Breaking
6 Feb 2026, Fri

യൂട്യൂബ് കിട്ടാതെ ആകെ പ്രശ്നം;ഒടുവിൽ ഉപയോക്താക്കൾക്ക് ആശ്വാസം

യുട്യൂബിൽ ലോകമെമ്പാടുമുള്ള വിഡിയോ സ്ട്രീമിങ് സേവനങ്ങളെ ബാധിച്ച തകരാർ പരിഹരിച്ചതായി അറിയിച്ചു. ലോകമെമ്പാടുമുള്ള നിരവധി ആയിരക്കണക്കിന് ഉപയോക്താക്കളെയാണ് ഈ പ്രശ്നം ബാധിച്ചിരുന്നത്.

2027ൽ ബഹിരാകാശത്തൊരു ഇന്ത്യൻ, 2040ൽ അമ്പരപ്പിക്കുന്ന ചന്ദ്രയാത്ര: ഐഎസ്ആർഒയുടെ വിസ്മയ പദ്ധതികൾ

യുട്യൂബ് മ്യൂസിക്, യുട്യൂബ് ടിവി,യുട്യൂബ് പ്ലാറ്റ്‌ഫോം എന്നിവയിൽ ഉപയോക്താക്കൾക്ക് ഇപ്പോൾ വിഡിയോകൾ പ്ലേ ചെയ്യാൻ കഴിയുമെന്ന് എക്‌സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിലൂടെ യുട്യൂബ് വ്യക്തമാക്കി. എന്നാൽ, എന്താണ് ഈ തകരാറിന് കാരണമെന്ന് കമ്പനി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.

യുഎസിൽ മാത്രം 3,66,172 ഉപയോക്താക്കൾ പ്രശ്‌നങ്ങളുണ്ടായതായി റിപ്പോർട്ട് ചെയ്തതായി ഡൗൺഡിറ്റെക്റ്റർ എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തത്രെ. ഈ സൈറ്റ്, വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സ്റ്റാറ്റസ് റിപ്പോർട്ടുകൾ ശേഖരിച്ചാണ് തകരാറുകൾ ട്രാക്ക് ചെയ്യുന്നത്. യുഎസ് സമയം വൈകുന്നേരം 7:55ഓടെയാണ് പ്രശ്നം അതിന്റെ പാരമ്യത്തിലെത്തിയത്.

പ്രപഞ്ചത്തിലെ ‘അദൃശ്യ രാക്ഷസൻ’, മറ്റൊരു ലോകത്തേക്കുള്ള കവാടം!: ബ്ലാക്ക് ഹോളിന്റെ നിഗൂഢ ലോകം

യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ആയിരക്കണക്കിന് ഔട്ടേജുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഡൗൺഡിറ്റെക്റ്റർ കാണിച്ചു. ഉപയോക്താക്കൾ സമർപ്പിച്ച റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഡൗൺഡിറ്റെക്റ്ററിന്റെ ഈ കണക്കുകൾ. അതിനാൽ യഥാർത്ഥത്തിൽ തകരാർ ബാധിച്ച ഉപയോക്താക്കളുടെ എണ്ണത്തിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്.

Technology News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *