Breaking
7 Mar 2026, Sat

ശത്രു മിസൈലുകളെ തടയാനാകാതെ ‘എച്ച്ക്യു – 9ബി’, ഓപ്പറേഷൻ സിന്ദൂറിനു മുന്നിലും അടിപതറി; ചൈനീസ് സംവിധാനം പരാജയമോ ?

ടെഹ്റാൻ ∙ ഇറാനിയൻ നഗരങ്ങളിൽ ഉണ്ടായ വൻ നാശനഷ്ടങ്ങൾ വിരൽചൂണ്ടുന്നത് ടെഹ്‌റാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പരാജയത്തിലേക്ക്. ഇറാൻ അടുത്തിടെ ചൈനയിൽ നിന്ന് വാങ്ങിയ എച്ച്ക്യു-9ബി സംവിധാനത്തിനു ശത്രു മിസൈലുകളെ തടയാൻ കഴിഞ്ഞില്ല. നേരത്തെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാക്കിസ്ഥാനിലെ ലക്ഷ്യസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിലും ഈ സംവിധാനം പരാജയപ്പെട്ടിരുന്നു. ഇതോടെ എച്ച്ക്യു-9ബിയുടെ കാര്യക്ഷമതയെക്കുറിച്ച് യുദ്ധവിദഗ്ധർ ചോദ്യങ്ങൾ ഉയർത്തുകയാണ്.

What you should read next

‘തിരിച്ചടി നൽകുന്നത് പരിഗണനയിൽ’; ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ

Latest News

ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത ഈ സംവിധാനം റഷ്യയുടെ എസ്-300, അമേരിക്കയുടെ പേട്രിയറ്റ് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. 260 കിലോമീറ്റർ ദൂരപരിധിയുള്ള ഇതിന് 50 കിലോമീറ്റർ ഉയരത്തിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ കഴിയും. ഒരേസമയം 6 മുതൽ 8 വരെ ലക്ഷ്യങ്ങളെ നേരിടാനും 100 ലക്ഷ്യങ്ങളെ നിരീക്ഷിക്കാനും സാധിക്കും. സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്താനുള്ള സാങ്കേതികവിദ്യയും ഇതിലുണ്ട്.

What you should read next

‘ബ്രിട്ടൻ പങ്കെടുത്തില്ല, ഇനി പങ്കെടുക്കുകയുമില്ല, മിസൈലുകളെ ഉറവിടത്തിൽ നശിപ്പിക്കണം’

Latest News

ചൈനയുടെ തന്ത്രപ്രധാന മേഖലകളായ ബീജിങ്, ടിബറ്റ്, ദക്ഷിണ ചൈനാ കടൽ എന്നിവിടങ്ങളിൽ ഇത് വിന്യസിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ സംഘർഷം കടുത്തതോടെ ചൈനയുമായുള്ള ‘എണ്ണയ്ക്ക് പകരം ആയുധം’ എന്ന കരാറിലൂടെയാണ് ഇറാൻ എച്ച്ക്യു – 9ബി സ്വന്തമാക്കിയത്. റഷ്യൻ നിർമിത എസ്-300 പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇറാൻ എച്ച്ക്യു-9ബിയെ ആശ്രയിച്ചത്. നതാൻസ് ആണവനിലയം, ഇസ്‌ഫഹാൻ വ്യോമതാവളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾക്ക് ചുറ്റും ഇത് വിന്യസിച്ചിരുന്നു. എന്നാൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത വ്യോമശക്തിക്ക് മുന്നിൽ ഈ സംവിധാനം തകരുകയായിരുന്നു.

3 MINUTES AGO

ശത്രു മിസൈലുകളെ തടയാനാകാതെ ‘എച്ച്ക്യു – 9ബി’, ഓപ്പറേഷൻ സിന്ദൂറിനു മുന്നിലും അടിപതറി; ചൈനീസ് സംവിധാനം പരാജയമോ ?

Latest News

47 MINUTES AGO

ചാവേർ ഡ്രോണുകൾ മുതൽ ഇലക്ട്രോണിക് അറ്റാക്ക് വിമാനം വരെ; ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യിലെ യുഎസ് ആയുധങ്ങൾ

Latest News

48 MINUTES AGO

യുദ്ധം കാരണം വിമാനയാത്ര മുടങ്ങി; സഹോദരനെ അവസാനമായി കാണാൻ കഴിയാതെ പ്രസുലാല്‍

By admin

Leave a Reply

Your email address will not be published. Required fields are marked *