മൈക്രോസോഫ്റ്റിന്റെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് 10 (Windows 10) ഔദ്യോഗികമായി അതിന്റെ ‘സപ്പോർട്ട് എൻഡ്’ തീയതിയിൽ എത്തിയിരിക്കുന്നു. ഇതോടെ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ സുരക്ഷാ ഭീഷണികളുടെ നിഴലിലായി. വിൻഡോസ് 11ലേക്ക് മാറണമെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
2027ൽ ബഹിരാകാശത്തൊരു ഇന്ത്യൻ, 2040ൽ അമ്പരപ്പിക്കുന്ന ചന്ദ്രയാത്ര: ഐഎസ്ആർഒയുടെ വിസ്മയ പദ്ധതികൾ
ഇപ്പോഴും താരം
ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് (2015 ജൂലൈയിൽ) പുറത്തിറങ്ങിയ വിൻഡോസ് 10, ഇപ്പോഴും ലോകമെമ്പാടുമുള്ള കമ്പ്യൂട്ടർ വിപണിയുടെ 43 ശതമാനം കൈയടക്കി വച്ചിരിക്കുന്നുവത്രെ. എന്നാൽ, 2025 ഒക്ടോബർ 14 മുതൽ, വിൻഡോസ് 10 ഉപയോക്താക്കൾക്ക് ഇനി മൈക്രോസോഫ്റ്റിൽ നിന്ന് പ്രധാനപ്പെട്ട സേവനങ്ങൾ ലഭിക്കില്ല.
ഏറ്റവും പ്രധാനപ്പെട്ട ഈ അപ്‌ഡേറ്റുകൾ നിലയ്ക്കുന്നതോടെ പുതിയ വൈറസുകൾ, മാൽവെയർ, മറ്റ് സൈബർ ആക്രമണങ്ങൾ എന്നിവക്കെതിരെ നിങ്ങളുടെ പി.സി. കൂടുതൽ ദുർബലമാകും. വിൻഡോസ് 10 സംബന്ധമായ പ്രശ്നങ്ങൾക്ക് മൈക്രോസോഫ്റ്റിന്റെ സഹായം ലഭ്യമാകില്ല.
പിന്തുണ അവസാനിച്ചാലും വിൻഡോസ് 10 കമ്പ്യൂട്ടർ സാധാരണപോലെ പ്രവർത്തിക്കും. എങ്കിലും, സുരക്ഷാ അപ്‌ഡേറ്റുകളുടെ അഭാവം കമ്പ്യൂട്ടറിനെ ഗുരുതരമായ സുരക്ഷാ അപകടങ്ങളിലേക്ക് നയിക്കും വിൻഡോസ് 10-നുള്ള ഔദ്യോഗിക പിന്തുണ അവസാനിച്ച സാഹചര്യത്തിൽ, ഉപയോക്താക്കൾക്ക് മുന്നിലുള്ള വഴികൾ ഇവയാണ്:
ഭൂമിയിൽ വൻദുരന്തങ്ങളുണ്ടാക്കിയ കുഴപ്പക്കാരൻ! ഒളിഞ്ഞിരിക്കുന്നുണ്ടോ നെമസിസ് നക്ഷത്രം?
വിൻഡോസ് 11-ലേക്ക് സൗജന്യമായി മാറുക (Upgrade to Windows 11):
വിൻഡോസ് 11-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ യോഗ്യതയുള്ള ഉപയോക്താക്കൾ ഉടൻ തന്നെ അതിലേക്ക് മാറുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം. 2020-ന് ശേഷം വാങ്ങിയ കമ്പ്യൂട്ടറുകൾക്ക് (ഏകദേശം അഞ്ച് വർഷം പഴക്കമുള്ളവ) സൗജന്യ വിൻഡോസ് 11 അപ്‌ഗ്രേഡിന് സാധ്യതയുണ്ട്.
യോഗ്യത എങ്ങനെ പരിശോധിക്കാം?: നിങ്ങളുടെ പി.സി. വിൻഡോസ് 11-ന് അനുയോജ്യമാണോ എന്ന് പരിശോധിക്കാൻ മൈക്രോസോഫ്റ്റിന്റെ ‘പിസി ഹെൽത്ത് ചെക്ക്’ (PC Health Check) ടൂൾ ഉപയോഗിക്കാം.
വിൻഡോസ് 10ന്റെ പിന്തുണ അവസാനിക്കുന്നു: എന്തു സംഭവിക്കും? സുരക്ഷ ഉറപ്പാക്കാൻ ഉടൻ ചെയ്യേണ്ടത്
വിൻഡോസ് 11-ന് TPM 2.0 (Trusted Platform Module) ചിപ്പ് ഉൾപ്പെടെയുള്ള പ്രത്യേക ഹാർഡ്‌വെയർ ആവശ്യകതകൾ ഉണ്ട്. പല പഴയ കംപ്യൂട്ടറുകൾക്കും ഇത് ഇല്ലാത്തതിനാൽ അപ്‌ഗ്രേഡ് ചെയ്യാൻ സാധിച്ചെന്ന് വരില്ല.
എക്സ്റ്റെൻഡഡ് സെക്യൂരിറ്റി അപ്‌ഡേറ്റുകൾ (ESU) പ്രോഗ്രാം തിരഞ്ഞെടുക്കുക:
വിൻഡോസ് 11-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കാത്തവർക്ക് മൈക്രോസോഫ്റ്റ് ഒരു താൽക്കാലിക പരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതൊരു പണം നൽകി ഉപയോഗിക്കാവുന്ന പദ്ധതിയാണ്. ഈ പ്രോഗ്രാമിലൂടെ, പ്രധാനപ്പെട്ട സുരക്ഷാ അപ്‌ഡേറ്റുകൾ അടുത്ത മൂന്ന് വർഷത്തേക്ക് കൂടി ഉപയോക്താക്കൾക്ക് ലഭിക്കും. വിൻഡോസ് 11-ലേക്ക് മാറാനോ പുതിയ കമ്പ്യൂട്ടർ വാങ്ങാനോ സമയം നൽകാനുള്ള ‘അവസാന ആശ്രയം’ മാത്രമാണ്. വ്യക്തിഗത ഉപയോക്താക്കൾക്ക് ഒരു വർഷം വരെ സൗജന്യമായി ഈ സേവനം ലഭിക്കാൻ മൈക്രോസോഫ്റ്റ് ചില വഴികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
വിൻഡോസ് 10ന്റെ പിന്തുണ അവസാനിക്കുന്നു: എന്തു സംഭവിക്കും? സുരക്ഷ ഉറപ്പാക്കാൻ ഉടൻ ചെയ്യേണ്ടത്
പിന്തുണയില്ലാത്ത ഒരു ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് ഭാവിയിൽ വലിയ സുരക്ഷാ വെല്ലുവിളികൾ ഉണ്ടാക്കും. അതിനാൽ, നിങ്ങളുടെ ഡാറ്റാ ബാക്കപ്പ് ചെയ്യുകയും എത്രയും വേഗം വിൻഡോസിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് മാറാൻ ശ്രമിക്കുകയും ചെയ്യുന്നത് വിവേകമാണ്.
Technology News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

