Breaking
1 Feb 2026, Sun

യുഎഇയുടെ സാങ്കേതിക ഭാവിക്ക് കരുത്ത്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി കൗൺസിൽ പുനഃസംഘടിപ്പിച്ചു

അബുദാബി ∙ യുഎഇയുടെ ഭാവി സാങ്കേതിക വിദ്യയിൽ ഊന്നിയുള്ളതാകും എന്ന പ്രഖ്യാപനത്തിന് അടിവരയിട്ട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി കൗൺസിൽ (എഐഎടിസി) പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള പ്രമേയം പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുറത്തിറക്കി.

പുറത്തുവരാതെ 225 കോടി രൂപയുടെ ‘മലയാളി’ ഉടമ; ശബ്ദം പുറത്തുവിട്ട് അധികൃതർ

യുകെയിൽ മലയാളി വിദ്യാർഥി മരിച്ച നിലയിൽ: ഞെട്ടലിൽ കുടുംബം

Europe News

പുനഃസംഘടിപ്പിച്ച കൗൺസിലിന്റെ അധ്യക്ഷനായി ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാനെയും, വൈസ് ചെയർമാനായി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും നിയമിച്ചു. യുഎഇയുടെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് ഇത് കൂടുതൽ കരുത്തേകും. കൗൺസിലിന്റെ സെക്രട്ടറി ജനറലായി ഖൽദൂൺ ഖലീഫ അൽ മുബാറക്കിനെ തിരഞ്ഞെടുത്തു.

കൂടാതെ, ഡോ. അഹമ്മദ് മുബാറക് ബിൻ നാവി അൽ മസ്‌റൂയി, ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ജാസ്സിം മുഹമ്മദ് ബു അതാബ അൽ സാബി, ഹുമൈദ് ഉബൈദ് അബുഷിബ്‌സ്, മുഹമ്മദ് ഹസ്സൻ അൽ സുവൈദി, ഫൈസൽ അബ്ദുൽ അസീസ് അൽ ബന്നായി, അഹമ്മദ് തമീം ഹിഷാം അൽ ഖുത്താബ്, പെങ് ഷിയാവോ തുടങ്ങിയ പ്രമുഖരും അംഗങ്ങളായുണ്ട്.

∙ ഭാവി ലക്ഷ്യം, എഐയിൽ ഒന്നാമത്

സ്ഥാപിതമായതു മുതൽ അബുദാബിയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട നയങ്ങളും തന്ത്രങ്ങളും നടപ്പിലാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ഈ കൗൺസിലാണ്. എഐ, നൂതന സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ അതിവേഗ വളർച്ചയ്ക്ക് അനുസൃതമായി പ്രാദേശിക, ആഗോള പങ്കാളികളുമായി ചേർന്ന് ഗവേഷണ പരിപാടികൾ, നിക്ഷേപം, ധനസഹായം എന്നിവയ്ക്ക് നേതൃത്വം നൽകുന്നത് കൗൺസിൽ തുടരും.

2027-ഓടെ അബുദാബിയെ ലോകത്തിലെ ആദ്യത്തെ സമ്പൂർണ എഐ നേറ്റീവ് ഗവൺമെന്റാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള അബുദാബി ഡിജിറ്റൽ ഗവൺമെൻ്റ് സ്ട്രാറ്റജി 2025–2027-ന് അനുസൃതമായാണ് ഈ നീക്കം. സർക്കാർ തലത്തിലുള്ള പരിഷ്‌കാരങ്ങൾക്കും ഡിജിറ്റൽ സംവിധാനത്തിന്റെ വികസനത്തിനും വേണ്ടിയുള്ള തന്ത്രപരമായ നിക്ഷേപങ്ങൾ ഈ കൗൺസിൽ വഴി പൂർത്തിയാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *