ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും കേന്ദ്രസർക്കാരിന്റെ ‘സഞ്ചാർ സാഥി’ ആപ് നിർബന്ധമാക്കിയ നടപടി വൻ വിവാദത്തിനാണ് തുടക്കമിട്ടിരുന്നത്. ഫോണിലെ വിവരങ്ങൾ ചോർത്താനാണ് സർക്കാർ നീക്കമെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, ആപ് ആർക്കും എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യാമെന്ന വാദവുമായി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. എന്തായാലും ഒടുവിൽ ആപ് പ്രി ഇൻസ്റ്റാൾ ചെയ്യാനുള്ള നടപടി പിൻവലിച്ചിരിക്കുകയാണ് കേന്ദ്രമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
അതിതീവ്ര സൗരവികിരണം വിമാനങ്ങളെ വീഴ്ത്തുമോ, എയർബസ് എ320 വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ കാരണമെന്ത്?
ഒളിഞ്ഞുനോട്ടമല്ല, സുരക്ഷ മാത്രം
ഉപയോക്താക്കളെ നിരീക്ഷിക്കാനോ സ്വകാര്യ വിവരങ്ങൾ ചോർത്താനോ സഞ്ചാർ സാഥി ഉപയോഗിക്കില്ലെന്ന് മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി. “ഇതൊരു ജനാധിപത്യ രാജ്യമാണ്. ആപ്പ് ഉപയോഗിക്കണോ വേണ്ടയോ എന്നത് പൗരന്റെ തീരുമാനമാണ്. ഫോണിൽ പ്രീ-ഇൻസ്റ്റാൾ ചെയ്ത് വരുന്ന ആപ് വേണ്ടാത്തവർക്ക് അത് ഡിലീറ്റ് ചെയ്യാം,” സിന്ധ്യ പറഞ്ഞു. ഗൂഗിൾ മാപ്‌സ് പോലെ ഫോണിനൊപ്പം വരുന്ന ആപ്പുകൾ ഒഴിവാക്കാൻ സാധിക്കുന്നതുപോലെ ഇതും ഒഴിവാക്കാമെന്നായിരുന്നു മന്ത്രിയുടെ വാദം. നിലവിൽ പ്രി ഇൻസറ്റാൾ ഒഴിവാക്കിയെന്ന് പറയുന്നുണ്ടെങ്കിലും സിസ്റ്റം ആപ് പോലെയാണ് എത്തിയിരുന്നതെങ്കിൽ ഇത് ഒഴിവാക്കാനാകുമോയന്ന് നോക്കാം.
ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ മാപ്‌സ് പൂർണ്ണമായി ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലെന്നും ഡിസേബിൾ (Disable) ചെയ്യാനേ കഴിയൂ. സാധാരണഗതിയിൽ പൂർണ്ണമായി ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല. മിക്ക ആൻഡ്രോയിഡ് ഫോണുകളിലും ഗൂഗിൾ മാപ്‌സ് ഒരു ‘സിസ്റ്റം ആപ്പ്’ ആയാണ് വരുന്നത്. അതിനാൽ ഇത് അൺഇൻസ്റ്റാൾ (Uninstall) ചെയ്യാൻ കഴിയില്ല. പകരം ഡിസേബിൾ ചെയ്യാൻ മാത്രമേ സാധിക്കൂ.
പിഎം ശ്രീ പദ്ധതി: കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജ്യസഭയിൽ
Latest News
ഡിസേബിൾ ചെയ്താൽ: ആപ് മെനുവിൽ നിന്ന് അപ്രത്യക്ഷമാകും, ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കില്ല. എന്നാൽ ഫോണിന്റെ സിസ്റ്റം മെമ്മറിയിൽ ആപ്പിന്റെ ഫയലുകൾ മായാതെ കിടക്കും.
ഫോൺ ‘റൂട്ട്’ (Root) ചെയ്താൽ മാത്രമേ ആൻഡ്രോയിഡിൽ സിസ്റ്റം ആപ്പുകൾ പൂർണ്ണമായി നീക്കം ചെയ്യാൻ സാധിക്കൂ, പക്ഷെ അത് സാധാരണക്കാർക്ക് എളുപ്പം ചെയ്യാവുന്ന കാര്യമല്ല.
ഐഫോണിൽ (iPhone/iOS): സാധിക്കും. ഐഫോണിൽ ഗൂഗിൾ മാപ്‌സ് ഒരു തേർഡ് പാർട്ടി ആപ്പ് (Third-party app) മാത്രമാണ്. ആപ്പിൾ മാപ്‌സ് ആണ് ഐഫോണിലെ ഡിഫോൾട്ട് ആപ്പ്. അതിനാൽ ഐഫോണിൽ ഗൂഗിൾ മാപ്‌സ് പൂർണ്ണമായി അൺഇൻസ്റ്റാൾ ചെയ്ത് കളയാൻ സാധിക്കും.
മന്ത്രിയുടെ പ്രസ്താവന ഐഫോണിന്റെ കാര്യത്തിൽ ശരിയാണെങ്കിലും, ഇന്ത്യയിലെ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ അത് സാങ്കേതികമായി പൂർണ്ണമായും ശരിയല്ല. ആൻഡ്രോയിഡിൽ അത് ഡിസേബിളാക്കാനേ കഴിയൂ.
90 ദിവസം സമയം തരുമെന്ന് കേന്ദ്രം, സഞ്ചാർസാഥി ഇൻസ്റ്റാൾ ചെയ്യില്ലെന്ന് ആപ്പിൾ; ആപ്പിലാക്കുമോ?
എന്താണ് സഞ്ചാർ സാഥി?
ടെലികോം വകുപ്പ് (DoT) വികസിപ്പിച്ച സുരക്ഷാ പ്ലാറ്റ്‌ഫോമാണ് സഞ്ചാർ സാഥി. നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താനും ബ്ലോക്ക് ചെയ്യാനും, വ്യാജ സിം കാർഡുകൾ തിരിച്ചറിയാനും, സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനും സഹായിക്കുന്ന സംവിധാനമായാണ് സർക്കാർ ഇതിനെ അവതരിപ്പിക്കുന്നത്.

