Breaking
5 Feb 2026, Thu

18 വര്‍ഷം, വിറ്റത് 300 കോടി ഹാന്‍ഡ്‌സെറ്റുകള്‍! അമേരിക്ക കീഴടക്കി ‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോണുകൾ!

ലോക കൺസ്യൂമർ ഇലക്ട്രോണിക്സ് വിപണിയിൽ ഒരു വിപ്ലവം സൃഷ്ടിച്ചുകൊണ്ട്, ആപ്പിളിന്റെ ഐഫോൺ 18 വർഷത്തെ വിജയകരമായ യാത്ര പൂർത്തിയാക്കുന്നു. 2007ൽ പുറത്തിറങ്ങിയതുമുതൽ ഓരോ വർഷവും പുതിയ മോഡലുകളിലൂടെ ഉപയോക്താക്കളുടെ മനംകവർന്ന ഐഫോൺ ഇപ്പോൾ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ 18 വർഷത്തിനിടെ ലോകമെമ്പാടുമായി വിറ്റഴിച്ചത് 300 കോടി ഹാൻഡ്സെറ്റുകളാണ്. അമേരിക്ക തന്നെയാണ് ഐഫോണിന്റെ പ്രധാന വിപണി.

ഒരു കിലോയ്ക്കും ലഭിക്കും 175 കോടി രൂപ, തുടങ്ങിയാൽ ‘വൻ ലാഭം’! ഹീലിയം 3 ഖനനത്തിനൊരുങ്ങി ഇന്റർലൂൺ

കമ്പനിയുടെ ഈ വർഷത്തെ മൂന്നാം പാദത്തിലെ വരുമാനക്കണക്കുകൾ അവതരിപ്പിച്ചുകൊണ്ട് സിഇഒ ടിം കുക്ക് തന്നെയാണ് ഈ നേട്ടം വെളിപ്പെടുത്തിയത്. ഈ പാദത്തിൽ ഐഫോൺ വിൽപ്പനയിൽനിന്നുമാത്രം കമ്പനിക്ക് ലഭിച്ചത് 44.6 ബില്യൺ ഡോളറാണ്. മൊത്തം വരുമാനം 94 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഐഫോൺ വിൽപ്പനയിൽ 13 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഈ വർഷത്തെ ഈ നേട്ടത്തിനു പിന്നിൽ പ്രധാനമായും ഐഫോൺ 16 സീരീസ് മോഡലുകളാണ്. ക്യാമറയുടെ പ്രകടനം, പുതിയ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ തുടങ്ങിയവ ഉപഭോക്താക്കളെ ആകർഷിച്ചു. ഐഫോൺ 15 സീരീസിനെക്കാൾ മികച്ച വിൽപ്പനയാണ് ഐഫോൺ 16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ് മോഡലുകൾക്ക് ലഭിച്ചതെന്ന് ടിം കുക്ക് പറയുന്നു. ഇതിൽത്തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് ഐഫോൺ 16 മോഡലാണ്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക നികുതി (Trump Tariff) ഐഫോണുകളുടെ വില വർദ്ധിപ്പിക്കുമെന്ന ആശങ്കയും വിൽപ്പന വർദ്ധിക്കാൻ ഒരു കാരണമായെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടർ മാർക്ക് ഗുർമാൻ ചൂണ്ടിക്കാട്ടുന്നു. അധിക നികുതി കാരണം ആപ്പിളിന് 800 ദശലക്ഷം ഡോളറിന്റെ നഷ്ടം സംഭവിച്ചിരിക്കാമെന്നും, ഇത് അടുത്ത പാദത്തിൽ 1.1 ബില്യൺ ഡോളറായി ഉയരുമെന്നും കണക്കാക്കുന്നു.

ഐഫോൺ ലോഗോയിലും അൽപം മാറ്റം, ഒപ്പം പ്രോ മോഡലുകളുടെ ഫീച്ചറുകൾ തുടക്ക വേരിയന്റിലേക്കും!

അമേരിക്കൻ വിപണി കീഴടക്കി ‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോണുകൾ

ഐഫോണുകളുടെ ഉത്പാദനത്തിൽ ചൈനയ്ക്കുള്ള പ്രാധാന്യം കുറച്ച് ഇന്ത്യയെ ഒരു പ്രധാന ഹബ്ബാക്കി മാറ്റാൻ ആപ്പിൾ ഇപ്പോൾ വലിയ ശ്രദ്ധ നൽകുന്നുണ്ട്. ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇതാ:

ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാൻ: കോവിഡ് മഹാമാരി സമയത്തും, പിന്നീട് അമേരിക്ക-ചൈന വ്യാപാര യുദ്ധം രൂക്ഷമായപ്പോഴും ചൈനയിലെ ഉത്പാദനത്തെ ആശ്രയിക്കുന്നത് ആപ്പിളിന് വെല്ലുവിളിയായി. ഈ സാഹചര്യത്തിൽ ഉത്പാദന ശൃംഖല വൈവിധ്യവത്കരിക്കാൻ ആപ്പിൾ തീരുമാനിച്ചു.

കുറഞ്ഞ ഉത്പാദനച്ചെലവും സർക്കാർ പിന്തുണയും: ഇന്ത്യയിലെ കുറഞ്ഞ തൊഴിലാളിച്ചെലവും, ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും ആപ്പിളിന് സഹായകമായി. ‘പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ്’ (PLI) പദ്ധതി പോലുള്ള സർക്കാർ സഹായങ്ങൾ ഉത്പാദനച്ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ പീറ്റർബൊറോ യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ മലയാളം ക്ലാസുകൾ ആരംഭിച്ചു

Europe News

ഇന്ത്യൻ വിപണിയിലെ സാധ്യതകൾ: ഇന്ത്യ ഒരു വലിയ ഉപഭോക്തൃ വിപണിയാണ്. ഇവിടെ ഉത്പാദനം നടത്തുന്നത് ആഭ്യന്തര വിപണിയിൽ കൂടുതൽ വേഗത്തിൽ ഉൽപ്പന്നങ്ങൾ എത്തിക്കാനും വില കുറയ്ക്കാനും സഹായിക്കുന്നു.

നിലവിൽ രാജ്യാന്തര തലത്തിൽ വിൽക്കുന്ന ഐഫോണുകളുടെ 14 ശതമാനവും ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. അടുത്ത വർഷം ഇത് 25 ശതമാനമായി ഉയർത്താനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഈ മാറ്റം തുടരുകയാണെങ്കിൽ, ഭാവിയിൽ അമേരിക്കക്കാർ ഉപയോഗിക്കുന്ന മിക്ക ഐഫോണുകളും ‘മെയ്ഡ് ഇൻ ഇന്ത്യ’ ലേബലോടെയാകാൻ സാധ്യതയുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *