ്പോഴും പിൻ (PIN), അല്ലെങ്കിൽ പാസ്‌വേഡ് എന്റർ ചെയ്യുമ്പോഴാണ് ഇത് ഏറ്റവും പ്രയോജനപ്പെടുക. നിലവിൽ ഈ ഫീച്ചർ ഗാലക്സി എസ്26 അൾട്രായിൽ മാത്രമേ ഉള്ളൂ.

ADVERTISEMENT

ഐഫോൺ ഉടമകൾക്ക് ചെയ്യാവുന്നത്

അതേസമയം, സ്റ്റിക്-ഓൺ പ്രൈവസി സ്‌ക്രീൻ പ്രൊട്ടക്ടറുകൾ തങ്ങളുടെ ഫോണുകളുടെ ഡിസ്‌പ്ലെയിൽ ഒട്ടിച്ച് കൂടുതൽ സ്വകാര്യത കൊണ്ടുവരാൻ ഐഫോൺ ഉടമകൾക്കും സാധിക്കും. അവയിൽ micro-louver പ്രൊട്ടക്ടർ ലെയറാണ് ഉള്ളത്. എന്നാൽ, ഇവ സ്‌ക്രീനിൽ പതിച്ചുകഴിഞ്ഞാൽ അത് വേണ്ട എന്നു തോന്നിയാൽ നീക്കം ചെയ്യുക എന്ന ഓപ്ഷൻ മാത്രമേയുള്ളൂ. ഗാലക്സി എസ്26 അൾട്രായിൽ അത് സോഫ്റ്റ്‌വെയർ കൊണ്ട് പ്രവർത്തിപ്പിക്കാനോ വേണ്ടെന്നുവെക്കാനോ സാധിക്കും.

What you should read next

ഗാലക്‌സി എസ്26 എത്തി; ‘പ്രൈവസി ഡിസ്‌പ്ലേ’, ഇനി ആരും ഒളിഞ്ഞുനോക്കില്ല! അൾട്രാ വാങ്ങാൻ എവിടെയാണ് ലാഭം?

എസ്26 അൾട്രാ – മറ്റു ഫീച്ചറുകൾ

പലർക്കും രണ്ടു കയ്യും ഉപയോഗിക്കേണ്ടി വന്നേക്കാവുന്ന 6.9 ഇഞ്ച് വലിപ്പമുള്ള മനോഹരമായ ക്യുഎച്ച്ഡി പ്ലസ് (QHD+) ഡിസ്‌പ്ലെയാണ് ഫോണിന്. അതേസമയം, മുൻ തലമുറയിലെ എസ്25 അൾട്രായേക്കാളേറെ കാര്യമായ ഡിസൈൻ വ്യത്യാസം കാണാനില്ല എന്ന ആരോപണവും പുതിയ ഫോണിനുണ്ട്. എസ്25 അൾട്രായിൽ ഇല്ലാത്ത അലുമിനിയം ആർമർ കേസ് ഉള്ളതിനാൽ ഫോൺ ചൂടാകുന്നത് കുറയ്ക്കാൻ സഹായിച്ചേക്കും.

ക്വാൽകം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഫോർ ഗാലക്സി പ്രൊസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 12ജിബി/16ജിബി റാം വേരിയന്റുകൾ ഉണ്ട്. 1ടിബി വരെ സ്റ്റോറേജ് ഉള്ള വേരിയന്റുകളും ഉണ്ട്. വേപ്പർ ചേമ്പർ ഉൾപ്പെടുത്തിയിരിക്കുന്നതും ചൂടാകുന്നത് കുറയാൻ സഹായിക്കും.

ADVERTISEMENT

ക്യാമറാ സിസ്റ്റം

പ്രധാന ക്യാമറയ്ക്ക് 200എംപി റെസലൂഷനാണ് ഉള്ളത്. എഫ് 1.4 അപ്പർച്ചർ ഉള്ളതിനാൽ കൂടുതൽ പ്രകാശം സ്വീകരിക്കാൻ സാധിക്കും. ഒപ്പമുള്ള അൾട്രാ-വൈഡ് സെൻസറിന് 50എംപി റെസലൂഷൻ ഉണ്ട്. 3 മടങ്ങ് ടെലിഫോട്ടോ ലെൻസിന് 10എംപി റെസലൂഷനും, 5 മടങ്ങ് റീച്ച് നൽകുന്ന പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയ്ക്ക് 50എംപി റെസലൂഷനും ഉണ്ട്. 4കെ വീഡിയോ സെക്കൻഡിൽ 120 ഫ്രെയിം വരെ ഷൂട്ട് ചെയ്യാം. 12എംപിയാണ് സെൽഫി ക്യാമറയുടെ റെസലൂഷൻ.

തുടക്ക വേരിയന്റിന് വില 1,39,999 രൂപ.

