Breaking
5 Feb 2026, Thu

‘മുൻ സാമ്പത്തിക വർഷത്തേക്കാൾ 18% വർധനവ്’: ഇന്ത്യയുടെ പ്രതിരോധ ഉൽപാദനം ശക്തിപ്പെടുന്നെന്ന് പ്രതിരോധ മന്ത്രി

ന്യൂഡൽഹി∙ 2024–2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉൽപാദനം 1.5 ലക്ഷം കോടി രൂപയിലധികമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ പ്രതിരോധ വ്യവസായിക മേഖല ശക്തിപ്പെടുന്നതിന്റെ സൂചനാണ് ഈ വളർച്ചയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ–ഒമാൻ വ്യാപാര കരാർ: രേഖകൾ അറബിക് ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നു; പ്രഖ്യാപനം ഉടൻ

‘‘മുൻ സാമ്പത്തിക വർഷത്തെ 1.2 ലക്ഷം കോടി രൂപയേക്കാൾ 18% വർധനവാണ് ഈ വർഷം. ശക്തമായ വളർച്ചയെയാണ് ഇതു സൂചിപ്പിക്കുന്നത്. 2019–20 സാമ്പത്തിക വർഷത്തിൽ ഉൽപാദനം 79,071 കോടി രൂപയായിരുന്നു. അതിൽനിന്ന് 90% ശതമാനം വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.’’–അദ്ദേഹം പറഞ്ഞു.

പ്രതിരോധ മന്ത്രാലയത്തിന്റെയും പ്രതിരോധ പൊതുമേഖലാ സ്ഥാപനത്തിന്റെയും സ്വകാര്യ വ്യവസായങ്ങളുടെയും മറ്റു പൊതുമേഖല നിർമാതാക്കളുടെയും പങ്കാളിത്തം കൊണ്ടാണ് പ്രതിരോധ ഉൽപാദനം വർധിക്കാൻ ഇടയായത്. 2024 –25 സാമ്പത്തിക വർഷത്തിൽ പ്രതിരോധ കയറ്റുമതിയും 23,622 കോടി രൂപയിലേക്കെത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *