Breaking
5 Feb 2026, Thu

സുരക്ഷാ ആശങ്ക, ഈ കമ്പനികളുടെ ഫോണുകളും ഉപകരണങ്ങളുമെല്ലാം നിരോധിക്കാന്‍ നീക്കം; ഡിജിറ്റൽ സുരക്ഷാ മേഖലയിൽ നിർണായക നീക്കം?

ടെലികമ്യൂണിക്കേഷൻ ശൃംഖലകളിൽ നിന്ന് ചൈനീസ് ടെലികോം ഭീമന്മാരായ വാവേയ്, സെഡ്ടിഇ എന്നിവയുടെ ഉപകരണങ്ങൾ ഘട്ടം ഘട്ടമായി നീക്കം ചെയ്യാൻ യൂറോപ്യൻ യൂണിയൻ (EU) അംഗരാജ്യങ്ങളെ നിയമപരമായി നിർബന്ധിക്കുന്നതിനുള്ള നടപടികൾ യൂറോപ്യൻ കമ്മീഷൻ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഈ നീക്കം യൂറോപ്പിലെ ഡിജിറ്റൽ സുരക്ഷാ മേഖലയിൽ നിർണായകമായ വഴിത്തിരിവായേക്കാം.

പിരമിഡ് സ്കാനിൽ തെളിഞ്ഞത് അമ്പരപ്പിക്കുന്ന രഹസ്യം, ഇനി അറിയേണ്ടത് ആ പ്രവേശനകവാടം; എന്തായിരിക്കും അടുത്തഘട്ടം

യുഎസ് ഗവൺമെന്റ് ‘ദേശീയ സുരക്ഷാ ഭീഷണി’ എന്ന് വിശേഷിപ്പിച്ച് നിരോധിച്ച കമ്പനികളാണ് വാവേയ്, സെഡ്ടിഇ എന്നിവ(Huawei, ZT). ഈ പശ്ചാത്തലത്തിൽ, യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് നേതൃത്വം നൽകുന്ന സംഘം താഴെ പറയുന്ന പ്രധാന നീക്കങ്ങളാണ് ആസൂത്രണം ചെയ്യുന്നത്:

5G ‘ടൂൾബോക്സ്’ നിയമമാക്കുന്നു: 5G ശൃംഖലകളിൽ “അപകടസാധ്യത കൂടിയ വെണ്ടർമാർ” (high-risk vendors) ഒഴിവാക്കണമെന്ന് 2020-ൽ യൂറോപ്യൻ യൂണിയൻ നൽകിയ ശുപാർശയെ ഒരു നിയമപരമാക്കി മാറ്റാൻ ആലോചിക്കുന്നു.നിലവിൽ ഇൻഫ്രാസ്ട്രക്ചർ തീരുമാനങ്ങൾ അതത് രാജ്യങ്ങൾക്കാണ്. എന്നാൽ പുതിയ നിർദ്ദേശം അംഗീകരിച്ചാൽ, EU-വിന്റെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ രാജ്യങ്ങൾ നിർബന്ധിതരാകും.

ഫിക്സഡ്-ലൈൻ, ഗ്ലോബൽ ഗേറ്റ്‌വേ ഫണ്ടിങ്

മൊബൈൽ ശൃംഖലകൾക്ക് പുറമെ, അതിവേഗ ഫൈബർ കണക്ഷനുകൾ വിന്യസിക്കാനുള്ള EU-വിന്റെ ശ്രമങ്ങളുടെ ഭാഗമായി ഫിക്സഡ്-ലൈൻ ബ്രോഡ്‌ബാൻഡ് ശൃംഖലകളിലെ ചൈനീസ് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും വിർക്കുനെന്റെ ടീം പഠനം നടത്തുന്നുണ്ട്.

ലോകത്തുള്ള എല്ലാവർക്കും ‘ അക്കൗണ്ടിൽ പണം’ നൽകും, ജോലിയെല്ലാം മസ്കിന്റെ റോബട് ചെയ്യും! ഹൈ-ടെക് ദാരിദ്ര്യനിർമ്മാർജന പദ്ധതി

കൂടാതെ, യൂറോപ്യൻ യൂണിയന്റെ സുപ്രധാന നിക്ഷേപ പരിപാടിയായ ഗ്ലോബൽ ഗേറ്റ്‌വേ (Global Gateway) ഫണ്ടിങ് ഉപയോഗിക്കുന്ന യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളെയും ഈ നിയന്ത്രണങ്ങളുടെ പരിധിയിൽ കൊണ്ടുവരാൻ കമ്മീഷൻ ആലോചിക്കുന്നു. ഗ്രാന്റുകൾ വഴി പിന്തുണയ്ക്കുന്ന പദ്ധതികളിൽ Huawei ഉപകരണങ്ങൾ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് ഈ ഫണ്ടിങ് നിഷേധിക്കപ്പെട്ടേക്കാം.

By admin

Leave a Reply

Your email address will not be published. Required fields are marked *