Breaking
5 Feb 2026, Thu

യുഎഇയുടെ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’: എമിറാത്തി തലപ്പാവ് ധരിച്ച് പരമ്പരാഗത അയ്യാല നൃത്തം ചെയ്ത് റോബട്

അബുദാബി∙ അച്ഛനെ നോക്കാൻ ഹോം നഴ്സിന് പകരം ഒരു റോബടിനെ നിയോഗിക്കുന്ന മകന്റെ കഥയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന പേരിൽ 2019ൽ പുറത്തിറങ്ങിയ മലയാള സിനിമ പറയുന്നത്. ഇപ്പോഴിതാ, പുതിയ കാലത്തിന്റെ അടയാളപ്പെടുത്തലായി ചില റോബടുകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് യുഎഇ. സ്വയംഭരണ വാഹനങ്ങളെയും പറക്കും ടാക്സികളെയും പിന്തള്ളി, അബുദാബി ഓട്ടോണമസ് വീക്കിൽ (നവംബർ 10-15) താരങ്ങളായി മാറിയിരിക്കുകയാണ് റോബടുകൾ. ബാരിസ്റ്റകളായും ഡെലിവറി ഏജന്റുമാരായും പ്രവർത്തിക്കുന്ന ഹ്യൂമനോയിഡുകൾക്കൊപ്പം, എമിറാത്തി തലപ്പാവ് (ഗുത്ര) ധരിച്ച് പരമ്പരാഗത അയ്യാല നൃത്തം ചെയ്ത കൊച്ചു റോബടാണ് പ്രധാന ആകർഷണമായത്.

‘ഓ മൈ ഗോഡ്! ശരിക്കും?’; ‘ഭാഗ്യത്തിന്റെ ഡ്രൈവർ സീറ്റിൽ’ പ്രവാസി മലയാളി, യുഎഇയിൽ വളയം പിടിക്കുന്ന കൈകളിൽ ‘സ്വർണ ഭാഗ്യം’

ഗൾഫിൽ ജോലി ചെയ്യുന്ന മകനിൽ നിന്ന് മാസം 25,000 രൂപ ജീവനാംശം തേടി അമ്മ കോടതിയിൽ; കുടുംബമുണ്ടെന്ന് മകൻ, ഒടുവിൽ?

ബൂസ്റ്റർ റോബടിക്സ് നിർമിച്ച ഈ റോബട് ബൂസ്റ്റർ കെ1 മോഡലാണ്. 95 സെന്റീമീറ്റർ ഉയരവും 19.5 കിലോഗ്രാം ഭാരവുമുള്ള ഇതിന് 5,999 ഡോളർ മുതലാണ് വില. നൃത്തം ചെയ്യാനുള്ള പ്രത്യേക കഴിവാണ് ഇതിന്റെ ഹൈലൈറ്റ്. ഗീക്ക്, എജ്യുക്കേഷൻ, പ്രഫഷനൽ എന്നിങ്ങനെ മൂന്ന് മോഡലുകളിൽ ലഭ്യമായ ഈ റോബട് 2025ലെ റോബക്കപ്പ് സോക്കർ ‘കിഡ്‌സൈസ്’ വിഭാഗത്തിലെ ചാംപ്യൻ കൂടിയാണ്. ശാസ്ത്ര ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമാണ് ചൈനീസ് കമ്പനിയായ ബൂസ്റ്റർ റോബട്ടിക്സ് പ്രാധാന്യം നൽകുന്നത്.

കൂടാതെ, മുതിർന്നവരുടെ വലുപ്പത്തിലുള്ള ബൂസ്റ്റർ T1 മോഡലും ഇവർ വിപണിയിൽ എത്തിക്കുന്നുണ്ട്. ദുബായ് ഭരണാധികാരിയുടെ മജ്‌ലിസിൽ പങ്കെടുത്ത യൂണിറ്റ്രീ ജി1 റോബട് ഉൾപ്പെടെ മുൻപും യുഎഇയിൽ റോബടുകൾ ശ്രദ്ധ നേടിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *