Breaking
5 Feb 2026, Thu

വിജ്ഞാനം പകർന്ന് കുസാറ്റിൽ ക്വാണ്ടം സെഞ്ചറി പ്രദർശനം

കളമശേരി ∙ ക്വാണ്ടം സയൻസിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കുസാറ്റ് ശാസ്ത്ര സമൂഹ കേന്ദ്രത്തിൽ ആരംഭിച്ച ക്വാണ്ടം സെഞ്ചറി പ്രദർശനം കാണാൻ സന്ദർശകരുടെ തിരക്ക്. കുറഞ്ഞ ഊർജത്തിൽ പ്രകാശം വിതറുന്ന എൽഇഡി ലൈറ്റുകൾ, സൗരോർജം വൈദ്യുതിയാക്കുന്ന സോളർ പാനലുകൾ, ടെലിവിഷൻ, വിവിധ ആവശ്യങ്ങൾക്കുള്ള കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ചികിത്സാ രംഗത്ത് ഉപയോഗിക്കുന്ന ലേസറുകൾ, എംആർഐ, പിഇടി സ്കാനറുകൾ, ഭൂമിയിലെവിടെയും സ്ഥാനം നിർണയിക്കാൻ സഹായിക്കുന്ന ജി‌പിഎസ്, ഇലക്ട്രോൺ മൈക്രോസ്കോപ്, എന്നിങ്ങനെ മനുഷ്യജീവിതത്തെ വിപ്ലവകരമായ പരിവർത്തനത്തിലേക്കു വഴിനടത്തിയ ശാസ്ത്ര സാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടങ്ങൾക്കു പിന്നിലെ ക്വാണ്ടം സയൻസിനെ അടുത്തറിയാനുള്ള അവസരമാണ് ശാസ്ത്ര സമൂഹ കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്.

എക്സിബിറ്റുകൾ, പരീക്ഷണങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ പ്രദർശനത്തിന്റെ ഭാഗമാണ്. ക്വാണ്ടം പ്രതിഭാസങ്ങളും ആശയങ്ങളും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെ അക്കാദമിക ചർച്ചകളിൽ നിന്നും സാധാരണക്കാരുടെ അനുഭവമാക്കി മാറ്റാൻ പ്രദർശനം ഉപകരിക്കുന്നു പൊതുജനങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ തുടങ്ങി എല്ലാവരോടും സംവദിക്കുന്ന തരത്തിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. 16 വരെയാണ് കുസാറ്റിലെ പ്രദർശനം.

By admin

Leave a Reply

Your email address will not be published. Required fields are marked *