Breaking
23 Mar 2026, Mon

സ്മാർട് കാഴ്ചകളിലേക്ക് മിഴിതുറന്ന് ജൈറ്റക്സ്; വീസ നിയമലംഘകരെ ഓടിച്ചിട്ട് പിടിക്കും കാറും പറക്കും ടാക്സിയും പ്രധാന ആകർഷണം

ദുബായ് ∙ സാങ്കേതിക വളർച്ചയുടെ പുത്തൻ കാഴ്ചകളിലേക്കു മിഴി തുറന്നു ജൈറ്റക്സിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം. സാങ്കേതിക വിദ്യ എത്തി നിൽക്കുന്ന ഉയരവും നാളെ കുതിച്ചുയരാൻ പോകുന്ന ആകാശവും ഇവിടെ നേരിൽ കാണാം.

ഗാസ സമാധാന ഉടമ്പടി: ലോകം കാത്തിരുന്ന നിമിഷം; ട്രംപിന്റെ ആത്മാർഥമായ ശ്രമങ്ങളെ പിന്തുണച്ച് മോദി

പൊന്നിന്റെ വില ഇത്രയും ഉയരുന്നത് ഇതാദ്യം: യുഎഇയിൽ വീണ്ടും കുതിച്ച് സ്വർണം

വീസ നിയമ ലംഘകരെ വഴിയിലിട്ടു പിടിക്കാൻ പോകുന്ന കാറും ഐടിയുടെ അടുത്ത ഘട്ടമായ എഐ സാങ്കേതിക വിദ്യയുടെ ആസ്ഥാനമാകാൻ ഒരുങ്ങുന്ന അബുദാബിയുടെ വിസ്മയ കാഴ്ചകളും പറക്കും ടാക്സിയും ആളെ തിരിച്ചറിയും റോബട്ടുകളുമെല്ലാം ചേർന്ന് ജൈറ്റക്സ് സാങ്കേതികത്തികവിന്റെ പുതിയ ലോകമാണ് സന്ദർശകർക്കു മുന്നിൽ തുറക്കുന്നത്.

അമേരിക്കയ്ക്കു പുറത്ത് എഐ ഡേറ്റ സെന്ററിന് അനുമതി ലഭിച്ചതിനു പിന്നാലെ അബുദാബിയിലെ അൽ ദഫ്രയിൽ 60 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ വൻകിട എഐ ഡേറ്റ ആസ്ഥാനവും ടൗൺഷിപ്പുമാണ് നിർമിക്കുന്നത്. മൊത്തം 5 ജിഗാ വാട്ട് ശേഷിയുള്ള എഐ ഡേറ്റ സെന്റർ ലോകത്തിന്റെ ഡേറ്റാ ശേഖരണ ആവശ്യങ്ങൾക്ക് പര്യാപ്തമാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുഎഇ സന്ദർശന വേളയിലാണ്, ആദ്യമായി അമേരിക്കയ്ക്കു വെളിയിൽ എഐ ഡേറ്റാ സെന്റർ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുന്നതും നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതും. സാങ്കേതിക, നിക്ഷേപ രംഗത്ത് മുതൽമുടക്കുന്നതിന് അബുദാബി രൂപീകരിച്ച ജി42 ആണ് ഡേറ്റ സെന്റർ ടൗൺഷിപ് ഒരുക്കുന്നത്.

സെന്ററിന് ആവശ്യമായ വൈദ്യുത ഉൽപാദനമാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാകുന്നത്. ആറ്റമിക് ഊർജം, സൗരോർജം എന്നിവയിലൂടെയാണ് ഡേറ്റ സെന്ററിന് ആവശ്യമായ ഊർജം കണ്ടെത്തുന്നത്. ഇതിന്റെ ആദ്യ ഘട്ടം അടുത്ത വർഷത്തോടെ പൂർത്തിയാകും. ടൗൺഷിപ് യാഥാർഥ്യമാകുന്നതോടെ മേഖലയിലെ എഐ സാങ്കേതിക വിദ്യയുടെ നിയന്ത്രണത്തിൽ യുഎഇ മേൽക്കൈ നേടും. മറ്റു രാജ്യങ്ങൾക്ക് ആവശ്യമായ ഡേറ്റ സെന്ററുകൾ നൽകുന്നതിലും പുതിയ കമ്പനികൾക്ക് യുഎഇയിൽ പ്രവർത്തനം ആരംഭിക്കുന്നതിലും ഗുണം ചെയ്യും.

ബോട്ടിം മണി

ഫോൺ വിളിക്കാനും വിഡിയോയിൽ കണ്ടു സംസാരിക്കാനും യുഎഇ വികസിപ്പിച്ചെടുത്ത ബോട്ടിം ആപ്പ് ഫിൻടെക് മേഖലയിലും ചുവടുറപ്പിക്കുന്നു. വാട്സാപ്, വിഡിയോ കോളുകൾക്ക് വിലക്കുള്ളതിനാൽ എല്ലാ പ്രവാസികളും നാട്ടിലേക്കുള്ള വിളിക്കാൻ ആശ്രയിക്കുന്നത് ബോട്ടിമിനെയാണ്. നാട്ടിലേക്കു പണം അയയ്ക്കാനും ബോട്ടിമിനാണ് ആദ്യ പരിഗണന. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നൽകുന്നതിനേക്കാൾ മികച്ച വിനിമയ നിരക്കിലൂടെയാണ് ബോട്ടിം ജനങ്ങളെ ആകർഷിച്ചത്. വെറും കോളിങ് ആപ്പിൽ നിന്ന് കൂടുതൽ ധനകാര്യ ഇടപാടിലേക്ക് ആപ്ലിക്കേഷൻ മാറുകയാണ്. രാജ്യാന്തര പണമിടപാടിന് പുറമെ സ്വർണ നിക്ഷേപ പദ്ധതിയും ബോട്ടിം ആരംഭിച്ചു. ആപ്ലിക്കേഷനിലൂടെ 50 ദിർഹം മുതൽ എത്ര പണത്തിനും സ്വർണം വാങ്ങാം. 24 കാരറ്റ് സ്വർണമാണ് വാങ്ങുന്നത്. സ്വർണത്തിന്റെ മൂല്യം കൂടുന്നതിന് അനുസരിച്ച് മുടക്കിയ പണത്തിനും വരുമാനം ലഭിച്ചുകൊണ്ടിരിക്കും. വാങ്ങിയ സ്വർണം എപ്പോൾ വേണമെങ്കിലും വിൽക്കാം. നിക്ഷേപിച്ച പണം സ്വർണമായും വാങ്ങാം.

By admin

Leave a Reply

Your email address will not be published. Required fields are marked *