ലക്നോ: ഉത്തർപ്രദേശിലെ ഘമഹാപുരിൽ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് സംശയിച്ച് 17 വയസുകരനെ ഏഴ് പേർ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ രമേശ് പട്ടേലിനെയും സുഹൃത്തുകളെയും പോലീസ് അറസ്റ്റ് ചെയ്തു.
മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് രമേശും സുഹൃത്തുക്കളും വീട്ടിൽ തിരച്ചിൽ നടത്തിയിരുന്നുവെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധു അക്തർ അലി പറഞ്ഞു. എന്നാൽ കുട്ടി മൊബൈൽ ഫോൺ മോഷ്ടിച്ചില്ലെന്ന് രമേശിനോട് പറഞ്ഞു. പ്രശ്നം പോലീസ് സ്റ്റേഷനിൽ പരിഹരിക്കാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയുമായി സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൊണ്ടുപോയി അവിടെവച്ച് മർദിക്കുകയായിരുന്നു.
അബോധാവസ്ഥയിൽ നിലത്തു കിടിന്ന കുട്ടിയെ പിന്നീട് ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ രമേശിനും കൂടെയുണ്ടായിരുന്ന ആറ് പേർക്കുമെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
teen beat death mobile

