Breaking
5 Feb 2026, Thu

മൊ​ബൈ​ല്‍ ട​വ​ര്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍

മൂ​വാ​റ്റു​പു​ഴ: അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പും സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മാ​ണ​വും മൂ​ലം മൊ​ബൈ​ല്‍ ട​വ​ര്‍ ഏ​തു​നി​മി​ഷ​വും ഇ​ടി​ഞ്ഞു വീ​ഴാ​വു​ന്ന നി​ല​യി​ല്‍. സ​മീ​പ​ത്തു​ള്ള വീ​ടു​ക​ള്‍​ക്കും ഇ​ത് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. എ​സ്എ​ന്‍​ഡി​പി അ​മ്പ​ലം​കു​ന്നി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ മൂ​ലം മൊ​ബൈ​ല്‍ ട​വ​ര്‍ ഇ​ടി​ഞ്ഞു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നാ​യി ന​ട​ത്തി​യ മ​ണ്ണെ​ടു​പ്പി​നെ തു​ട​ർ​ന്നാ​ണ് ട​വ​ര്‍ അ​പ​ക​ടാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​ത്. ട​വ​റി​നു ചു​റ്റു​മു​ള്ള ക​രി​ങ്ക​ല്‍ കെ​ട്ടു​ക​ള്‍ പ​ല​യി​ട​ത്തും ഇ​ടി​ഞ്ഞു​വീ​ണു ക​ഴി​ഞ്ഞു. മ​ഴ പെ​യ്താ​ല്‍ മ​ണ്ണ് കു​ത്തി​യൊ​ലി​ച്ച് ട​വ​ര്‍ താ​ഴെ​യു​ള്ള വീ​ടു​ക​ളി​ലേ​ക്കു പ​തി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് സ​മീ​പ​ത്തു​ള്ള​വ​ര്‍. അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ലം ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​ണ്ടെ​ന്നു കാ​ണി​ച്ച് നാ​ട്ടു​കാ​ര്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

മൂ​വാ​റ്റു​പു​ഴ എ​സ്എ​ന്‍​ഡി​പി അ​മ്പ​ലം​കു​ന്നി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ മൂ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മൊ​ബൈ​ല്‍ ട​വ​ര്‍.

nattu vishesham Mobile tower

By admin

Leave a Reply

Your email address will not be published. Required fields are marked *