Breaking
5 Feb 2026, Thu

ഹാർഡ് ഡിസ്ക് വാങ്ങുമ്പോൾ അറിയേണ്ടതെല്ലാം! എത്ര സിനിമയും ഫോട്ടോയും കൊള്ളും?

സ്മാർട്ട്ഫോണുകളിലും ലാപ്ടോപ്പുകളിലും സ്റ്റോറേജ് സ്പേസ് തികയാതെ വരുന്നത് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ക്ലൗഡ് സ്റ്റോറേജുകൾ സജീവമാണെങ്കിലും, വിലയും ഇന്റർനെറ്റ് വേഗതയും കണക്കിലെടുക്കുമ്പോൾ ഭൂരിഭാഗം പേരും ഇപ്പോഴും ആശ്രയിക്കുന്നത് എക്സ്റ്റേണൽ ഹാർഡ് ഡിസ്കുകളെയാണ്. വിപണിയിൽ ഇന്ന് 500 ജിബിയേക്കാൾ കൂടുതൽ ഡിമാൻഡ് 1 ടിബി, 2 ടിബി (Terabyte) ഹാർഡ് ഡിസ്കുകൾക്കാണ്.

ഒരു 2 ടിബി ഹാർഡ് ഡിസ്ക് വാങ്ങുമ്പോൾ യഥാർത്ഥത്തിൽ നമുക്ക് എത്ര ഡാറ്റ കൈയ്യിൽ സൂക്ഷിക്കാൻ സാധിക്കും? അതിന്റെ ഏകദേശ കണക്കുകൾ പരിശോധിക്കാം.

യഥാർത്ഥത്തിൽ എത്ര സ്പേസ് ലഭിക്കും?

കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’

സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക

സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്…

MORE PREMIUM STORIES

2 ടിബി എന്നാൽ 2048 ജിബി (Gigabytes) ആണെന്നാണ് സാങ്കേതിക കണക്ക്. എന്നാൽ ഹാർഡ് ഡിസ്ക് നിർമ്മാതാക്കൾ 1 ടിബിയെ 1000 ജിബി ആയാണ് കണക്കാക്കുന്നത്. അതുകൊണ്ട് 2 ടിബി എന്നാൽ 2000 ജിബി എന്ന് പറയാം. എന്നാൽ നിങ്ങൾ ഈ ഹാർഡ് ഡിസ്ക് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുമ്പോൾ ‘പ്രോപ്പർട്ടീസ്’ പരിശോധിച്ചാൽ 1.81 ടിബി (ഏകദേശം 1860 ജിബി) മാത്രമേ പലപ്പോഴും കാണിക്കാൻ സാധ്യതയുള്ളൂ. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം കണക്കുകൂട്ടുന്ന രീതിയിലുള്ള വ്യത്യാസവും ഫയൽ സിസ്റ്റത്തിന് വേണ്ടിവരുന്ന സ്ഥലവുമാണ് ഇതിന് കാരണം.

എങ്കിലും 1800 ജിബിക്ക് മുകളിൽ സ്പേസ് എന്നത് ഒരു സാധാരണ ഉപയോക്താവിനെ സംബന്ധിച്ച് വളരെ വലുതാണ്. 2 ടിബിയിൽ ഉൾക്കൊള്ളിക്കാവുന്ന കാര്യങ്ങൾ ഇവയാണ്:

ഫോട്ടോകൾ നിങ്ങളുടെ കൈവശമുള്ളത് 12 മെഗാപിക്സൽ ക്യാമറയുള്ള ഒരു സ്മാർട്ട്ഫോണോ എൻട്രി ലെവൽ ഡിഎസ്എൽആറോ ആണെങ്കിൽ ഒരു ഫോട്ടോയ്ക്ക് ശരാശരി 3-4 എംബി വലിപ്പമുണ്ടാകും. അങ്ങനെയാണെങ്കിൽ ഏകദേശം 6 ലക്ഷം മുതൽ 7 ലക്ഷം വരെ ഫോട്ടോകൾ ഒരു 2 ടിബി ഡിസ്കിൽ സൂക്ഷിക്കാം. ഉയർന്ന റെസല്യൂഷനുള്ള (24MP+) റോ (RAW) ഫയലുകൾ ആണെങ്കിൽ ഏകദേശം 40,000 മുതൽ 50,000 വരെ ഫോട്ടോകൾ സൂക്ഷിക്കാം.

Trending Products

സിനിമകൾ സിനിമകൾ ശേഖരിക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കിൽ 2 ടിബി ഒരു വലിയ ലൈബ്രറി തന്നെയാണ്. സാധാരണ എച്ച്ഡി (HD – 720p/1080p) ക്വാളിറ്റിയിലുള്ള ഒരു സിനിമയ്ക്ക് 2 ജിബി വലിപ്പം കണക്കാക്കിയാൽ, ഏകദേശം 1000 സിനിമകൾ ഇതിൽ സൂക്ഷിക്കാം. അതായത് ദിവസവും ഓരോ സിനിമ കണ്ടാലും തീരാൻ ഏകദേശം മൂന്ന് വർഷമെടുക്കും!

വിഡിയോകൾ വീഡിയോ എഡിറ്റർമാരെ സംബന്ധിച്ചിടത്തോളം 2 ടിബി എന്നത് അത്യാവശ്യം വേണ്ടുന്ന സ്റ്റോറേജാണ്. 1080p (ഫുൾ എച്ച്ഡി) ക്വാളിറ്റിയിലുള്ള ഏകദേശം 500 മണിക്കൂർ ദൈർഘ്യമുള്ള വിഡിയോ ഇതിൽ കൊള്ളും. എന്നാൽ 4K വീഡിയോ ആണെങ്കിൽ ഇത് 100 മുതൽ 150 മണിക്കൂർ വരെയായി കുറയും.

ഗെയിമുകൾ ഗെയിമർമാരെ സംബന്ധിച്ച് 2 ടിബി ഇന്ന് അനിവാര്യമാണ്. റെഡ് ഡെഡ് റിഡംപ്ഷൻ 2, കോൾ ഓഫ് ഡ്യൂട്ടി തുടങ്ങിയ വമ്പൻ ഗെയിമുകൾക്ക് 100 ജിബിക്ക് മുകളിലാണ് വലിപ്പം. ഇത്തരം വലിയ ഗ്രാഫിക്സുള്ള 20 മുതൽ 30 വരെ ഗെയിമുകൾ ഒരേസമയം ഇൻസ്റ്റാൾ ചെയ്യാൻ 2 ടിബിയിൽ സാധിക്കും.

പാട്ടുകൾ നല്ല ക്വാളിറ്റിയിലുള്ള (320kbps MP3) പാട്ടുകളാണ് സൂക്ഷിക്കുന്നതെങ്കിൽ ഏകദേശം 3.5 ലക്ഷം മുതൽ 5 ലക്ഷം വരെ പാട്ടുകൾ 2 ടിബിയിൽ ഒതുങ്ങും.

സാധാരണ ഓഫീസ് ആവശ്യങ്ങൾക്കും, കുറച്ച് സിനിമകളും ഫോട്ടോകളും സൂക്ഷിക്കാനും 1 ടിബി ധാരാളമാണ്. എന്നാൽ കണ്ടന്റ് ക്രിയേറ്റർമാർ, യുട്യൂബർമാർ, ഫോട്ടോഗ്രാഫർമാർ, ഗെയിമർമാർ എന്നിവർക്ക് 2 ടിബി ഹാർഡ് ഡിസ്കിന് മുകളിലുള്ളവ മികച്ചൊരു ഇൻവെസ്റ്റ്മെന്റാണ്.

Technology News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *