Breaking
5 Feb 2026, Thu

മുസഫ വ്യവസായ മേഖലയിൽ തീപിടിത്തം

അബുദാബി ∙ മുസഫ വ്യവസായ മേഖലയിലെ വാണിജ്യ സ്ഥാപനങ്ങളിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. തീ അണച്ചശേഷം കൂളിങ് ഓപറേഷൻസ് നടത്തിയതായി അബുദാബി പൊലീസ് അറിയിച്ചു.

‘സൗദിയിൽ വച്ചു മേടിച്ച കാശ് തിരിച്ച് തരുന്നില്ല’; പ്രവാസിയുടെ വീടിനു തീയിട്ട്, സ്വയം കുത്തി പറവൂർ സ്വദേശി

അബുദാബിയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ ചലനമറ്റ് യാത്രക്കാരൻ; ജീവന്റെ കാവൽക്കാരായി മലയാളികൾ, ആദരം

അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. സംഭവത്തിൽ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാസവും മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വെയർഹൗസിലുണ്ടായ തീപിടിത്തം അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും ചേർന്ന് വേഗത്തിൽ നിയന്ത്രണ വിധേയമാക്കിയിരുന്നു. അന്നും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *