പ്രമുഖ വ്യക്തികളുടെ മുഖവും പേരും ഉപയോഗിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ ഫെയ്സ്ബുക് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ വർധിച്ചുവരികയാണ്. ഇതിനെ ശക്തമായി നേരിടാൻ ഒരുങ്ങിയിരിക്കുകയാണ് മെറ്റ. പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ വിപുലീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.
ശുക്രന്റെ കാണാമറയത്തെ ആ ദുരൂഹപ്രകാശം; റിപ്പോർട്ടുകളുടെ പിന്നിലെ ആ രഹസ്യം
എങ്ങനെയാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്?
പ്രധാനമായും പരസ്യങ്ങളിലാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
മുഖം ഒത്തുനോക്കൽ: ഒരു പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്ന മുഖം, മെറ്റയുടെ പക്കലുള്ള ആ പ്രമുഖ വ്യക്തിയുടെ ഔദ്യോഗിക പ്രൊഫൈലിലെ ചിത്രങ്ങളുമായി ഒത്തുനോക്കും.
നിയമാനുസൃത പരിശോധന: ഈ മുഖങ്ങൾ ഒത്തുനോക്കിയ ശേഷം, അത് ആ പ്രമുഖൻ അംഗീകരിച്ച ഒരു യഥാർഥ പരസ്യം ആണോ എന്ന് അവരുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ മെറ്റ സ്ഥിരീകരിക്കും.
തട്ടിപ്പ് നീക്കം ചെയ്യൽ: ഇത് വ്യാജമാണ്, അതായത് തട്ടിപ്പാണ് എന്ന് കണ്ടെത്തിയാൽ, മെറ്റയുടെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ അത്തരം പരസ്യങ്ങൾ ആളുകളിലേക്ക് എത്തുന്നതിനുമുമ്പ് തന്നെ കണ്ടെത്തി നീക്കം ചെയ്യും
മികച്ച ഫലങ്ങൾ, പക്ഷേ ആശങ്കയും
ഈ ‘Celeb-bait detection’ പ്രക്രിയ നടപ്പിലാക്കിയ ശേഷം, സെലിബ്രിറ്റി തട്ടിപ്പുകൾ സംബന്ധിച്ച് ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ 22% കുറവ് വന്നതായി മെറ്റ പറയുന്നു. പരീക്ഷണ ഘട്ടത്തിൽ ഈ സാങ്കേതികവിദ്യ ഇത്തരം തട്ടിപ്പ് പരസ്യങ്ങൾ രണ്ടിരട്ടിയിലധികം കണ്ടെത്താൻ സഹായിച്ചു. നിലവിൽ ഏകദേശം 500,000 പ്രമുഖ വ്യക്തികൾക്ക് അവരുടെ രൂപസാദൃശ്യം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് ഈ സംവിധാനം വഴി സംരക്ഷണം ലഭിക്കുന്നുണ്ട്.
നിലവിൽ യൂറോപ്യൻ യൂണിയൻ, യുകെ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് ഈ സാങ്കേതികവിദ്യ പ്രധാനമായും ഉപയോഗിക്കുന്നത്. വരും മാസങ്ങളിൽ ഇത് ഇൻസ്റ്റാഗ്രാമിലേക്കും വ്യാപിപ്പിക്കാൻ മെറ്റ ലക്ഷ്യമിടുന്നു.കമ്പനിയുടെ ഈ നീക്കം ചില ആശങ്കകൾക്ക് വഴി വെച്ചേക്കാം.
ഓണം ബമ്പര്‍ അടിച്ച ആ എഐ ഭാഗ്യവതി, പതിനായിരങ്ങളുടെ ലൈക്കും ആശംസയും; അവതാരങ്ങളെ എങ്ങനെ തിരിച്ചറിയാം
2021ൽ, ബയോമെട്രിക് സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഉപയോക്തൃ പ്രതിഷേധത്തെ തുടർന്ന് മെറ്റയ്ക്ക് ഫെയ്‌സ്‌ബുക്കിലെ ഫെയ്‌സ് റെക്കഗ്നിഷൻ പ്രക്രിയകൾ പൂർണ്ണമായും നിർത്തലാക്കേണ്ടി വന്നിട്ടുണ്ട്. ഈയൊരു ചരിത്രം നിലനിൽക്കുന്നതിനാൽ, സ്വകാര്യതയെക്കുറിച്ചും ഡാറ്റാ ദുരുപയോഗത്തെക്കുറിച്ചുമുള്ള ഉപയോക്താക്കളുടെ ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

