ഇനിയൊരു ആക്രമണത്തിന് മുതിരും മുൻപ് ശത്രുക്കൾ നൂറുവട്ടം ചിന്തിക്കും. കാരണം ഇന്ത്യയുടെ കൈയ്യിലിപ്പോൾ ലോകത്തെ വിറപ്പിക്കാൻ സ്വന്തം വജ്രായുധത്തിന്റ കരുത്തുണ്ട്. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ പാഞ്ഞ്, ഏത് ലക്ഷ്യവും തകർത്തെറിയാൻ കെൽപ്പുള്ള ഹൈപ്പർസോണിക് സാങ്കേതികവിദ്യയിൽ ഇന്ത്യ ചരിത്രമെഴുതിയിരിക്കുകയാണ്.
ശബ്ദത്തിന്റെ 5 മടങ്ങ് വേഗതയിൽ (Mach 5+, ഏകദേശം 6100 km/h-ന് മുകളിൽ) സഞ്ചരിക്കാനും റഡാറുകൾക്ക് പോലും പിടികൊടുക്കാതെ ലക്ഷ്യങ്ങൾ തകർക്കാനും കഴിവുള്ള ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്കുള്ള സാങ്കേതികവിദ്യയിൽ ഇന്ത്യ മുന്നേറുകയാണ്.
ഇന്ത്യ കടക്കാൻ വെറും പത്ത് മിനിറ്റ് മതി; എന്താണ് ‘2023 എക്സ്എം 15’ എന്ന വമ്പൻ
ലോകം അത്ഭുതത്തോടെ നോക്കിനിൽക്കെ, 12 മിനിറ്റിലധികം നീണ്ടുനിന്ന ‘അഗ്നിപരീക്ഷ’ വിജയിച്ചതോടെ പ്രതിരോധരംഗത്ത് ഇന്ത്യ വൻശക്തിയായി മാറിയിരിക്കുന്നു. റഡാറുകൾക്ക് പോലും പിടികൊടുക്കാതെ കുതിക്കാൻ കെൽപ്പുള്ള സ്ക്രാംജെറ്റ് എൻജിന്റെപരീക്ഷണമാണ് ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കിയത്.
ശബ്ദത്തേക്കാൾ അഞ്ചിരട്ടിയിലധികം വേഗത്തിൽ (ഹൈപ്പർസോണിക്) സഞ്ചരിക്കാൻ സഹായിക്കുന്ന അത്യാധുനിക എയർ ബ്രീത്തിങ് എൻജിനാണ് സ്ക്രാംജെറ്റ് (Supersonic Combustion Ramjet). സാധാരണ ജെറ്റ് എൻജിനുകളിൽ നിന്ന് വ്യത്യസ്തമായി, വായുവിനെ ഉള്ളിലേക്ക് വലിച്ചെടുക്കാൻ ഇതിൽ കറങ്ങുന്ന ഫാനുകളോ കംപ്രസ്സറുകളോ ഇല്ല. പകരം, വാഹനം അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ ഇരച്ചുകയറുന്ന അന്തരീക്ഷ വായുവിനെ ഉപയോഗിച്ച് ഇന്ധനം കത്തിക്കുകയാണ് ചെയ്യുന്നത്. റോക്കറ്റുകളെപ്പോലെ ഓക്സിജൻ ടാങ്കുകൾ ചുമക്കേണ്ടതില്ലാത്തതിനാൽ ഭാരം കുറവായിരിക്കുമെന്നതും കൂടുതൽ ദൂരം സഞ്ചരിക്കാനാകുമെന്നതുമാണ് സ്ക്രാംജെറ്റിന്റെ പ്രധാന സവിശേഷത. അന്തരീക്ഷ വായു ‘ശ്വാസിച്ച്’ പ്രവർത്തിക്കുന്നതിനാൽ ഇവയെ ‘എയർ ബ്രീത്തിങ് എൻജിൻ’ എന്നും വിളിക്കുന്നു.
വെള്ളിയാഴ്ച (ജനുവരി 9, 2026) ഹൈദരാബാദിലെ ഡിആർഡിഎൽ ലബോറട്ടറിയിൽ നടന്ന ഈ പരീക്ഷണം ഇന്ത്യയുടെ എയ്‌റോസ്‌പേസ് കരുത്ത് ലോകത്തിന് കാട്ടിക്കൊടുക്കുന്നതായിരുന്നു.
അതിവേഗം, ബഹുദൂരം: മണിക്കൂറിൽ 6100 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്ക് വേണ്ടിയാണ് ഈ എൻജിൻ. ഈ വേഗത്തിൽ വരുന്ന മിസൈലുകളെ തടുക്കുക എന്നത് അസാധ്യമാണ്.
തുടർച്ചയായ 12 മിനിറ്റ്: സാധാരണ സെക്കൻഡുകൾ മാത്രം നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി, 12 മിനിറ്റിലധികം സമയം എൻജിൻ പ്രവർത്തിപ്പിച്ചു എന്നത് സാങ്കേതികവിദ്യയിലുള്ള ഇന്ത്യയുടെ അപ്രമാദിത്യം തെളിയിക്കുന്നു.
മയിൽപ്പീലിയുടെ പച്ചക്കണ്ണുകളുടെ രഹസ്യം! ലേസർ രശ്മി പുറപ്പെടുവിക്കാനാകുമെന്ന് പഠനം
ഇന്ത്യൻ നിർമ്മിതം: ഡിആർഡിഎൽ രൂപകൽപന ചെയ്ത ഈ സംവിധാനം പൂർണ്ണമായും ഇന്ത്യൻ വ്യവസായ പങ്കാളികളുടെ സഹകരണത്തോടെയാണ് യാഥാർഥ്യമാക്കിയത്.
ഇന്ത്യയുടെ ഹൈപ്പർസോണിക് മിസൈൽ വികസന പദ്ധതിക്ക് ഇതൊരു ശക്തമായ അടിത്തറയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. വൻശക്തി രാജ്യങ്ങൾക്ക് മാത്രം അവകാശപ്പെടാനുണ്ടായിരുന്ന ഈ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ കുതിപ്പ് അഭിമാനകരമാണ്.
ഈ നേട്ടത്തോടെ, ലോകത്തെ വിരലിലെണ്ണാവുന്ന വമ്പൻ ശക്തികളുടെ പ്രത്യേക ‘എലൈറ്റ് ക്ലബ്ബിൽ’ ഇന്ത്യയും ഇടംപിടിച്ചിരിക്കുകയാണ്. ഈ സാങ്കേതികവിദ്യ കൈവശമുള്ള പ്രധാന രാജ്യങ്ങൾ ഇവയാണ്:
റഷ്യ: ഹൈപ്പർസോണിക് സാങ്കേതികവിദ്യയിൽ നിലവിൽ ഏറ്റവും മുൻപന്തിയിലുള്ളത് റഷ്യയാണ്. ‘സിർക്കോൺ’, ‘കിൻഷാൽ’ , ‘അവൻഗാർഡ്’ തുടങ്ങിയ മാരക പ്രഹരശേഷിയുള്ള ഹൈപ്പർസോണിക് മിസൈലുകൾ റഷ്യയുടെ പക്കലുണ്ട്. യുക്രൈൻ യുദ്ധത്തിൽ റഷ്യ കിൻഷാൽ മിസൈലുകൾ ഉപയോഗിച്ചിരുന്നു.
ചൈന : റഷ്യയ്ക്ക് തൊട്ടുപിന്നാലെ ചൈനയുമുണ്ട്. ‘DF-17’ എന്ന ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ ചൈന വികസിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളെ പോലും വെല്ലുവിളിക്കാൻ ഇതിന് കഴിയുമെന്നാണ് ചൈന അവകാശപ്പെടുന്നത്.
ഹൈപ്പർസോണിക് ആയുധങ്ങൾ വികസിപ്പിക്കുന്നതിൽ അമേരിക്കയും ഒട്ടും പിന്നിലല്ല. HAWC (Hypersonic Air-breathing Weapon Concept) പോലുള്ള നിരവധി പദ്ധതികൾ അമേരിക്കൻ സൈന്യത്തിന്റെ കീഴിൽ പരീക്ഷണഘട്ടത്തിലാണ്.ഫ്രാൻസ്, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഈ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങളിലാണ്.
അമ്പരപ്പിക്കുന്ന ശാസ്ത്രം; 130 വർഷങ്ങൾക്ക് ശേഷം ടാസ്മാനിയൻ ടൈഗർ ഉയിർത്തെഴുന്നേൽക്കുന്നു!
എന്തുകൊണ്ട് ഹൈപ്പർസോണിക്?
ശബ്ദത്തേക്കാൾ 5 മുതൽ 10 ഇരട്ടി വരെ വേഗം (മണിക്കൂറിൽ 6,000 കി.മീ മുതൽ 12,000 കി.മീ വരെ).സാധാരണ ബാലിസ്റ്റിക് മിസൈലുകളിൽ നിന്ന് വ്യത്യസ്തമായി, സഞ്ചാരത്തിനിടയിൽ ദിശ മാറ്റാൻ ഹൈപ്പർസോണിക് മിസൈലുകൾക്ക് സാധിക്കും.അതിവേഗവും താഴ്ന്ന സഞ്ചാരപഥവും കാരണം ശത്രുരാജ്യങ്ങളുടെ റഡാറുകൾക്കും മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും ഇവയെ കണ്ടെത്താനോ തകർക്കാനോ കഴിയില്ല.

