Breaking
5 Feb 2026, Thu

സ്വയം നിയന്ത്രിത വാഹനങ്ങൾക്ക് ലൈസൻസ് പ്ലേറ്റ് നൽകുന്ന ആദ്യ എമിറേറ്റായി അബുദാബി

അബുദാബി ∙ സ്വയം നിയന്ത്രിത വാഹനങ്ങൾക്ക് ലൈസൻസ് പ്ലേറ്റ് നൽകുന്ന ആദ്യ എമിറേറ്റായി അബുദാബി. ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ഡെലിവറി വാഹനങ്ങൾക്ക് ലൈസൻസ് നൽകിക്കൊണ്ട് ഗതാഗത മേഖലയിൽ ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് തലസ്ഥാന നഗരി. അബുദാബിയിലെ സംയോജിത ഗതാഗത കേന്ദ്രമാണ് ഈ ചരിത്രപരമായ നീക്കം പ്രഖ്യാപിച്ചത്.

10-ാം വയസ്സിൽ ക്രൂരകൊലപാതകം; സ്ത്രീയായി മാറി ചൈൽഡ് കെയറിൽ ജോലി?, ബ്രിട്ടനെ നടുക്കിയ കുറ്റവാളി ഓസ്ട്രേലിയയിലോ?

Other Countries

യുകെയിൽ എക്സലൻസ് പുരസ്കാരം വാങ്ങി മേയർ; പേപ്പർ സംഘടനയുടെ പുരസ്കാരത്തിന് നികുതിപ്പണം ചെലവാക്കിയെന്ന് വിമർശനം

Europe News

ഈ ലൈസൻസ് ലഭിച്ച വാഹനങ്ങളുടെ ആദ്യ പരീക്ഷണയോട്ടം മസ്ദാർ സിറ്റിയിൽ ആരംഭിച്ചു. ഓട്ടോണമസ് ഡെലിവറി വാഹനങ്ങൾ നഗരത്തിലെ തിരക്കേറിയ വഴികളിലൂടെ സാധനങ്ങൾ എത്തിക്കുന്ന രീതിയാണ് ഇവിടെ പരീക്ഷിക്കുന്നത്. കെ2 ഉപസ്ഥാപനമായ ഓട്ടോഗോ ആണ് ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഒരു ടോൾ ടവർ പോലെ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾക്ക് എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാനും ഓർഡറുകൾ കൃത്യമായി ഉപയോക്താക്കളിൽ എത്തിക്കാനും ശേഷിയുണ്ട്.

ഈ പദ്ധതി ഡ്രൈവറില്ലാ വാഹനങ്ങളുടെ സുരക്ഷ, കാര്യക്ഷമത, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അബുദാബിയുടെ സ്മാർട്ട് സിറ്റി പദ്ധതികൾക്കും സുസ്ഥിര ഗതാഗത സംവിധാനങ്ങൾക്കും വലിയൊരു മുതൽക്കൂട്ടാകും. മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾ ഭാവിയിലെ ഡെലിവറി സേവനങ്ങൾക്ക് ഒരു പുതിയ ദിശാബോധം നൽകും.

By admin

Leave a Reply

Your email address will not be published. Required fields are marked *