ന്യൂക്ലിയർ ഭീഷണിയുടെ അണിയറ രഹസ്യങ്ങൾ തുറന്നുകാട്ടുന്ന നെറ്റ്ഫ്ലിക്സ് ചിത്രം ‘എ ഹൗസ് ഓഫ് ഡൈനാമൈറ്റ്’ അടുത്തിടെ ഒടിടിയിലെത്തി. അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ പോരായ്മകൾ സിനിമയുടെ പ്രധാന പ്രമേയമാണ്.അജ്ഞാത കേന്ദ്രത്തിൽ നിന്ന് അമേരിക്കയിലേക്ക് ഒരു ന്യൂക്ലിയർ മിസൈൽ (Nuclear Missile) തൊടുത്തുവിടുമ്പോൾ, 18 മിനിറ്റിനുള്ളിൽ ഒരു നഗരം ചാരമാവുമോ അതോ ലോകം ഒരു ആണവയുദ്ധത്തിലേക്ക് (Nuclear Annihilation) പോകണമോ എന്നു തീരുമാനിക്കേണ്ടി വരുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ പ്രതികരണമാണ് ഈ സിനിമയുടെ കഥ.
ജീവന്റെ തുടിപ്പുകൾ പ്രപഞ്ചത്തിൽ വ്യാപകം, അന്യഗ്രഹ ജീവന് സാധ്യതയേറുന്നു; ജെയിംസ് വെബ്ബിന്റെ വിസ്മയം
പ്രതിരോധവുമായി ബന്ധപ്പെട്ട കടുപ്പമേറിയ വാക്കുകളും നടപടിക്രമങ്ങളുമാണ് ഈ സിനിമയിലുടനീളമുള്ളത്. സാധാരണ പ്രേക്ഷകർക്ക് ഒരുപക്ഷേ അപരിചിതമായ ഈ ‘ഡിഫൻസ് വേഡുകൾ’ എങ്ങനെയാണ് സിനിമയുടെ തിരക്കഥയിൽ നിർണായക പങ്ക് വഹിക്കുന്നതെന്ന് പരിശോധിക്കാം.
ഐസിബിഎം: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ
ജിബിഐ: ഭൗമോപരിതല പ്രതിരോധ മിസൈലുകൾ((Ground-Based Interceptors) )
Success Rate/Accuracy Rate: വിജയനിരക്ക്/കൃത്യതാ നിരക്ക്
ജിബിഐകൾ പരാജയപ്പെടുമ്പോൾ, പ്രതിരോധ സെക്രട്ടറിയുടെ ചോദ്യം: “അപ്പോൾ ഇത് വെറും കോയിൻ ടോസ് ആണോ?” (So it’s a flip coin toss?). അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനം (Missile Defense System) ഒരു ‘പരിരക്ഷയല്ല, വെറുമൊരു മിഥ്യ’ (illusion) മാത്രമാണെന്ന് അവർ പറയുന്നു.
Image Credit: Canva
റിട്ടാലിയേഷൻ: തിരിച്ചടി/പ്രത്യാക്രമണം
മിസൈൽ തടയാൻ കഴിഞ്ഞില്ലെങ്കിൽ, ആരാണ് ആക്രമിച്ചതെന്ന് അറിയും മുൻപ് തന്നെ തിരിച്ചടിക്കണോ എന്ന ചോദ്യം ഉയരുന്നു. ഇതാണ് ചിത്രത്തിന്റെ മുഖ്യ സംഘർഷം.
Nuclear Deterrence: തങ്ങൾക്കും ആണവായുധങ്ങളുണ്ടെന്നും, അതുകൊണ്ട് മറ്റൊരാൾ ആക്രമിക്കാൻ ധൈര്യപ്പെടില്ലെന്നുമുള്ള ആശയം.
