കോഴിക്കോട് ∙ സംരംഭകർക്ക് നൂതന ആശയങ്ങളും അത്യാധുനിക യന്ത്രസാമഗ്രികളും പരിചയപ്പെടുത്താൻ മനോരമ ‘ക്വിക് കേരള’ മെഷിനറി ആൻഡ് ട്രേഡ് എക്സ്പോ (B2B & B2C സീസൺ 6) കോഴിക്കോട്ട് എത്തുന്നു. വജ്രമാണ് മുഖ്യ പ്രായോജകർ,
ടെക് ലോകം ഞെട്ടി! ചാറ്റ്ജിപിടി ഗോ സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തേക്ക് സൗജന്യം! ഓപ്പൺ എഐയുടെ വമ്പൻ തന്ത്രം
2025 നവംബർ 6 മുതൽ 9 വരെ ലുലു മാൾ എക്സിബിഷൻ ഗ്രൗണ്ടിലാണ് എക്സ്പോ നടക്കുക.നിലവിലെ സംരംഭങ്ങൾ വികസിപ്പിക്കാനും പുതിയവ തുടങ്ങാനും ആഗ്രഹിക്കുന്നവർക്ക് ഈ എക്സ്പോ ഒരു സുവർണ്ണാവസരമാണ്.
എക്സ്പോയിലെ പ്രധാന ആകർഷണങ്ങൾ:
യന്ത്രങ്ങളുടെ ലോകം: സമോസ മേക്കിങ് മെഷീൻ, മോമോസ് മേക്കിങ് മെഷീൻ ഉൾപ്പെടെ വിവിധതരം ഭക്ഷ്യസംസ്കരണ യന്ത്രങ്ങൾ എക്സ്പോയിൽ പ്രദർശനത്തിനുണ്ടാകും.
വിശാലമായ പങ്കാളിത്തം: 250-ൽ അധികം സ്റ്റാളുകളിലായി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 130-ൽ അധികം ബ്രാൻഡുകൾ അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. 19-ൽ അധികം കാറ്റഗറികളിലുള്ള യന്ത്രസാമഗ്രികൾ ഇവിടെ ലഭ്യമാകും.
ബിസിനസ് അവസരം: ചെറുകിട, ഇടത്തരം സംരംഭകർക്ക് ഉൽപ്പന്നങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാനും ഡീലർമാരുമായി ബന്ധം സ്ഥാപിക്കാനും കഴിയുന്ന ഒരു പ്രധാന വേദിയാണിത്.
35,100 രൂപയുടെ ‘ഗൂഗിൾ എഐ പ്രോ’ സേവനം ഒന്നര വർഷത്തേക്ക് സൗജന്യം, ജിയോയും ഗൂഗിളും ധാരണയിൽ
Business News
ടിക്കറ്റ് വിവരങ്ങൾ:
പ്രവേശന ഫീസ്: 50 രൂപ.
ടിക്കറ്റുകൾ QR കോഡ് സ്കാൻ ചെയ്ത് ബുക്ക് ചെയ്യാവുന്നതാണ്.www.quickerala.com/
പുതിയ ബിസിനസ് സാധ്യതകൾ തേടുന്നവർക്കും സംരംഭകർക്കും ഈ മെഷിനറി എക്സ്പോ ഒരു മുതൽക്കൂട്ട് ആയിരിക്കും.
Food Technology
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

