ഗൂഗിളിന്റെ ഏറ്റവും പുതിയ ഇമേജ് ജനറേഷൻ മോഡലായ നാനോ ബനാന പ്രോ പുറത്തിറങ്ങി ദിവസങ്ങൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. യഥാർഥ ഫോട്ടോകളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ‘ഫോട്ടോറിയലിസ്റ്റിക്’ ചിത്രങ്ങളാണ് ഈ പുതിയ എഐ ടൂൾ നിർമ്മിക്കുന്നത്. യാഥാർഥ്യവും കൃത്രിമ സൃഷ്ടികളും തമ്മിലുള്ള അതിർവരമ്പുകൾ നേർത്തതാകുന്ന ആശങ്കയും അദ്ഭുതവുമുണ്ടാക്കുന്നു കാഴ്ചയാണ് ഇപ്പോൾ ഇന്റർനെറ്റിൽ കാണുന്നത്.
അയാൾ – വിലീന പി. വിനയൻ എഴുതിയ കവിത
ഗൂഗിളിന്റെ തന്നെ ഏറ്റവും പുതിയ ജെമിനി 3 പ്രോ (Gemini 3 Pro) എന്ന ഫൗണ്ടേഷണൽ മോഡലിന്റെ കരുത്തിലാണ് നാനോ ബനാന പ്രോ പ്രവർത്തിക്കുന്നത്. മൾട്ടിമോഡൽ റീസണിങ് (Multimodal Reasoning) ശേഷിയുള്ള ഈ മോഡൽ മുൻഗാമിയായ നാനോ ബനാനയേക്കാൾ (ജെമിനി 2.5) ബഹുദൂരം മുന്നിലാണെന്നാണ് ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പ്രധാന സവിശേഷതകൾ
കൃത്യതയുള്ള ടെക്സ്റ്റ് : പഴയ എഐ മോഡലുകൾ ചിത്രങ്ങളിൽ എഴുത്തുകൾചേർക്കുമ്പോൾ അക്ഷരത്തെറ്റുകൾ വരുത്തുകയോ വികൃതമാക്കുകയോ ചെയ്യുമായിരുന്നു. എന്നാൽ നാനോ ബനാന പ്രോയുടെ ഏറ്റവും വലിയ പ്രത്യേകത, ചിത്രങ്ങൾക്കുള്ളിൽ കൃത്യമായ സ്പെല്ലിങോടുകൂടി എഴുത്തുകൾ ചേർക്കാൻ ഇതിന് സാധിക്കും എന്നതാണ്.
ഭാഷാ വൈവിധ്യം: ഇംഗ്ലീഷിന് പുറമെ വിവിധ ഭാഷകളിൽ ടെക്സ്റ്റ് റെൻഡർ ചെയ്യാനുള്ള കഴിവ് ഇതിനുണ്ട്.
ഫോട്ടോറിയലിസം: പ്രകാശവിന്യാസവും നിഴലുകളുംകൃത്യമായി മനസിലാക്കി, ക്യാമറയിൽ പകർത്തിയതെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങൾ ഇതിന് സൃഷ്ടിക്കാൻ സാധിക്കും.
പരീക്ഷിച്ച് നോക്കാം: ചില ഉദാഹരണ പ്രോംപ്റ്റുകൾ (Sample Prompts)
അയാൾ – വിലീന പി. വിനയൻ എഴുതിയ കവിത
നാനോ ബനാന പ്രോയുടെ കഴിവുകൾ പരീക്ഷിക്കാൻ നിങ്ങൾക്ക് താഴെ പറയുന്ന പ്രോംപ്റ്റുകൾ ഉപയോഗിക്കാവുന്നതാണ്. ചിത്രങ്ങളിൽ എഴുത്തുകൾ എത്ര കൃത്യമായി വരുന്നുണ്ടെന്ന് പരിശോധിക്കാൻ ഇവ സഹായിക്കും.
Prompt 1: “A photorealistic wide shot of a futuristic coffee shop in Kochi inside a glass dome. A robot barista is handing a cup of coffee to a customer. On the counter, there is a neon sign glowing that explicitly says ‘Welcome to Future Kerala’. Cinematic lighting, 8k resolution.”
Prompt 2: “A close-up shot of an elderly Indian man sitting on a wooden chair in a traditional veranda, reading a newspaper. The headline on the newspaper is clearly visible and reads ‘Nano Banana Pro Launched’. Morning sunlight, detailed texture on the paper.”
Prompt 3: “A vibrant street food stall in the evening. Steam rising from the cooking pans. A chalkboard menu hanging in front of the stall clearly lists the items: ‘Tea, Coffee, Snacks’ written in chalk. Crowded background, bokeh effect.”
സോഷ്യൽ മീഡിയ ഫീഡുകളിൽ എഐ ചിത്രങ്ങൾ നിറയുമ്പോൾ, ഗൂഗിളിന്റെ ഈ പുതിയ കാൽവെപ്പ് ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ രംഗത്ത് വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുന്നത്.
Artificial Intelligence
Nano Banana
Technology News
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

