Breaking
23 Mar 2026, Mon

വീട്ടിൽ വലിഞ്ഞുകയറി വന്ന ‘എഐ അജ്ഞാതൻ ‘; പ്രാങ്കിൽ വലഞ്ഞ് യുഎസും ബ്രിട്ടനും

എഐ സാങ്കേതികവിദ്യ ജനപ്രിയമായിത്തുടങ്ങിയത് ജനറേറ്റീവ് എഐ സംവിധാനങ്ങളിലൂടെയാണ്. അല്ലാതെ തന്നെ ഇന്റർനെറ്റിലും സമൂഹമാധ്യമങ്ങളിലും വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളും പ്രചരിച്ചിട്ട് ഇരിക്കപ്പൊറുതിയില്ല. അപ്പോഴാണ് എഐകൂടി എത്തിയത്. അതോടെ പൂർണമായി കാര്യങ്ങൾ. പ്രത്യേകിച്ച് യാതൊരു പ്രതിബന്ധവുമില്ലാതെ ചറപറാ സന്ദേശങ്ങളും ചിത്രങ്ങളും പറക്കുകയാണ് എഐ വഴി.

യുഎഇയില്‍ ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് മുടങ്ങിയാല്‍ ‘എട്ടിന്റെ പണി’; പ്രവാസികൾ നിർബന്ധമായും അറിയണം ഈ 3 കാര്യങ്ങൾ

ഇന്ത്യയിൽ ‘മിനി ദുബായ്’; സന്ദർശകരെ ആകർഷിച്ച് ‘ബുർജ് ഖലീഫയും ബുർജ് അൽ അറബും മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറും!’

ഇപ്പോഴിതാ ബ്രിട്ടനിലും യുഎസിലും പുതിയൊരു പ്രാങ്ക് ഉടലെടുത്തിരിക്കുകയാണ്. വീടില്ലാത്തയാളെന്നു പറഞ്ഞ് ഒരാൾ തന്റെ വീട്ടിൽ വന്നെന്നു പറഞ്ഞാണ് പ്രാങ്ക് തുടങ്ങുന്നത്. ഇത്തരത്തിലൊരു സന്ദേശം ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മൊബൈലിലേക്ക് പ്രാങ്ക് ചെയ്യുന്നവർ അയയ്ക്കും. എഐ ഉപയോഗിച്ച് നിർമിച്ചെടുത്ത ഒരു ചിത്രവും സന്ദേശത്തിനൊപ്പം ഉണ്ടാകും.

വീട്ടിനു മുന്നിൽ നിൽക്കുന്ന അജ്ഞാതന്റേതാകും ചിത്രം. അയാൾ വീട്ടിനകത്തു കയറുന്നതിന്റെയും സോഫയിൽ ഇരിക്കുന്നതിന്റെയും കട്ടിലിൽ കിടക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങൾ പിന്നീട് അയയ്ക്കും. ഇതു കിട്ടുന്നവർ പേടിക്കും. തന്റെ ബന്ധു അല്ലെങ്കിൽ സുഹൃത്ത് സുരക്ഷിതനല്ലെന്ന പേടി അയാളിൽ ഉടലെടുക്കും. ഇത്തരം പ്രാങ്കുകൾ കാരണം യുഎസിലും ബ്രിട്ടനിലും പല പൊലീസ് സ്റ്റേഷനുകളിലും ഇടയ്ക്കിടെ ഫോൺ കോളുകൾ വരുന്നുണ്ടത്രേ. പല സ്റ്റേഷനുകളും ഇതിനുള്ള ഉപദേശവും ഇറക്കിക്കഴിഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിത്രങ്ങൾ കൂടുതൽ കൂടുതൽ യാഥാർഥ്യചിത്രങ്ങളെപ്പോലെ ആയിക്കൊണ്ടിരിക്കുന്നതാണ് ഇതിലെ ശ്രദ്ധേയമായ കാര്യം. യഥാർഥ ചിത്രങ്ങളെ വെല്ലുന്ന മിഴിവോടെയാണ് പലതും. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ജനറേറ്റീവ് എഐ സാങ്കേതികവിദ്യയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ചാറ്റ്ജിപിടി അക്ഷരങ്ങളിൽ വിപ്ലവം സൃഷ്ടിച്ചു. ധാരാളം പേർ ഇതിന് ഉപയോക്താക്കളായി എത്തി.

എന്നാൽ അക്ഷരങ്ങളിലെന്നതുപോലെ ചിത്രങ്ങളിലും ജനറേറ്റീവ് എഐ അതിന്റെ മാന്ത്രികത പുറത്തെടുത്തു. പല പ്ലാറ്റ്ഫോമുകളിലായി ഇന്നു ധാരാളം ജനറേറ്റീവ് എഐ സംവിധാനങ്ങൾ ലഭ്യം.

ഇവയിൽ നമ്മുടെ ആവശ്യം ലളിതമായ ഭാഷയിൽ ഉന്നയിച്ചാൽ നമ്മൾ ആവശ്യപ്പെടുന്ന ചിത്രങ്ങൾ എഐ തരും. കമാൻഡ് എഡിറ്റു ചെയ്തും വീണ്ടും റൺ ചെയ്തും നമുക്കാവശ്യമുള്ള ചിത്രങ്ങൾ സൃഷ്ടിച്ചെടുക്കാം. വരുംകാലങ്ങളിൽ ഒരു ചിത്രം കണ്ടാൽ അതു സത്യമാണോ കള്ളമാണോയെന്ന് തിരിച്ചറിയാൻ അൽപം പണിപ്പെട്ടേക്കാം. അതു കൊണ്ട് ചിത്രങ്ങൾ ഷെയർ ചെയ്യുന്നതിനും പോസ്റ്റ് ചെയ്യുന്നതിനുമൊക്കെ മുൻപ് അതിന്റെ ആധികാരികത ഒന്നു നോക്കുന്നത് നല്ല ഗുണം ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *