കോഴിക്കോട് ∙ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കി അവരെ കൂടി ഉൾക്കൊണ്ട് സാമൂഹികവും ഭരണപരവുമായ പുത്തൻ മാതൃക സൃഷ്ടിക്കാൻ ഒരുങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം. ‘സഹമിത്ര’ പദ്ധതിയിലൂടെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഭിന്നശേഷി സൗഹൃദ ജില്ലയായി കോഴിക്കോടിനെ മാറ്റി ചരിത്രം രചിക്കാനുള്ള ശ്രമമാണ് പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്. ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, അവകാശങ്ങൾ ഉറപ്പാക്കുക, ഡിജിറ്റൽ ഉൾക്കൊള്ളൽ ശക്തിപ്പെടുത്തുക, പൊതുസൗകര്യങ്ങൾ തടസരഹിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘സഹമിത്ര’ പദ്ധതിയുടെ രൂപകൽപന.
കേരളത്തിന്റെ നേറ്റിവിറ്റി കാർഡിന് സാധുത ലഭിക്കുമോ? സംശയങ്ങൾ പലവിധം, അടിമുടി അവ്യക്തത
∙ വരുന്നു, കേരളത്തിലെ ഏറ്റവും വലിയ ആക്‌സസിബിലിറ്റി ഓഡിറ്റ്
‘സഹമിത്ര’ പദ്ധതിയുടെ അടുത്ത ഘട്ടമായി, ഡിസംബർ അവസാന വാരത്തിൽ കോഴിക്കോട് ജില്ലയിൽ തടസരഹിത കെട്ടിട ഓഡിറ്റ് നടപ്പാക്കും. എഴുപതോളം കോളജുകളിലെ പതിനായിരത്തോളം നാഷനൽ സർവീസ് സ്കീം സന്നദ്ധപ്രവർത്തകരുമാണ് ഇതിൽ കൈകോർക്കുന്നത്. ജില്ലയിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഏകദേശം 7,000 പൊതു കെട്ടിടങ്ങളാണ് ഇതിന്റെ ആദ്യ ഘട്ടത്തിൽ പരിശോധിക്കുക. പൊതു കെട്ടിടങ്ങളിലെ ഭൗതിക തടസ്സങ്ങൾ കണ്ടെത്തി പ്രായോഗികവും ഡാറ്റ അധിഷ്ഠിതവുമായ പരിഹാരമാർഗങ്ങൾ രൂപപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിൽ ഇതുവരെ നടപ്പാക്കിയ ഏറ്റവും വലിയ ആക്‌സസിബിലിറ്റി ഓഡിറ്റുകളിൽ ഒന്നാകും ഇത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ ക്ഷീണം മാറ്റാൻ ‘നാടിനൊപ്പം’ മന്ത്രിമാർ; വരുന്നു ലക്ഷങ്ങൾ ചെലവിടുന്ന പ്രചാരണ പരിപാടി
∙ ‘സഹമിത്ര’ കൈവരിച്ച നേട്ടങ്ങൾ
നൂറു ശതമാനം യുഡിഐഡി റജിസ്ട്രേഷൻ നടപ്പാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി കോഴിക്കോടിനെ മാറ്റിയത് സഹമിത്രയിലൂടെയാണ്. ഭിന്നശേഷിക്കാർക്ക് അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് നിർണായകമായ യൂണിക് ഡിസബിലിറ്റി ഐഡന്റിറ്റി കാർഡ്(യുഡിഐഡി) റജിസ്ട്രേഷൻ നൂറ് ശതമാനം പൂർത്തിയായതോടെ ഭിന്നശേഷി അവകാശ നിയമ പ്രകാരമുള്ള എല്ലാ സർക്കാർ സേവനങ്ങളിലേക്കും ആനുകൂല്യങ്ങളിലേക്കും തടസ്സമില്ലാതെ പ്രവേശനം ഉറപ്പാക്കുന്നതിനാണ് സാഹചര്യമൊരുങ്ങിയത്.
ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി…
MORE PREMIUM STORIES
∙ രക്ഷിതാക്കൾക്കായി ‘സഹമിത്ര’ മൊബൈൽ ആപ്പ്
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെ പിന്തുണയ്ക്കുന്നതിനായി ജില്ലാ ഭരണകൂടം ‘സഹമിത്ര’ മൊബൈൽ ആപ്പും അവതരിപ്പിച്ചിരുന്നു. ഈ ആപ്പിലൂടെ വിവിധ തെറപ്പികൾ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ, കുട്ടികളുടെ പുരോഗതി നിരീക്ഷണം, വിദഗ്ധരുമായി നേരിട്ടുള്ള ആശയവിനിമയം, ഡിസബിലിറ്റി സെന്ററുകളിലേക്കുള്ള എളുപ്പമുള്ള പ്രവേശനം എന്നിവയ്ക്ക് സൗകര്യമായി. ആശുപത്രി സന്ദർശനങ്ങളിൽ ആശ്രയത്വം കുറച്ച് വീട്ടിൽ നിന്നുതന്നെ നേരിട്ട് പരിചരണം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം. കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാരുടെ സർവേയ്ക്കായി 33 ൽ ഏറെ ഡേറ്റ എൻട്രി ക്യാംപും എട്ട് യുഡിഐഡി മെഡിക്കൽ ബോർഡ് ക്യാംപുമാണ് ഇതിനായി സംഘടിപ്പിച്ചത്.
ശബരിമല സ്വർണക്കൊള്ള: ജാമ്യത്തിന് അസാധാരണ നീക്കം; പിന്നിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായം?
∙ സേവനങ്ങളിലേക്ക് വഴി തുറന്ന് ക്യാംപുകൾ
‘സഹമിത്ര’ പദ്ധതിയുടെ ഭാഗമായി നടത്തിയ ഭിന്നശേഷി തിരിച്ചറിയൽ ക്യാംപുകൾ, മെഡിക്കൽ ബോർഡ് സർട്ടിഫിക്കേഷൻ, ആവശ്യമായ രേഖകൾ എന്നിവ ലളിതമാക്കി, ഭിന്നശേഷിക്കാർക്ക് സർക്കാർ ക്ഷേമപദ്ധതികളിലേക്കുള്ള പ്രവേശനവും ഇത് എളുപ്പമാക്കി.
ക്രിസ്മസ് നൽകുന്നത് മാനവ സാഹോദര്യ സന്ദേശം: ഡോ. വർഗീസ് ചക്കാലക്കൽ
∙ രാജ്യത്തിനും മാതൃകയാകാൻ ‘സഹമിത്ര’
ഡിജിറ്റൽ തിരിച്ചറിയൽ, സാങ്കേതിക പിന്തുണ, സാമൂഹിക പങ്കാളിത്തം, അടിസ്ഥാന സൗകര്യ വികസനം എന്നിവ സമന്വയിപ്പിക്കുന്ന ‘സഹമിത്ര’ പദ്ധതി, ഭിന്നശേഷി സൗഹൃദ വികസനത്തിൽ കേരളത്തിനും രാജ്യത്തിനും മാതൃകയായ ജില്ലാ ഭരണകൂട പദ്ധതിയായി കൂടി മാറുകയാണ്. ഭിന്നശേഷി സൗഹൃദ കോഴിക്കോട് എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ഈ ദൗത്യം ഒരേ സമയം സമത്വവും ഉൾക്കൊള്ളലും ഉറപ്പാക്കുന്ന പുതിയ ഭരണ സംസ്കാരത്തിന്റെ കൂടി പ്രതീകമാകുന്നു. യുഡിഐഡിയിലൂടെ ഭിന്നശേഷിക്കാർക്ക് അവകാശ അധിഷ്ഠിത സാഹചര്യം ഒരുക്കുക, മൊബൈൽ ആപ്പിലൂടെ കുടുംബങ്ങൾക്ക് ആപ്പിലൂടെ തുടർ പിന്തുണ നൽകി ഡിജിറ്റൽ സങ്കേതത്തിന്റെ ക്രിയാത്മക വിനിയോഗം, ആയിരക്കണക്കിന് വിദ്യാർഥികളുടെ പിന്തുണ കൂടി ഉറപ്പാക്കി യുവജന പങ്കാളിത്തത്തിലെ പുതിയ ഭരണ മാതൃക, തടസരഹിതമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലൂടെ ദിശാബോധത്തോടെയുള്ള മുന്നേറ്റം എന്നിവയാണ് സഹമിത്ര പകരുന്നത്.