ഗാലക്സി S26+ ഗാലക്സി എസ്26 പ്ലസ് ഫോണിന് 6.7 ഇഞ്ച് വലിപ്പമുള്ള, 120ഹെട്‌സ് അമോലെഡ് സ്‌ക്രീനാണ് ഉള്ളത്. രണ്ടു പ്രൊസസറുകൾ ഉള്ള വേരിയന്റുകൾ ഉണ്ട് – സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 അല്ലെങ്കിൽ എക്സിനോസ് 2600. ഏതു രാജ്യത്താണ് എന്നതിനെ ആശ്രയിച്ചായിരിക്കും ഇവ വിൽപനയ്ക്ക് എത്തുക. പിൻ ക്യാമറാ സിസ്റ്റത്തിൽ 50എംപി പ്രധാന സെൻസർ, 12എംപി അൾട്രാ-വൈഡ്, 10എംപി ടെലി എന്നീ ലെൻസുകൾ ഉണ്ട്. സെൽഫി ക്യാമറയ്ക്ക് 12എംപി റെസലൂഷൻ. 12ജിബി റാം, 512ജിബി വരെ സംഭരണശേഷി. തുടക്ക വേരിയന്റിന് വില 1,19,999 രൂപ.

ടെക്സ്പെക്റ്റേഷൻസ് 2026: സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ കൊച്ചിയിൽ ചർച്ചയാകുന്നു

ഗാലക്സി എസ്26

പ്രീമിയം സീരിസിലെ തുടക്ക വേരിയന്റായ ഗാലക്സി എസ്26-ന് 6.3 ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 അല്ലെങ്കിൽ എക്സിനോസ് 2600 എന്നീ പ്രൊസസറുകൾ ഉപയോഗിച്ചുള്ള ഫോണുകൾ. 12ജിബി വരെ റാം. 512ജിബി വരെ സംഭരണശേഷിയുള്ള മോഡലുകൾ. പിന്നിൽ ട്രിപ്പിൾ ക്യാമറ തന്നെ. 50എംപി പ്രധാന ക്യാമറ, 10എംപി ടെലി, 12എംപി അൾട്രാ-വൈഡ്. 12എംപി സെൽഫി ക്യാമറ. തുടക്ക വേരിയന്റിന് വില 87,999 രൂപ. എല്ലാ മോഡലുകളും ആൻഡ്രോയിഡ് 16 വൺ യുഐ 8.5-ൽ പ്രവർത്തിക്കുന്നു.

ADVERTISEMENT

സർവ്വം എഐ മയം!

ഒരുപക്ഷെ, ഇതാദ്യമായിരിക്കാം നിർമ്മിത ബുദ്ധിക്ക് (എഐ) ഇത്രയധികം പ്രാധാന്യം ലഭിക്കുന്ന ഒരു ഫോൺ സീരിസ് വിപണിയിലെത്തുന്നത്. ഗാലക്സി എസ്26 സീരിസിന്റെ കേന്ദ്രത്തിൽ ഗാലക്സി എഐ ആണ് ഉള്ളത് എന്ന് നിരീക്ഷിക്കപ്പെടുന്നു. ഏജന്റിക് എഐയുടെ ശേഷിയടക്കം പ്രയോജനപ്പെടുത്തിയിരിക്കുന്നതിനാൽ സ്മാർട്ട്‌ഫോൺ ഉപയോഗിക്കൽ അനുഭവം തന്നെ വ്യത്യസ്തമാക്കുന്നു. പ്രൊസസർ, ക്യാമറ, ഡിസ്‌പ്ലെ തുടങ്ങിയ ഹാർഡ്‌വെയർ ഫീച്ചറുകളെ പോലെ ശ്രദ്ധേയമായ രീതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് എഐ. ഏജന്റിക് എഐ യുഗം മുന്നിൽക്കണ്ടാണ് പുതിയ ഫോണുകൾ ഇറക്കിയിരിക്കുന്നതെന്ന് സാംസങ് പറയുന്നു. നൗ നജ് (Now Nudge) ഫീച്ചർ സ്‌ക്രീനിൽ കാണുന്ന കാര്യം വിശകലനം ചെയ്യുകയും സന്ദർഭോചിതമായ നിർദ്ദേശം നൽകുകയും ചെയ്യുന്നു. എഐയുടെ സഹായത്തോടുള്ള കണ്ടെന്റ് എഡിറ്റിങ് ആണ് മറ്റൊരു ഫീച്ചർ. വിവിധ ആപ്പുകളെ ആശ്രയിക്കാതെ ഫോട്ടോയും വിഡിയോയും എഡിറ്റ് ചെയ്‌തെടുക്കാം. ഉദ്ദേശം പോലും മനസിലാക്കി പ്രവർത്തിക്കുന്ന എഐ ഏജന്റുകളുടെ സാന്നിധ്യമാണ് പുതിയ സീരിസിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം.

By admin

Leave a Reply

Your email address will not be published. Required fields are marked *