Use-it-or-lose-it: ഉപയോഗിക്കുക അല്ലെങ്കിൽ നഷ്ടപ്പെടുത്തുക. ആണവ മിസൈൽ പതിക്കുന്നതിനു മുൻപ് തിരിച്ചടിച്ചില്ലെങ്കിൽ, ശത്രു രാജ്യങ്ങൾ അമേരിക്കയുടെ ആണവായുധ ശേഖരം നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന ചിന്ത. ഈ ഭയം പ്രസിഡന്റിൽ ഉടൻ തീരുമാനമെടുക്കാൻ സമ്മർദ്ദം ചെലുത്തുന്നു.
STRATCOM & Situation Room: യുഎസ് സ്ട്രാറ്റജിക് കമാൻഡ് & സിറ്റുവേഷൻ റൂം. അമേരിക്കയുടെ Warheads വിക്ഷേപണത്തിനും തന്ത്രപരമായ തീരുമാനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന കേന്ദ്രങ്ങൾ. സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും White House Situation Room-ലും STRATCOM-ലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഡെഫ്കോൺ 1: മിസൈൽ ഭീഷണി ഉയരുമ്പോൾ സൈനിക സജ്ജതഡെഫ്കോൺ ലേക്ക് ഉയർത്തുന്നതായി കാണിക്കുന്നു. ഇത് യുദ്ധത്തിലേക്ക് രാജ്യം അടുക്കുന്നതിന്റെ സൂചന നൽകുന്നു. DEFCON (Defense Readiness Condition) എന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് സായുധ സേനയുടെ അടിയന്തര സാഹചര്യങ്ങളിലെ ജാഗ്രതാ നില (Alert Status) സൂചിപ്പിക്കുന്ന ഒരു സംവിധാനമാണ്. ആണവയുദ്ധ ഭീഷണി മുതൽ മറ്റ് വലിയ സൈനിക പ്രതിസന്ധികൾ വരെ നേരിടാൻ ഈ നിലകൾ പ്രഖ്യാപിക്കപ്പെടുന്നു.
അന്തരീക്ഷത്തിൽ ഒഴുകിയെത്തുന്ന നിശബ്ദ ഭീമൻ, അമ്പരന്ന് ആളുകൾ:വിഡിയോകൾ ലോകമെമ്പാടും വൈറലായി
ഡെഫ്കോൺ സിസ്റ്റത്തിൽ 5 ലെവലുകൾ ഉണ്ട്:
ഡെഫ്കോൺ 5: ഏറ്റവും കുറഞ്ഞ ജാഗ്രത. സാധാരണ സമാധാന കാലഘട്ടം.
ഡെഫ്കോൺ 1: ഏറ്റവും ഉയർന്ന ജാഗ്രത. സമ്പൂർണ്ണ ആണവയുദ്ധം ആസന്നമായിരിക്കുന്നു.
ഇതിൽ DEFCON 2 അഥവാ ഡെഫ്‌കോൺ 2 എന്നത് രണ്ടാമത്തെ ഏറ്റവും ഉയർന്ന ജാഗ്രതാ നിലയാണ്.അമേരിക്കൻ സൈന്യം ഡെഫ്കോൺ 2 പ്രഖ്യാപിച്ചത് ചരിത്രത്തിൽ വെറും രണ്ട് തവണ മാത്രമാണ്: ക്യൂബൻ മിസൈൽ പ്രതിസന്ധിക്കിടയിലും (1962), ഗൾഫ് യുദ്ധസമയത്തും (1991).
ഈ ടെക്നിക്കൽ പദങ്ങൾക്കപ്പുറം, ഈ സിനിമ ഒരു ചോദ്യമാണ് ഉയർത്തുന്നത്: ലോകാവസാനത്തിന്റെ താക്കോൽ ഒരൊറ്റ മനുഷ്യന്റെ വിരൽത്തുമ്പിലാണെങ്കിൽ എന്തു സംഭവിക്കും?. ആണവ ഭീഷണിയുടെ ഭീകരതയെക്കുറിച്ച് ഒരു തുറന്ന ചർച്ചക്ക് വഴിമരുന്നിട്ടിരിക്കുകയാണ് ‘എ ഹൗസ് ഓഫ് ഡൈനാമൈറ്റ്’.
Defence Sector
Nuclear explosion
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

