ചരിത്രത്തിലാദ്യമായി ഒരു സെന്‍സസിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള എല്ലാ കെട്ടിടങ്ങളും ജിയോ-ടാഗ് ചെയ്യാന്‍ തീരുമാനം. സെന്‍സസ് 2027ല്‍ ഡിജിറ്റല്‍ ലേഔട്ട് മാപ്പിങ് (ഡിഎല്‍എം) ഉപയോഗിച്ച് പാര്‍പ്പിടങ്ങളും അല്ലാത്തതുമായ എല്ലാ കെട്ടിടങ്ങളും എന്യൂമറേറ്റര്‍മാര്‍ ജിയോ-ടാഗ് ചെയ്യും. സെന്‍സസിന്റെ ഭാഗമായി ഇത്രയും വിപുലമായ ഒരു ഡിജിറ്റല്‍ മാപ്പിങ് പരിപാടി നടപ്പാക്കുന്നത് ആദ്യമായി ആയിരിക്കും എന്ന് ദേശീയ മാധ്യമങ്ങള്‍. പേര് സെന്‍സസ് 2027 എന്ന് ആണെങ്കിലും ആദ്യ ഘട്ടം 2026 ഏപ്രിലിനും-സെപ്റ്റംബറിനും ഇടയ്ക്ക് ആരംഭിച്ചേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
ഇന്‍ഫ്രാറെഡ് ക്യാമറകള്‍?എയര്‍പോഡ്‌സ് പ്രോ 3യും ഐഫോണ്‍ 17യുടെ ഒപ്പം പരിചയപ്പെടുത്തിയേക്കാം
ഓരോ കെട്ടിടത്തിന്റെയും ജിയോ-ടാഗിങ് നടത്തുക ഹൗസ്‌ലിസ്റ്റിങ് ബ്ലോക്ക് (Houselisting Block (HLB) രേഖപ്പെടുത്തിക്കൊണ്ട് ആയിരിക്കും. ഇത് സെന്‍സസിന്റെ ഹൗസ്‌ലിസ്റ്റിങ് ഓപ്പറേഷന്‍സ് (Houselisting Operations (HLO) ഘട്ടത്തില്‍ തന്നെ നടത്തും. ഓരോ വീടിനെക്കുറിച്ചും വിശദമായ വിവരങ്ങള്‍ തന്നെ രേഖപ്പെടുത്തിയെടുക്കും. നാളിതുവരെ കൈകൊണ്ടു വരച്ച മാപ്പുകളെയായിരുന്നു പല കാര്യങ്ങള്‍ക്കും ആശ്രയിച്ചിരുന്നത്. അതിനു പകരമായി ജിയോ-ടാഗ് ചെയ്ത കെട്ടിടങ്ങളുടെ ഡേറ്റ ഡിഎല്‍എം ഉപയോഗിച്ച് ശേഖരിച്ചു സൂക്ഷിക്കും.
ജിയോ ടാഗിങ് ചെയ്യുന്നുണ്ട്!
ഒരോ കെട്ടിടത്തെക്കുറിച്ചും കൃത്യമായ ഡേറ്റ ശേഖരിക്കുന്നതിനാല്‍ സുതാര്യമായ രേഖകള്‍ ഗവണ്‍മെന്റിന്റെ കൈകളിലെത്തും.ഇതുവരെ ഗവണ്‍മെന്റിന് കെട്ടിടങ്ങളെക്കുറിച്ച് ഉള്ളത് വരച്ചെടുത്ത ഏകദേശ രൂപങ്ങള്‍ മാത്രമായിരുന്നു. ജിയോ-ടാഗ് ചെയ്ത കെട്ടിടങ്ങളുടെ ഡേറ്റ പ്രയോജനപ്പെടുത്തുമ്പോള്‍ കെട്ടിടങ്ങളുടെ ഉള്ളിനെക്കുറിച്ച് കൃത്യമായ മാപ്പ് തന്നെ ജനറേറ്റ് ചെയ്‌തെടുക്കാന്‍ സാധിക്കുന്നു. എന്നാല്‍, ഇതാദ്യമായല്ല രാജ്യത്ത് ഏതെങ്കിലും കെട്ടിടം ജയോ-ടാഗ് ചെയ്യപ്പെടുന്നത്. പ്രധാന്‍ മന്ത്രി ആവാസ് യോജ്‌ന-ഗ്രാമീണ്‍, പ്രധാന്‍ മന്ത്രി ആവാസ് യോജ്‌ന-അര്‍ബന്‍ വിഭാങ്ങളില്‍ പെടുത്തി ഉണ്ടാക്കിയിട്ടുള്ള കെട്ടിടങ്ങളെല്ലാം ജിയോ-ടാഗ് ചെയ്തവയാണ്.
Image Credit: Canva
ഓരോ കെട്ടിടത്തിലും എത്ര കുടുംബംങ്ങള്‍ ഉണ്ടെന്നും സെന്‍സസ് 2027ല്‍ രേഖപ്പെടുത്തും. ഓരോ കെട്ടിടത്തെയും വിവിധ രീതികളില്‍ തരംതിരിക്കുകയും ചെയ്യും. റെസിഡന്‍ഷ്യല്‍, നോണ്‍-റെസിഡന്‍ഷ്യല്‍, പാര്‍ട്‌ലി റെസിഡന്‍ഷ്യല്‍, ലാന്‍ഡ്മാര്‍ക്ക് എന്നിങ്ങനെയായിരിക്കും വേര്‍തിരിക്കുക.സെന്‍സസ് 2011ന്റെ ഭാഗമായി നടത്തിയ നിര്‍വ്വചനം അനുസരിച്ച് ഒരു കുടുംബം (household) എന്നു പറഞ്ഞാല്‍, ഒരുമിച്ചു താമസിക്കുകയും ഒരേ അടുക്കളയില്‍ നിന്ന് ആഹാരം ഉണ്ടാക്കി കഴിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകള്‍ എന്നാണ്. ഇവരില്‍ ചിലര്‍ക്ക് ജോലിസംബന്ധമായ കാരണങ്ങളാല്‍ ഒരുമിച്ചു താമസിക്കാന്‍ സാധിക്കാതെ വന്നേക്കാം.
ഗൂഗിളേ രക്ഷിക്കൂ..സിരിക്കായി ജെമിനി ചോദിച്ചു ആപ്പിൾ; വിചാരിച്ചപോലെ വിജയിക്കുന്നില്ല എഐ
കെട്ടിടങ്ങള്‍ ജിയോ-ടാഗ് ചെയ്യുന്നതു കൂടാതെ ഹൗസ്‌ലിസ്റ്റിങ് ബ്ലോക്കുകളുടെ അതിരും ജിയോ-റെഫറന്‍സ് ഫോര്‍മാറ്റില്‍ തയ്യാര്‍ ചെയ്യും. ഇതിനു മാത്രമായി ഒരു വെബ് മാപ്പിങ് ആപ്ലിക്കേഷന്‍ സൃഷ്ടിക്കും. വിവരശേഖരണത്തിനായി ജിയോസ്‌പേഷ്യല്‍ ഡേറ്റാ ആയിരിക്കും ഇനി ഉപയോഗിക്കുക.
സെന്‍സസ് 2027 തന്നെ ഡിജിറ്റല്‍
സെന്‍സസ് 2027ല്‍ ഡേറ്റാ ശേഖരിക്കുക അതിനു വേണ്ടി പ്രത്യേകമായി സൃഷ്ടിച്ച മൊബൈല്‍ ആപ്പുകള്‍ വഴിയായിരിക്കും. പൊതുജനങ്ങള്‍ക്ക് തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വര്‍ണ്ണിക്കാനുള്ള അവസരം നല്‍കും. ജാതി വിവരങ്ങളും ഇലക്ട്രോണിക് ആയി ആയിരിക്കും ശേഖരിക്കുക.
ഇങ്ങനെ നടക്കുന്ന മൊത്തം വിവര ശേഖരണ പ്രക്രിയയും അധികാരികള്‍ക്ക് ഓഫിസുകളിലിരുന്ന് തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും വികസിപ്പിച്ചുവരികയാണ്. അതിനുള്ള സെന്‍സസ് മോണിട്ടറിങ് ആന്‍ഡ് മോണിട്ടറിങ് സിസ്റ്റം (Census Monitoring & Monitoring System (CMMS) വികസിപ്പിക്കുന്നത് റജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മിഷണര്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ) ആണ്.
Image Credit: Canva
ഏകദേശം 33 കോടി വീടുകളാണ് ജിയോ-ടാഗ് ചെയ്യപ്പെടാന്‍ പോകുന്നത്. സെന്‍സസ് 2011 പ്രകാരം രാജ്യത്ത് 330.84 ദശലക്ഷം വീടുകളാണ് ഉള്ളത്. ഇതില്‍ 306.16 ദശലക്ഷം പാര്‍പ്പിടങ്ങളില്‍ താമസമുണ്ട്. 24.67 ദശലക്ഷം വീടുകള്‍ ഒഴിഞ്ഞും കിടപ്പുണ്ട്. മൊത്തമുള്ള 330.84 ദശലക്ഷം വീടുകളില്‍ 220.70 ദശലക്ഷം ഗ്രാമീണ മേഖലയിലും 110.14 ദശലക്ഷം നഗരപ്രദേശങ്ങളിലുമാണ്.
ഐഫോൺ 17: സെപ്റ്റംബർ 9ന് അമ്പരപ്പിക്കുന്ന അവതരണം, പുതിയ മോഡലുകളെത്തും; ട്രംപിന്റെ നികുതി വില കൂട്ടുമോ?
സെന്‍സസ് 2027ന്റെ ഭാഗമായുള്ള ഹൗസ് ലിസ്റ്റിങ് ആണ് 2026ല്‍ ആരംഭിക്കുക. മിക്കയിടങ്ങളിലും ജനസംഖ്യാ കണക്കെടുപ്പ് ഫെബ്രുവരി 2027ല്‍ ആയിരിക്കും തുടങ്ങുക. എന്നാല്‍, ലഡാക്ക്, ജമ്മു ആൻഡ് കശ്മീര്‍, ഹിമാചല്‍ പ്രദേശ് ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ജനസംഖ്യാ കണക്കെടുപ്പ് സെപ്റ്റംബര്‍ 2026ല്‍ ആരംഭിക്കും. ഹൗസ് ലിസ്റ്റിങ് സമയത്ത് വീടിന്റെ അവസ്ഥ, വീട്ടിലുള്ള സജ്ജീകരണങ്ങള്‍, സാമഗ്രികള്‍, മുതലുകള്‍ തുടങ്ങിയവയുടെ വിവരങ്ങളും ശേഖരിക്കും.

