Breaking
22 Mar 2026, Sun

ലോകത്തിലെ ആദ്യത്തെ കാർബൺ രഹിത മസ്ജിദ് അബുദാബിയിൽ

അബുദാബി ∙ മണ്ണുകൊണ്ടുള്ള പുരാതന നിർമാണ രീതിയും നൂതന സൗരോർജ സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ലോകത്തിലെ ആദ്യത്തെ കാർബൺ രഹിത മസ്ജിദ് ഒക്ടോബർ ഒന്നിന് അബുദാബിയിൽ തുറക്കും. ഒരേസമയം 1300 പേർക്ക് പ്രാർഥിക്കാം.

കുവൈത്തിലെ ബാങ്കിൽനിന്ന് കോടികൾ വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങി; മലയാളികളെ തേടി ഉദ്യോഗസ്ഥർ കോട്ടയത്ത്

വീസ നിയമത്തിൽ വൻ മാറ്റം; സൗദിക്ക് കയ്യടിച്ച് പ്രവാസികൾ, പുതുപ്രതീക്ഷയിൽ മലയാളികളും

അബുദാബി നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെ സുസ്ഥിര വികസന മാതൃകാ കേന്ദ്രമായ മസ്ദാർ സിറ്റിയിലാണ് പ്രകൃതി സൗഹൃദ ആരാധനാലയം യാഥാർഥ്യമാക്കിയത്. ബ്രിട്ടിഷ് കൺസൽറ്റൻസി രൂപകൽപന ചെയ്ത ഈ പള്ളിയുടെ ഊർജ ആവശ്യത്തിന്റെ 100 ശതമാനവും സൗരോർജത്തിലൂടെ ഉൽപാദിപ്പിക്കുന്നു.

പള്ളിയിലെ താപനില, ഈർപ്പം എന്നിവ സ്മാർട്ട് സെൻസറുകൾ നിരീക്ഷിച്ച് ആവശ്യമുള്ളപ്പോൾ മാത്രം ഫാനും എസിയും പൈപ്പും ഓണാകുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുമൂലം ഊർജ ഉപഭോഗം മൂന്നിലൊന്നായും ജല ഉപയോഗം പകുതിയായും കുറച്ചു. ഭാവിയിലെ മസ്ജിദുകൾക്ക് ഇതൊരു മാതൃകയാണെന്ന് മസ്ദാർ സിറ്റി ഡിസൈൻ മാനേജ്മെന്റ് സംഘത്തിലെ സീനിയർ അനലിസ്റ്റ് അംന അൽ സാബി പറഞ്ഞു.

ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ച് ചെടികളും മരങ്ങളും നനയ്ക്കാൻ ഉപയോഗിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന യുഎഇയിലെ ഏറ്റവും പഴക്കമുള്ള അൽബിദിയ പള്ളിയുടെ നിർമാണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിതിയെന്ന് അംന അൽ സാബി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *