ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍ എക്സ്ചേഞ്ച് അടക്കം പലവിധ ഇളവുകള്‍ നേടാനായാല്‍ എംആര്‍പി 1,34,900 രൂപയുള്ള ഐഫോണ്‍ 17 പ്രോ 256ജിബി വേരിയന്റ് 85,700 രൂപയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ബാങ്ക് ഡിസ്കൗണ്ട്, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് നല്കുന്ന കിഴിവ് തുടങ്ങിയ ഓഫറുകളും, പുറമെ ഐഫോണ്‍ 15 പ്രോ എക്സ്ചേഞ്ചും ചെയ്താല്‍ മാത്രമാണ് ഈ വിലക്കുറവ് ലഭിക്കുക. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ Awe Dropping ഇവന്റിലാണ് ആപ്പിള്‍ തങ്ങള്‍ക്ക് നല്കാനാകുന്ന ഏറ്റവും നൂതന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ഐഫോണ്‍ 17 സീരിസ് പരിചയപ്പെടുത്തിയത്. കേള്‍ക്കുമ്പോള്‍ ആകര്‍ഷകമായി തോന്നാമെങ്കിലും ഇത് വാങ്ങുന്നയാള്‍ക്ക് അത്ര മികച്ച ഓഫറാണോ? പരിശോധിക്കാം:
‘പിന്നെന്താ ആരും പോകാഞ്ഞത്’? ആ ചോദ്യം അവസാനിക്കും;. ചന്ദ്രനെച്ചുറ്റാൻ പോകുന്നു, ഈ ഫെബ്രുവരിയിൽ!
ആമസോണ്‍ പ്രൈം അംഗം ആയിരിക്കണം
ഐഫോണ്‍ 17 പ്രോയുടെ വില വില 85,700 രൂപ ആയി കുറയ്ക്കണമെങ്കില്‍ വേണ്ട കാര്യങ്ങളിലൊന്ന് ആമസോണ്‍ പ്രൈം അംഗം ആയിരിക്കണമെന്നതാണ്. പ്രൈം അംഗം ആകുക എന്നത് അത്ര ചെലവുള്ള കാര്യമല്ല. പോരെങ്കില്‍, പണമടയ്ക്കാതെ ഒരു മാസത്തേക്ക് പ്രൈം അംഗം ആകാനുള്ള അവസരവും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്. പ്രൈം അംഗങ്ങള്‍ക്ക് ഐഫോണ്‍ 17 പ്രോയ്ക്ക് 6,500 ഫ്ളാറ്റ് കിഴിവാണ് ആമസോണ്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. അപ്പോള്‍ വില 1,28,400 രൂപയായി താഴും.
ആ സീനിലൂടെ വേണമായിരുന്നോ യാഷിന് ‘മാസ്’ പരിവേഷം നൽകാന്! ‘ഡാഡി ഈസ് ഹോം’ ഗീതുവിന്റെ നിലപാടോ മാർക്കറ്റിങ് തന്ത്രമോ?
‘മുതലിയാർ’ കൊണ്ടുവന്ന രാമശ്ശേരി ഇഡ്ഡലി; രഹസ്യക്കൂട്ട് അറിയാവുന്നത് ആ 9 കുടുംബങ്ങൾക്ക്; മറ്റെല്ലാം വെറും ‘മോഡൽ’! രക്ഷയാകുമോ ‘സ്വദേശി’?
അമ്മ അന്ന് നാണം മറച്ചത് കൊതുകുവല കൊണ്ട്! എല്ലാ രാത്രിയിലും ആരെങ്കിലും മരിക്കും; മനോരഞ്ജൻ ബ്യാപാരിയുടെ ഒരായുസ്സ്, പല ജീവിതം
MORE PREMIUM STORIES
ഐഫോണ്‍ 15 പ്രോ 1 ടിബി എക്സ്ചേഞ്ച്
ഐഫോണ്‍ 17 പ്രോ 256ജിബി വേരിയന്റിന്റെ വില ഏറ്റവും താഴ്ത്തി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എക്സ്ചേഞ്ചായി നല്‍കേണ്ടത് ഐഫോണ്‍ 15 പ്രോ 1 ടിബി വേരിയന്റാണ്. ഈ മോഡലിന് എക്സ്ചേഞ്ച് വില 39,200 രൂപയാണ്. കുറഞ്ഞ സംഭരണശേഷിയുള്ള ഐഫോണ്‍ 15 പ്രോ മോഡലുകള്‍ക്ക് എക്സ്ചേഞ്ച് വിലയും കുറയും. ഐഫോണ്‍ 15 പ്രോ 1 ടിബി വേരിയന്റ് പുതിയ ഐഫോണ്‍ 17 പ്രോ 256ജിബി സ്വന്തമാക്കാന്‍ വേണ്ടി എക്സ്ചേഞ്ച് നടത്താന്‍ ഒരുക്കമാണെങ്കില്‍ പ്രൈം അംഗങ്ങള്‍ക്കുള്ള കിഴിവും ചേര്‍ത്ത് വില 89,200 രൂപയാക്കി കുറയ്ക്കാം.
നല്ല കണ്ടിഷനില്‍ ആയിരിക്കണം
ഐഫോണ്‍ 15 പ്രോ 1 ടിബി നല്ല വര്‍ക്കിങ് കണ്ടീഷനില്‍ ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട്. ഇത് വിലയിരുത്തിയ ശേഷം മാത്രമായിരിക്കും 39,200 രൂപ കിഴിവ് നല്‍കുക. പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ എക്സ്ചേഞ്ച് വില കുറയ്ക്കും. അതേസമയം, മിക്ക ഐഫോണ്‍ 15 പ്രോ 1 ടിബി ഉടമകളും അത് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ വില്‍ക്കാനായിരിക്കും ആഗ്രഹിക്കുക. ആമസോണ്‍ നല്കുമെന്നു പറയുന്നതിനേക്കാള്‍ വില അങ്ങനെ ലഭിച്ചേക്കും.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്
ഐഫോണ്‍ 17 പ്രോ 256ജിബി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയാല്‍ 3,500 രൂപ കൂടെ കുറയ്ക്കാം. അങ്ങനെ പ്രൈം ഡിസ്കൗണ്ട്, എക്സ്ചേഞ്ച് മൂല്ല്യം, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് എന്നീ കിഴിവുകള്‍ നേടാനായാലാണ് ഇന്നു വാങ്ങാന്‍ സാധിക്കുന്ന മികച്ച സ്മാര്‍ട്ട്ഫോണുകളിലൊന്ന് 85,700 രൂപയ്ക്ക് ലഭിക്കൂ.
Trending Products
ഐഫോണ്‍ 15 പ്രോയെ അപേക്ഷിച്ച് കരുത്തും ഫീച്ചറുകളും കൂടുതലുള്ള മോഡലാണ് ഐഫോണ്‍ 17 പ്രോ. ഫോണിന് 6.3-ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഓലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. പുറംവാതില്‍ പീക്ക് ബ്രൈറ്റ്നസ് 3000 നിറ്റ്സ് വരെ ഉയരും. മുന്നിലും പിന്നിലും സെറാമിക് ഷീല്‍ഡ് 2 സംരക്ഷണം. ഫിങ്ഗര്‍പ്രിന്റ്-റെസിസ്റ്റന്റ് ഒലിയോഫോബിക് ആന്‍ഡ് ആന്റി റിഫ്ളെക്ടിവ് കോട്ടിങ്സ് തുടങ്ങിയ സ്ക്രീന്‍ ടെക്നോളജികള്‍ക്കു പുറമെ ആപ്പിളിന്റെ ഇതുവരെ നിര്മ്മിച്ചെടുത്തതിലേക്കും വച്ച് ഏറ്റവും കരുത്തുറ്റ പ്രൊസസറായ എ19 പ്രോ ചിപ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു എന്നും കാണാം. 6-കോറുകള്‍ വീതമുള്ള സിപിയു, ജിപിയുകളും ഉണ്ട്. അതിനു പുറമെ 16-കോര്‍ ന്യൂറല്‍ എഞ്ചിനും. 12ജിബി റാം.
അമേരിക്കയുടെ ബി-2 ബോംബറിനെ പിന്തുടർന്ന് ‘റാറ്റ്-55’; ഡെത്ത് വാലിയിലെ ആ രഹസ്യം! ശരിക്കും ഈ വിമാനം ശരിക്കും അദൃശ്യമാണോ?
ക്യാമറാ സിസ്റ്റം
പിന്നിലെ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റത്തിനും കൂടുതല്‍ കരുത്തുണ്ട്. പ്രധാന ക്യാമറയ്ക്കും, അള്‍ട്രാ വൈഡിനും, ടെലിഫോട്ടോയ്ക്കും (പുതിയ ടെട്രാപ്രിസം ഡിസൈന്‍) 48എംപി വീതം റെസലൂഷനുള്ള സെന്‍സര്‍. ടെലിഫോട്ടോയ്ക്ക് 8 മടങ്ങു വരെ ഒപ്ടിക്കല്‍ സൂം. 40 മടങ്ങ് ഡിജിറ്റല്‍ സൂമും. സെല്‍ഫി ക്യാമറയ്ക്കും മാറ്റമുണ്ട്. പുതിയ 18എംപി സെന്‍സറുള്ള, സെന്റര്‍ സ്റ്റേജ് സംവിധാനത്തിന് കൂടുതല്‍ വൈഡ് ആകാന്‍ സാധിക്കും. 4കെ എച്ച്ഡിആര്‍ വിഡിയോയും ഷൂട്ട് ചെയ്യാം. ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ വിഡിയോ, പ്രൊറെസ് റോ, ആപ്പിള്‍ ലോഗ് 2 തുടങ്ങിയ ഫോര്‍മാറ്റുകളില്‍ വിഡിയോ റെക്കോഡ് ചെയ്യാം.
ഇതൊക്കെയാണെങ്കിലും, ഐഫോണ്‍ 15 പ്രോ 1 ടിബി വേരിയന്റ് 39,200 രൂപയ്ക്ക് ആമസോണിന് സമ്മാനിക്കണോ എന്നതായിരിക്കും ഐഫോണ്‍ പ്രേമികള്‍ ആലോചിക്കുന്ന കാര്യങ്ങളിലൊന്ന്. അതേസമയം, പുറത്തു വില്ക്കാന് നടക്കാനൊന്നും താത്പര്യമില്ലാത്തവര്‍ക്ക് ആമസോണിലേത് നല്ല ഓഫറാണു താനും.

