അബുദാബി ∙ പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും 12 കർശന നിർദേശങ്ങൾ നൽകി സർക്കാർ സ്കൂളുകൾ. മൊബൈൽ ഫോണുകൾ സ്കൂളിലേക്ക് കൊണ്ടുവരുന്നതു മുതൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വരെ ഉൾപ്പെടുത്തിയ സർക്കുലറാണ് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് അയച്ചത്.
അര ലക്ഷം നൽകിയാലും ടിക്കറ്റില്ല: കണക്‌ഷൻ വിമാനത്തിലും പൊള്ളുന്ന നിരക്ക്; സ്കൂൾ തുറന്നിട്ടും തിരിച്ചെത്താതെ പ്രവാസി കുടുംബങ്ങൾ
ദുബായിൽ സർക്കാർ മേഖലയിൽ പ്രവാസികൾക്ക് അവസരം: കാത്തിരിക്കുന്നത് വൻ ശമ്പളവും സാധ്യതകളും, ഇപ്പോൾ അപേക്ഷിക്കാം
അകാരണമായി ക്ലാസിൽ എത്താതിരിക്കുക, പുകവലിക്കുക, നിരോധിത വസ്തുക്കൾ കൊണ്ടുവരിക, അധ്യാപകരെയോ സമപ്രായക്കാരെയോ വാക്കാലോ ശാരീരികമായോ ആക്രമിക്കുക, സ്കൂൾ സ്വത്ത് നശിപ്പിക്കുക, ഔദ്യോഗിക രേഖകൾ നശിപ്പിക്കുക, മോഷ്ടിക്കുക, യൂണിഫോം ധരിക്കാതിരിക്കുക എന്നിവ വിലക്കിയിട്ടുണ്ട്. പിക് അപ്പ്, ഡ്രോപ് ഓഫ് സമയത്ത് സുരക്ഷിതമല്ലാത്ത രീതികൾക്കെതിരെ മാതാപിതാക്കൾക്കും ഡ്രൈവർമാർക്കും മുന്നറിയിപ്പ് നൽകി.
റോഡിന്റെ നടുവിൽ നിർത്തുക, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ കുട്ടികളെ വാഹനങ്ങളിൽ നിന്ന് ഇറക്കുക, നിശ്ചയദാർഢ്യമുള്ള ആളുകൾക്കായി നീക്കിവച്ച എമർജൻസി എക്സിറ്റുകൾ അല്ലെങ്കിൽ പാർക്കിങ് സ്ഥലങ്ങൾ തടയുക, എതിർദിശയിൽ വാഹനമോടിക്കുക, ഹോൺ മുഴക്കുക, പാർക്കിങ്ങിൽനിന്ന് പുറത്തുകടക്കുന്ന കാറുകൾക്ക് വഴി നൽകാൻ വിസമ്മതിക്കുക, സ്കൂൾ ബസ് സ്റ്റോപ് അടയാളങ്ങൾ അവഗണിക്കുക എന്നിവയാണ് നിരോധിത പെരുമാറ്റങ്ങൾ. ഇത്തരം നിയമലംഘനങ്ങൾ രേഖപ്പെടുത്തി പൊലീസിന് കൈമാറുമെന്നും സ്കൂളുകൾ അറിയിച്ചു.
ഒരേ കുടുംബത്തിലെ ഒന്നിലേറെ കുട്ടികളുണ്ടെങ്കിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുടെ കളക്‌ഷൻ പോയിന്റിൽ നിന്നാണ് എല്ലാവരെയും എടുക്കേണ്ടത്. ഒരേസമയം ഒരു രക്ഷാകർത്താവിനെ മാത്രമേ സ്കൂളിലേക്ക് അനുവദിക്കൂ.
ഗതാഗതം സുഗമമാക്കുന്നതിന് മാതാപിതാക്കൾ സ്കൂളിന്റെ പ്രവേശന, എക്സിറ്റ് സമയങ്ങൾ കർശനമായി പാലിക്കണമെന്നും കവാടത്തിൽ കൂട്ടം കൂടി നിൽക്കരുതെന്നും ആവശ്യപ്പെട്ടു. അച്ചടക്ക ലംഘനം നടത്തുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എതിരെ നടപടിക്കു ശുപാർശ ചെയ്യുമെന്നും വ്യക്തമാക്കി.

