തലമുടിക്ക് നീളമോ കനമോ കുറഞ്ഞാൽ ഹെയർ എക്സ്റ്റൻഷന്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ചുവരുകയാണ്. എന്നാൽ ഇത് ആരോഗ്യത്തിന് ദോഷകരമാണെന്ന് ഒരു പഠനം മുന്നറിയിപ്പ് നൽകുന്നു. ഹെയർ എക്സ്റ്റെൻഷനുകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ കാൻസറിനും ഹോർമോൺ തകരാറിനും ശ്വസനപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. എൻവയൺമെന്റ് ആൻഡ് ഹെൽത്ത് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ആഗോള വിപണിയാണ് ഹെയർ എക്സ്റ്റെന്ഷനുകൾക്കുള്ളത്. ലോകത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് സിന്തറ്റിക് ബ്രെയ്ഡുകൾ, വീവ്സ്, ക്ലിപ്പ് ഇൻസ് തുടങ്ങിയവ ധരിക്കുന്നത് സൗന്ദര്യവര്‍ധനവിനും സ്റ്റൈലിനും ഇത്തരത്തിൽ ഉള്ള ഹെയർ എക്സ്റ്റൻഷനുകൾ ഉപയോഗിക്കുന്നവർ ഇതിന്റെ പിന്നിലുള്ള അപകടം മനസ്സിലാക്കണം.
What you should read next
ശസ്ത്രക്രിയയോ മരണക്കെണിയോ? ഹർഷിനയ്ക്കും ഉഷ ജോസഫിനും സംഭവിച്ചത് ആവർത്തിക്കാതിരിക്കാൻ ‘സിസ്റ്റം’ ഉണരുമോ?
Health News
ഹെയർ എക്സ്റ്റൻഷനുകളിൽ അടങ്ങിയ വിഷാംശം അടങ്ങിയ രാസവസ്തുക്കള്‍ ഏതൊക്കെ എന്ന് നോക്കാം. മസാച്ചുസെറ്റ്സിലെ ന്യൂട്ടണിലുള്ള സൈലന്റ്സ് സ്പ്രിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ ഈ അടുത്ത് നടത്തിയ ലബോറട്ടറി അനാലിസിസിൽ സിന്തറ്റിക് ഹെയർ ഉൽപന്നങ്ങളിൽ നിരവധി അപകടകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടു. ലുക്കീമിയ അഥവാ രക്താർബുദത്തിനു കാരണമാകുന്ന ബെൻസീൻ, ശ്വസനസംബന്ധമായ അസ്വസ്ഥതകൾക്കും ചിലയിനം കാൻസറുകൾക്കും കാരണമാകുന്ന ഫോർമാൽഡിഹൈഡ്, ഹോർമോൺ അസന്തുലനവും വന്ധ്യതാപ്രശ്നങ്ങളും ഉണ്ടാക്കുന്ന താലേറ്റുകൾ, ലെഡും മറ്റ് ഹെവി മെറ്റലുകളും, വൊളൈറ്റൽ ഓർഗാനിക് സംയുക്തങ്ങള്‍ എന്നിവ ഹെയർ കെയർ ഉൽപന്നങ്ങളില് അടങ്ങിയിട്ടുണ്ട്.
ഇവയിൽ മിക്ക വസ്തുക്കളും ഉൽപാദനസമയത്ത് ഇവയുടെ ടെക്സ്ചർ നിലനിര്‍ത്താനും തിളക്കം വർധിപ്പിക്കാനും പൂപ്പലിന്റെ വളർച്ച തടയാനും ചേർക്കുന്നതാണ്. ദീർഘകാലം, പ്രത്യേകിച്ച് തലയോട്ടിയുമായി ഇവയ്ക്ക് സമ്പർക്കം ഉണ്ടായാൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഹെയർ എക്സ്റ്റൻഷനുകൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നറിയാം തലയോട്ടി വളരെ പെട്ടെന്ന് ആഗിരണം ചെയ്യുന്ന ഒന്നായതിനാൽ രാസവസ്തുക്കൾ ചർമവുമായി സമ്പർക്കം വരുമ്പോൾ ഇവയെ വലിച്ചെടുക്കുന്നു. ഇത് അപകടകരമാണെന്ന് റിസർച്ച് സയന്റിസ്റ്റും പഠനത്തിന് നേതൃത്വം നൽകിയ ആളുമായ എലിസ ഫ്രാങ്ക്ളിൻ പറയുന്നു.
Representative image. Photo Credit:EyeEm Mobile GmbH/istockphoto.com
∙ ഹെയർ എക്സ്റ്റൻഷനുകൾ ആഴ്ചകളോളം ഇറുക്കി ധരിക്കുന്നത്
∙ ചൂട് അടിപ്പിക്കുമ്പോൻ സിന്തറ്റിക് ഫൈബറുകളിൽ നിന്ന് പുകവരുമ്പോള്
∙ വിയർപ്പ് രാസവസ്തുക്കളുടെ ആഗിരണം വർധിപ്പിക്കുന്നു.
∙ ഒട്ടിപ്പിടിക്കാനുള്ള പശകൾ ഉപയോഗിക്കുന്നത്.
ഇവയെല്ലാം അപകടകരമാണ്. സ്റ്റൈലിങ്ങ് ചെയ്യുന്ന സമയത്ത് സിന്തറ്റിക് ഫൈബർ ചൂടാക്കുമ്പോൾ പുറത്തു വരുന്ന വിഷപദാർഥം നിറഞ്ഞ പുക ശ്വാസകോശത്തിനും കണ്ണുകൾക്കും അസ്വസ്ഥതയുണ്ടാക്കും. കാലം കഴിയുന്തോറും ആവർത്തിച്ചുള്ള സമ്പർക്കം ശ്വസനപ്രശ്നങ്ങൾക്കും ഏറെക്കാലം നീണ്ടുനിൽക്കുന്ന അസ്വസ്ഥതകൾക്കും കാരണമാകും.
ADVERTISEMENT
ഹെയർ എക്സ്റ്റൻഷനുകൾ കാൻസർ ഉണ്ടാക്കാൻ കാരണങ്ങൾ എന്തൊക്കെ ?
ബെൻസീൻ, ഫോർമാൽഡിഹൈഡ് എന്നിവയുമായുള്ള സമ്പർക്കമാണ് കാൻസർ ഉണ്ടാക്കുന്നത്. ഹെയർ എക്സ്റ്റൻഷനുകൾ ഒരു തവണ ഉപയോഗിച്ചതു കൊണ്ട് കാൻസർ ഉണ്ടാകില്ല. മറിച്ച് ഇവയുമായുള്ള വർധിച്ച സമ്പർക്കം ആണ് ദോഷകരമാകുന്നത്. ഇത് പ്രത്യേകിച്ച് പ്രഫഷണൽ ഹെയർസ്റ്റൈലിസ്റ്റുകൾ, വർഷം മുഴുവൻ സിന്തറ്റിക് ഹെയർ എക്സ്റ്റൻഷനുകൾ ധരിക്കുന്നവർ, ബ്രെയ്ഡഡ് സിന്തറ്റിക് സ്റ്റൈലുകൾ വളരെ സാധാരണമായ കമ്യൂണിറ്റികൾ തുടങ്ങിയവർക്കാണ് രോഗസാധ്യത കൂടുതലുള്ളത്. രാസവസ്തുക്കളുമായി ഏറെക്കാലം നീണ്ടു നിൽക്കുന്ന സമ്പർക്കം ഹോർമോണുകളുമായി ബന്ധപ്പെട്ട കാൻസറുകൾക്ക് കാരണമാകുമെന്ന് പൊതുജനാരോഗ്യവിദഗ്ധൻ മുന്നറിയിപ്പ് നൽകുന്നു. എൻഡോക്രൈനെ തടസ്സപ്പെടുത്തുന്ന താലേറ്റുകൾ അടങ്ങിയതിനാലാണിത്. ഉപഭോക്താക്കളുടെ സംരക്ഷണത്തിനായി ഉടനടി കമ്പനികൾ സുരക്ഷിതമായ ഉൽപന്നങ്ങൾ നിർമിക്കാനായി ശ്രമിക്കണമെന്ന് എലിസ ഫ്രാങ്ക്ളിന് പറയുന്നു.
വൈറ്റമിൻ ബി12 ലഭിക്കാൻ കഴിക്കാം ഈ സസ്യാഹാരങ്ങൾ
Healthy Food
അപകടസാധ്യത എങ്ങനെ കുറയ്ക്കാം?
ഹെയര്‍ എക്സ്റ്റൻഷനുകൾ പൂർണമായും ഒഴിവാക്കേണ്ടതില്ലെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ദോഷങ്ങൾ കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
∙ വച്ചുപിടിപ്പിക്കും മുന്‍പ് സിന്തറ്റിക് ഹെയർ നന്നായി കഴുകുക.
∙ സിന്തറ്റിക് ഫൈബറിൽ വളരെ കൂടിയ ചൂട് ഏൽപിക്കുന്നത് ഒഴിവാക്കുക.
∙ ഇൻസ്റ്റലേഷനുകൾക്കിടയ്ക്ക് കൃത്യമായ ഇടവേളകൾ എടുക്കുക.
∙ മനുഷ്യന്റെ തലമുടിയോ സെർട്ടിഫൈഡ് ആയ നോൺ ടോക്സിക് ബ്രാൻഡുകളോ തെരഞ്ഞെടുക്കുക.
∙ സ്റ്റൈലിങ്ങ് ചെയ്യുമ്പോൾ ശരിയായ വായുസഞ്ചാരം ഉറപ്പുവരുത്തുക. എക്സ്റ്റൻഷനുകൾ ധരിക്കുമ്പോൾ തലയോട്ടിക്ക് അസ്വസ്ഥതയോ തലവേദനയോ ശ്വസിക്കാനുള്ള പ്രയാസമോ അനുഭവപ്പെട്ടാൽ ആരോഗ്യവിദഗ്ധന്റെ സേവനം തേടേണ്ടതാണ്.
ADVERTISEMENT

