Breaking
5 Feb 2026, Thu

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നാളെ മുതൽ; ഉദ്ഘാടനം വൈകിട്ട് 4.30ന് മോയൻ എംജി എച്ച്എസ്എസിൽ

പാലക്കാട് ∙ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നാളെ പാലക്കാട്ടു തുടങ്ങും. 14 ജില്ലകളിൽ നിന്നായി 8,500 വിദ്യാർഥികളാണ് 4 ദിവസത്തെ മേളയിൽ പങ്കെടുക്കുന്നത്. ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതശാസ്ത്രം, ഐടി, പ്രവൃത്തിപരിചയം, വിഎച്ച്എസ്‌സി എക്സ്പോ എന്നീ 6 വിഭാഗങ്ങളിലായി നഗരത്തിലെ 6 വേദികളിലാണു മത്സരം.

പഠിക്കാം പ്രോംപ്റ്റ് എൻജിനീയറിങ്; എഐയിൽ നിങ്ങൾക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാം

Education News

വൈകിട്ട് 3.30 മുതൽ 5 വരെ പൊതുജനത്തിനു സന്ദർശിക്കാം. നാളെ 10നു ഗവ.മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ റജിസ്ട്രേഷൻ ആരംഭിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് പതാക ഉയർത്തും. വൈകിട്ട് 4.30നു മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യാതിഥിയാകും. 10നു 4.30നു ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപന സമ്മേളനം നടക്കും.

ഇത്തവണ പുതിയ ചില മത്സരങ്ങൾ ഉൾപ്പെടുത്തുകയും ചിലത് ഒഴിവാക്കുകയും ചെയ്തു. സാമൂഹികശാസ്ത്രമേളയിൽ എല്ലാ ഇനങ്ങളും തത്സമയ മത്സരങ്ങളാക്കി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ചരിത്ര സെമിനാർ എന്ന മത്സരയിനം കൂട്ടിച്ചേർത്തു. ചോക്ക്, വോളിബോൾ നെറ്റ്, ചന്ദനത്തിരി, പ്ലാസ്റ്റർ ഓഫ് പാരിസ്, പനയോല ഉൽപന്നങ്ങൾ, തഴയോല ഉൽപന്നങ്ങൾ, കുട എന്നിവയുടെ നിർമാണം മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി.

ബാഗുകളുടെ നിർമാണം, ഫൈബർ ഫാബ്രിക്കേഷൻ, നൂതനാശയ പ്രവർത്തന മോഡൽ, ലോഹത്തകിടിൽ ദ്വിമാന ചിത്രം, പോസ്റ്റ‌ർ ഡിസൈനിങ്, പോട്ടറി പെയ്ന്റിങ്, കവുങ്ങിൻപാള ഉൽപന്നങ്ങൾ, ചൂരൽ ഉൽപന്നങ്ങൾ എന്നിവ ഇത്തവണ മത്സരത്തിനുണ്ടാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *