Breaking
5 Feb 2026, Thu

ലീഭെർ അപ്ലയൻസസ് ഇന്ത്യ ഓണസമ്മാനം പരിപാടി കൊച്ചിയിൽ നടത്തി

ലീഭെർ അപ്ലയൻസസ് ഇന്ത്യ ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലങ്ങോളം ‘ലീഭെർ ഓണസമ്മാനം’ പദ്ധതി ഉപഭോക്താക്കൾക്ക് വേണ്ടി ഒരുക്കിയിരുന്നു. ഈ ഓണക്കാലത്ത് ലീഭെർ റഫ്രിജറേറ്റർ വാങ്ങിയവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 ഭാഗ്യശാലികൾക്കും കുടുംബാഗംങ്ങൾക്കുമായി കൊച്ചി മറൈൻ ഡ്രൈവിലെ വിവാന്ത ഹോട്ടലിൽ സിനിമാ താരം അപർണ ദാസ് മുഖ്യാതിഥിയായ ഓണാഘോഷ ചടങ്ങ് സംഘടിപ്പിച്ചു.

‘വർക്കിങ് വുമൺ എന്ന നിലയിൽ നിത്യജീവിതം അനായാസമാക്കാനുള്ള മാർഗങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. അക്കാര്യത്തിൽ ലീഭെർ റഫ്രിജറേറ്ററിലെ പ്രത്യേക സൗകര്യങ്ങൾ എന്നെ ഏറെ സ്വാധീനിച്ചു. തിളച്ച പാൽ ആറുന്നതുവരെ കാത്തിരിക്കാതെ വാങ്ങി നേരെ റഫ്രിജറേറ്ററിലേക്കു വയ്ക്കാൻ കഴിയുന്ന ലീഭെറിന്റെ ഹോട് ടു കൂൾ സംവിധാനം ഏറെ മികച്ചതും സമയം ലാഭിക്കുന്നതുമാണ്. നിത്യജീവിതത്തെ ഏറെ ആസ്വാദ്യകരവും രസകരവുമാക്കുന്നതാണ് ഇതിലെ നൂതന സജ്ജീകരണങ്ങൾ’എന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ടു അപർണാ ദാസ് പറഞ്ഞു.

ലീഭെറിന്റെ ജർമൻ സാങ്കേതിക വിദ്യയും തദ്ദേശ പരിഷ്കരണങ്ങളും ഉപഭോക്താക്കൾക്ക് ലളിതവും സുഖകരവുമായ ദൈനംദിന ജീവിതം സാധ്യമാക്കുന്നു. ലീഭെറിന്റെ ഏറ്റവും പുതിയ ഫുള്ളി ഇന്റഗ്രേറ്റഡ് ബിൽറ്റ്–ഇൻ റഫ്രിജറേറ്ററുകളും ഫ്രഷ് ബ്രീസ് കൺവെർട്ടിബിൾ റേഞ്ചും, അതിഥികളെ പരിചയപ്പെടുത്തി. ഇതിൽ ഫ്രഷ് ബ്രീസ്‌ ഫംഷൻ മുഖേന, പച്ചക്കറികൾ പ്രകൃതിയിലേതുപോലെ ഫ്രഷും സ്വാഭാവികതയുള്ളതുമായിരുക്കുന്ന ഫീച്ചർ പരിചയപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *