ദുബായ് ∙ സൂര്യപ്രകാശം ഇന്ധനമാക്കി കുതിക്കുന്ന സോളർ, ഇലക്ട്രിക് ബോട്ടുമായി ദുബായ് വാട്ടർ, എനർജി, ടെക്നോളജി ആൻഡ് എൻവയൺമെന്റ് എക്സിബിഷനിൽ (വെറ്റെക്സ്) ശ്രദ്ധനേടി മലയാളി കമ്പനിയായ ഗൾഫിനിറ്റി. അന്തരീക്ഷ മലിനീകരണം തീരെ ഇല്ലെന്നതാണ് ബോട്ടിന്റെ ആകർഷണം.
‘അവധി കൊള്ള വീണ്ടും’; ഇത്രയധികം വർധന ഇതാദ്യം: പ്രവാസികളെ ഈ സീസണിലും പിഴിയും, കടുത്ത പ്രതിഷേധം
പ്രവാസികൾക്ക് സന്തോഷവാർത്ത: ‘വീണ്ടും വിസ് എയർ’; അബുദാബിയിൽ സർവീസ് പുനരാരംഭിക്കുന്നു
നവാൾട്ട് സോളർ ഇലക്ട്രിക് ബോട്ട്സുമായി സഹകരിച്ചാണ് ഗൾഫിനിറ്റി ബോട്ട് അവതരിപ്പിച്ചത്. ഇന്ധനമില്ലാതെ, ശബ്ദമില്ലാതെ, വൈബ്രേഷൻ ഇല്ലാതെ, മലിനീകരണമില്ലാതെ പ്രവർത്തിക്കുന്നതിനാൽ പൊതുഗതാഗതം, ടൂറിസം, മത്സ്യബന്ധനം, ഫെറികൾ, ഉൾജലഗതാഗതം, വിനോദ ബോട്ടിങ് തുടങ്ങിയ മേഖലയിൽ ഈ ബോട്ട് ഉപയോഗിക്കാം.
ജലഗതാഗത രംഗത്ത് സുസ്ഥിര സാങ്കേതിക വിദ്യകൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നു ഗൾഫിനിറ്റി മാനേജിങ് ഡയറക്ടർ പി.വി. ഷമീർ പറഞ്ഞു. പൊതുഗതാഗതം മുതൽ ടൂറിസവും മത്സ്യബന്ധനവും, തീരദേശവും ഉൾനാടൻ ജലഗതാഗതവും വരെ പല മേഖലകളിലും സോളർ-ഇലക്ട്രിക്കൽ ബോട്ട് വഴിത്തിരിവാകുമെന്നും അദ്ദേഹം പറഞ്ഞു.
കാനഡ, ഇസ്രയേൽ, മാലദ്വീപ്, സീഷെൽസ് എന്നീ രാജ്യങ്ങളിലും ഇന്ത്യയിിലും നവാൾട്ട് സോളർ-ഇലക്ട്രിക് ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. ഗൾഫിനിറ്റി മുഖേന ഈ സാങ്കേതിക വിദ്യ ഇനി യുഎഇയിലും ജിസിസി രാജ്യങ്ങളിലും എത്തിക്കുകയാണ്. സോളാർ ബോട്ടിനൊപ്പം, ഗൾഫിനിറ്റി ഹൈഡ്രോപോണിക്സ്, അക്ക്വാപോണിക്സ്, കാർഷികരെ സഹായിക്കുന്ന നിർമിത ബുദ്ധി സോഫ്റ്റ്‌വെയറുകളും പ്രദർശനത്തിനുണ്ട്.

