ന്യൂഡൽഹി ∙ 79,000 കോടി രൂപയുടെ സൈനിക ഉപകരണങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. 3 സേനാവിഭാഗങ്ങളുടെയും ആക്രമണശേഷി കൂട്ടുന്ന ആയുധങ്ങൾ വാങ്ങാനാണ് അനുമതി. കഴിഞ്ഞ ഒക്ടോബറിർ 79,000 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നു.
മൂടൽമഞ്ഞിൽ താളംതെറ്റി വിമാന സർവീസുകൾ; തിങ്കളാഴ്ച റദ്ദാക്കിയത് നൂറിലേറെ, ഇന്നും മുടങ്ങും
അനുമതി ലഭിച്ചവ
∙ കരസേന: ഡ്രോണുകൾ, കോപ്റ്ററുകൾ എന്നിവയെ കണ്ടെത്തുന്ന പ്രത്യേക റഡാറുകൾ, ലക്ഷ്യസ്ഥാനത്തേക്ക് ഇടിച്ചിറങ്ങുന്ന നശീകരണ ഡ്രോണുകൾ, പിനാക റോക്കറ്റ് വിക്ഷേപണ സംവിധാനത്തിനുള്ള വെടിക്കോപ്പ്, ശത്രു ഡ്രോണുകളെ കണ്ടെത്തി തകർക്കാനുള്ള ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്‌ഷൻ ആൻഡ് ഇന്റർഡിക്‌ഷൻ സിസ്റ്റം (ഇഡ്ഡിസ്).
∙ നാവികസേന: ബൊള്ളാഡ് പുൾ (ബിപി) ടഗ് ബോട്ടുകൾ, ഉയർന്ന ഫ്രീക്വൻസി റേഡിയോകൾ, ചുമലിൽ വഹിക്കാവുന്ന ആശയവിനിമയ സംവിധാനങ്ങൾ എന്നിവ വാങ്ങാനും ഉയർന്നു പറക്കുന്ന വിദൂരനിയന്ത്രിത, ദീർഘദൂര ഡ്രോണുകൾ വാടകയ്ക്കെടുക്കാനും അനുമതി.
40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീത്‌സയും?
താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
MORE PREMIUM STORIES
∙ വ്യോമസേന: ടേക്ക്ഓഫ് – ലാൻഡിങ് എന്നിവ സ്വയം റിക്കോർഡ് ചെയ്യുന്ന സംവിധാനം, അസ്ത്ര എംകെ2 മിസൈലുകൾ, വ്യോമസേനാ ദൗത്യങ്ങളുടെ പരിശീലനത്തിനായി ആവിഷ്കരിക്കുന്ന ഫുൾ മിഷൻ സിമുലേറ്റർ, സ്പൈസ്-1000 ബോംബുകൾ.
പിനാക ദീർഘദൂര റോക്കറ്റ് പരീക്ഷണം വിജയം
∙ ഡിആർഡിഒ വികസിപ്പിച്ച പിനാക ദീർഘദൂര ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പരീക്ഷണം വിജയം. ഒഡീഷയിലെ ചാന്ദിപ്പുരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) നടന്ന പരീക്ഷണത്തിൽ റോക്കറ്റ് ലക്ഷ്യം അതീവ കൃത്യതയോടെ ഭേദിച്ചു. 120 കിലോമീറ്റർ ദൂരപരിധിയുള്ള പിനാക സഞ്ചാരത്തിലെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കി.
നിലവിൽ സേന ഉപയോഗിക്കുന്ന പിനാക ലോഞ്ചറിൽനിന്നാണ് പുതിയ റോക്കറ്റും വിക്ഷേപിച്ചത്. ഒരേ ലോഞ്ചറിൽനിന്ന് വ്യത്യസ്ത ദൂരപരിധിയുള്ള പിനാക റോക്കറ്റുകൾ വിക്ഷേപിക്കാൻ സാധിക്കുമെന്ന് ഇതോടെ തെളിഞ്ഞു.

