വീട്ടിൽ സ്ഥാപിക്കുന്ന നിരീക്ഷണ കാമറകൾ സൈബർ ആക്രമണങ്ങൾക്കും ഡാറ്റാ മോഷണത്തിനും കാരണമായേക്കാം എന്ന് സൈബർ സുരക്ഷാ വിദഗ്ധനും ടെക്കൻസ് ഗ്ലോബൽ സിഇഒയുമായ ഷിജാസ് മൊഹിദീൻ. ഫോണിലെ മൈക്രോഫോണിലൂടെ നമ്മുടെ നിത്യേനയുള്ള സംഭാഷണങ്ങളും എയർപോഡുകൾ ഉപയോഗിക്കുമ്പോൾ അതുവഴിയും വിവരങ്ങൾ ശേഖരിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ടെക് ലോകത്തെ ഞെട്ടിച്ച് ഗൂഗിളിന്റെ ‘വില്ലോ’ ചിപ്: ക്വാണ്ടം കംപ്യൂട്ടിങിൽ ചരിത്രനേട്ടം! സുന്ദർ പിച്ചൈയുടെ പ്രഖ്യാപനം
ചിന്തകൾ പോലും ചോർത്താം: ശരീരത്തിൽ ഫോൺ ചേർത്തുവെച്ച് കിടക്കുമ്പോൾ നമ്മുടെ ചിന്തകൾ പോലും ചോർത്തിയെടുക്കാവുന്ന തരത്തിൽ സാങ്കേതികത മാറിയെന്നും ഷിജാസ് മൊഹിദീൻ വ്യക്തമാക്കി. സൈബർ സുരക്ഷ സംബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ആ ഗ്രഹങ്ങൾ നമ്മൾ കരുതിയത് പോലെയല്ല,മഹാസമുദ്രങ്ങളും!: പുതിയ കണ്ടെത്തലുമായി ഗവേഷകർ
ടെക്കൻസ് ഗ്ലോബലിന് ദേശീയ അംഗീകാരം
ഇന്ത്യയിലെ വിശ്വസ്തരായ സൈബർ സുരക്ഷാ പങ്കാളികളുടെ പട്ടികയിൽ മലപ്പുറം വെട്ടിച്ചിറ ആസ്ഥാനമായ ടെകൻസ് ഗ്ലോബൽ സ്ഥാനം പിടിച്ചു. ഇന്ത്യയിലെ 199-മത് സെർട്-ഇൻ (CERT-IN) എംപാനൽ ചെയ്ത പങ്കാളിയാണ് ടെകൻസ് ഗ്ലോബൽ.കമ്പനിയുടെ സാങ്കേതിക ശേഷി, പ്രവർത്തന പക്വത, ദേശീയ സൈബർ സുരക്ഷയോടുള്ള പ്രതിബദ്ധത എന്നിവയ്ക്കുള്ള അംഗീകാരമാണ് ഈ നേട്ടം.
CERT-IN എംപാനൽ ചെയ്യുന്നതിന്റെ പ്രാധാന്യം: സെർട്-ഇനിൽ എംപാനൽ ചെയ്യപ്പെടുന്നതിലൂടെ ഇന്ത്യൻ ഗവൺമെന്റ് സ്ഥാപനങ്ങൾക്കും, സാമ്പത്തിക സ്ഥാപനങ്ങൾക്കും, മറ്റ് മേഖലകൾക്കും സൈബർ സുരക്ഷാ സേവനങ്ങൾ നൽകാൻ ഐടി സ്ഥാപനങ്ങൾക്ക് യോഗ്യത ലഭിക്കുന്നു. ഇത് സർക്കാരുമായും ഉപഭോക്താക്കളുമായും വേഗത്തിലുള്ള ഇടപെടൽ സാധ്യമാക്കുന്നു.
ചിത്രം വരയ്ക്കുംപോലെ ടൈലുകൾ റെഡി! ഇത് കേരളത്തിലെ ഏക ഹാൻഡ്‌മെയ്‌ഡ് ടൈൽ ഫാക്ടറി; വിഡിയോ
ടെകൻസ് ഗ്ലോബലിന്റെ ജീവനക്കാരും സാങ്കേതികവിദ്യയും സെർട് ഇൻ്റെ മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ഡയറക്ടർമാരായ നജീബ് അബ്ദുല്ല, മനോജ് തഹ്‌ലാനി, കെ. ശംല, കെപി സിദ്ദീഖ്, എം. അബ്ദുറഹിമാൻ എന്നിവരും പങ്കെടുത്തു.
Technology News
Social Media
CCTV Camera
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

