Breaking
5 Feb 2026, Thu

സുരക്ഷ ഉയർത്താൻ റിയാദിലെ പാർക്കുകളിൽ ഇനി എഐ സ്മാർട്ട് ക്യാമറ

റിയാദ് ∙ റിയാദിലെ പാർക്കുകളിൽ ഇനി മുതൽ നിർമിത ബുദ്ധിയുള്ള സ്മാർട്ട് ക്യാമറ സുരക്ഷ. റിയാദ് മുനിസിപ്പാലിറ്റിയാണ് സ്മാർട്ട് നീരീക്ഷണം എന്ന പേരിൽ പുതുതായി രാജ്യ തലസ്ഥാനത്തെ പൊതുപാർക്കുകളിലും നഗരചത്വരങ്ങളിലും സുരക്ഷയും സംരക്ഷണവും ഉയർത്തുന്നതിനായി അതിനൂതന സംവിധാനം ഒരുക്കിയത്.

‘നിയമം മാറ്റി, ഞങ്ങളെ ഒഴിവാക്കി!’: ധാരാവി പുനർവികസനം, 12,500 കോടി ദിർഹത്തിന്റെ പദ്ധതി; അദാനിക്കെതിരെ ദുബായ് കമ്പനി സുപ്രീം കോടതിയിൽ

‘ചരിത്രപരമായ വിജയം’: ന്യൂയോർക്കിന്റെ മേയറായി സൊഹ്റാൻ മംദാനി; ട്രംപിന് കടുത്ത തിരിച്ചടി

പാർക്കുകളിലും ഉദ്യാനങ്ങളിലുമൊക്കെയെത്തുന്ന സന്ദർശകർക്കും, സമൂഹത്തിനും ആരോഗ്യകരമായ സംരക്ഷണാർഥമാണ് പദ്ധതി നടപ്പിലാക്കിയത്. എറ്റവും അധുനിക തരത്തിലുള്ള 1600 ക്യാമറകളാണ് നഗരത്തിലെ വിവിധ പാർക്കുകളിലും പൊതു സമൂഹം ഒത്തുചേരുന്ന ഉദ്യാനങ്ങളിലുമൊക്കെയായി സ്ഥാപിച്ചിരിക്കുന്നത്. അത്യന്താധുനിക നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന നീരീക്ഷണ സംവിധാനത്തിലൂടെ അസ്വാഭാവികമായുണ്ടാകുന്ന പ്രശ്നങ്ങളിൽ അടിയന്തിരമായി ഇടപെടുന്നതിനും തടയുന്നതിനും സാധിക്കും.

24 മണിക്കൂറും നിരീക്ഷണം നടത്തുന്ന ക്യാമറ സംവിധാന പ്രവർത്തനങ്ങൾ കുട്ടികളുടെ സംരക്ഷണത്തിനും കൂട്ടം തെറ്റിപ്പോകുന്ന കുട്ടികളെ കണ്ടെത്തുന്നതിനും വിനിയോഗിക്കും. പാർക്കുകളിലെ നശീകരണപ്രവർത്തനങ്ങളെ തിരിച്ചറിയുന്നതിനും, അസ്വാഭാവികതയുള്ള കൂടിചേരലുകളും, തീ കൂട്ടുന്ന പോലത്തെ സുരക്ഷാ നിയമലംഘനങ്ങളും, ചെടികളെയും മരങ്ങളെയും നശിപ്പിക്കുന്നതും പുല്ലുകൾ പറിച്ചുകളയുന്നതും പൊതു സൗകര്യങ്ങളെ നശിപ്പിക്കുന്നതൊക്കെ പിടികൂടും.

Image Credit : X/@Amanatalriyadh

ലംഘനങ്ങൾ തൽക്ഷണം തിരിച്ചറിയാനും ഉചിതമായ നടപടി സ്വീകരിക്കാൻ നിരീക്ഷകരെ അറിയിക്കാനും കഴിയുന്ന നൂതന വിശകലന സാങ്കേതികവിദ്യകൾ വഴി ഭരണകേന്ദ്രങ്ങളിലെ സെൻട്രൽ മോണിറ്ററിങ് റൂമുകളുമായി നേരിട്ടാണ് ഈ ഡിജിറ്റൽ സംവിധാനം ബന്ധിപ്പിച്ചിരിക്കുന്നത്.

പാർക്ക് മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനും ഭാവി പ്രവർത്തന പദ്ധതികൾ വികസിപ്പിക്കുന്നതിനും സഹായിക്കുന്ന ആനുകാലിക റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനായി ഫീൽഡ് ഡാറ്റ വിശകലനം ചെയ്യുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈ പ്രോജക്ട് ഉപയോഗിക്കുന്നു. പൊതു പാർക്കുകളിലേയും ഉദ്യാനങ്ങളിലെയും ചെടികളും മരങ്ങളും പൊതുസംവിധാനങ്ങളുമൊക്കെ നാശനഷ്ടം വരുത്തുന്നവർക്ക് പിഴ ശിക്ഷയും ലഭിക്കും. വിവിധ ലംഘനങ്ങൾക്ക് 100 മുതൽ 1000 റിയാൽ വരെയും പരമാവധി ഇരട്ടി തുക വരെയും പിഴയൊടുക്കേണ്ടിയും വരും.

∙ പാർക്കുകളിൽ നാശംനഷ്ടം വരുത്തുന്നതിനുള്ള പിഴ ശിക്ഷകളെ അറിയാം

പൂന്തോട്ടങ്ങളിലും പൊതു പാർക്കുകളിലും ചത്വരങ്ങളിലുമൊക്കെ വളർത്തുന്ന സസ്യങ്ങൾക്കും, ചെടികൾക്കും മരങ്ങൾക്കും കേടുപാടുകൾ വരുത്തുന്നവർക്ക് 1000 റിയാൽ പിഴയും, വേണ്ടിവന്നാൽ ഇരട്ടിയാക്കും. ലംഘനം പരിഹരിക്കുന്നതിനൊപ്പം നാശനഷ്ടത്തിന്റെ മൂല്യത്തിനുള്ള നഷ്ടപരിഹാരം നൽകണം

പാർക്കുകളിലും പൊതു സ്‌ക്വയറുകളിലും കുട്ടികളുടെ കളി ഉപകരണങ്ങൾ, ബെഞ്ചുകൾ, കുടകൾ, കിയോസ്‌ക്കുകൾ, നടപ്പാതകൾ അല്ലെങ്കിൽ വേലികൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുന്നവർക്ക് 1000 റിയാൽ പിഴ, വേണ്ടി വന്നാൽ ഇരട്ടിയാക്കും. ചെടികളും സസ്യങ്ങളും മരങ്ങളുമൊക്കെ വെട്ടുന്നതും പിച്ചികളയുന്നതിനും 100 റിയാൽ പിഴയും വേണ്ടി പരമാവധി ഇരട്ടി പിഴയും.

മാലിന്യ ശേഖരണ പാത്രങ്ങളുടെ സ്ഥാനം മാറ്റുകയോ അവ ഉദ്ദേശിച്ച ആവശ്യങ്ങൾക്ക് വേണ്ടിയല്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുന്നതിന് 500 റിയാൽ പിഴയും പരമാവധി ഇരട്ടി തുകയും പിഴ ഈടാക്കും. വേസ്റ്റ്ബിൻ, ചുറ്റുമുള്ള വേലികൾ, അല്ലെങ്കിൽ അവ സ്ഥിതിചെയ്യുന്ന ഉറച്ച നിലം എന്നിവയിൽ കൃത്രിമം കാണിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്യുക. 1000 റിയാലും പരമാവധി ഇരട്ടി തുകയും പിഴ.

പുല്ലുകളും മരങ്ങളും നീക്കം ചെയ്യുക, ചെറു മരങ്ങൾക്കുള്ള സംരക്ഷണ കൂടുകൾക്ക് കേടുപാടുകൾ വരുത്തുക, പൊതു ഉദ്യാനങ്ങളോ മുനിസിപ്പൽ സ്ക്വയറുകളോ നശിപ്പിക്കുക, അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ ഈന്തപ്പനകൾ, മറ്റ് മരങ്ങൾ, ജലസേചന ശൃംഖലകൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുക എന്നിവയ്ക്ക് 1000 റിയാലും പരമാവധി ഇരട്ടി തുകയും പിഴ.

പാർക്കുകളിലും ഉദ്യാനങ്ങളിലുമൊക്കയുള്ള ചില്ലറ വിൽപ്പന ശാലകളിൽ കൃത്രിമം കാണിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്യുക (തീ കൊളുത്തുക, തീ സ്റ്റൗകൾ സ്ഥാപിക്കുക, അല്ലെങ്കിൽ പൂന്തോട്ടങ്ങൾ, നടപ്പാതകൾ മുതലായവയ്ക്ക് കേടുപാടുകൾ വരുത്തുക എന്നിവ ഉൾപ്പെടെ) 1000 പിഴയും പരമാവധി ഇരട്ടിയും നൽകേണ്ടിയും വരും. സൂചിപ്പിച്ചിട്ടുള്ള എല്ലാത്തരം ലംഘനങ്ങൾക്കുള്ള പിഴതുക ഒടുക്കുന്നത് കൂടാതെ ലംഘനം തിരുത്തുന്നതിനൊപ്പം നാശനഷ്ടത്തിന്റെ മൂല്യത്തിന് നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യും.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Amanatalriyadh എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)

By admin

Leave a Reply

Your email address will not be published. Required fields are marked *