ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ മകന്റെ പേരിൽ ‘ശേഖര്‍’ (Sekhar) എന്ന വാക്ക് വന്നത് വലിയ ജിജ്ഞാസയ്ക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ ആ പേരിന് പിന്നിലെ രഹസ്യവും തന്റെ കുട്ടികളുടെ ഇന്ത്യാ ബന്ധവും തുറന്നുപറഞ്ഞ് മകന്റെ പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് മസ്ക്. നിഖില്‍ കാമത്തിന്റെ ‘പീപ്പിള്‍ ബൈ ഡബ്ല്യൂടിഎഫ്’ (People by WTF) പോഡ്കാസ്റ്റിലാണ് മസ്ക് ഇക്കാര്യത്തിൽ ആദ്യം വ്യക്തത വരുത്തിയത്.
തന്റെ മകന്റെ മുഴുവന്‍ പേര് ‘സ്‌ട്രൈഡര്‍ ശേഖര്‍ സൈറസ്’ (Strider Sekhar Sirius) എന്നാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ പേരിലെ ഇന്ത്യ ബന്ധം കേവലം യാദൃശ്ചികമല്ല, മറിച്ച് ശാസ്ത്രത്തോടും ഇന്ത്യയോടുമുള്ള ആദരവ് കൂടിയാണ്.
ഇന്റർനെറ്റും ഫോണും വിച്ഛേദിച്ചു ഇറാൻ; ഖത്തറിലേക്ക് ‘ടാങ്കർ വിമാനങ്ങൾ’ എത്തിച്ച് അമേരിക്ക: മധ്യപൂർവേഷ്യ മുൾമുനയിൽ!
പേരിന് പിന്നിലെ രഹസ്യം
ഇന്ത്യന്‍ വംശജനായ ഭൗതികശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ സുബ്രഹ്മണ്യന്‍ ചന്ദ്രശേഖറുടെ പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മകന് ‘ശേഖർ’ എന്ന മധ്യനാമം നൽകിയതെന്ന് മസ്ക് പറഞ്ഞു. നക്ഷത്രങ്ങളുടെ പരിണാമത്തെക്കുറിച്ചുള്ള പഠനത്തിന് 1983-ൽ നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞനാണ് ചന്ദ്രശേഖർ. ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യവുമായി പ്രതീകാത്മകമായി ബന്ധം സ്ഥാപിക്കാൻ കൂടിയാണ് ഈ പേര് തിരഞ്ഞെടുത്തത്.
ഇലോൺ മസ്ക് (Photo by Allison ROBBERT / AFP)
ആരാണ് ഷിവോൺ സിലിസ്?
മസ്‌കിന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്സിക്യൂട്ടീവുമായ ഷിവോൺ സിലിസുമായുള്ള (ബന്ധത്തിലാണ് സ്‌ട്രൈഡര്‍ ജനിച്ചത്. ഷിവോണിന്റെ ഇന്ത്യ ബന്ധമാണ് കുട്ടികൾക്കും ലഭിച്ചിരിക്കുന്നത്. ഷിവോണ്‍ പാതി ഇന്ത്യക്കാരിയാണ്. അവരുടെ അമ്മ ശാര്‍ദ എന്‍ പഞ്ചാബില്‍ നിന്നുള്ളയാളാണ്. അച്ഛൻ റിച്ചഡ് സിലിസും.
പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ; ഐഐടി മദ്രാസിൽ ഇനി സൂപ്പർകംപ്യൂട്ടർ ‘പരം ശക്തി’
മസ്‌ക്-ഷിവോണ്‍ ബന്ധം ആദ്യം വളരെ രഹസ്യമായിരുന്നു. വോള്‍ട്ടര്‍ ഐസാക്‌സണ്‍ രചിച്ച ‘ഇലോണ്‍ മസ്‌ക്’ എന്ന ജീവചരിത്രത്തിലൂടെയാണ് ഇവരുടെ ബന്ധവും കുട്ടികളുടെ വിവരങ്ങളും പുറംലോകം അറിയുന്നത്. മസ്‌ക്-ഷിവോണ്‍ ദമ്പതികൾക്ക് നാലു മക്കളാണുള്ളത്. അതിൽ സ്‌ട്രൈഡര്‍ സേഖര്‍ സൈറസും ആഷര്‍ അസ്ട്രാ ആലിസുംഇരട്ടകളാണ്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴിയാണ് കുട്ടികള്‍ ജനിച്ചത്.
മസ്‌കിന്റെ ‘വലിയ’ കുടുംബം
ലഭ്യമായ വിവരങ്ങൾ പ്രകാരം മസ്‌കിന് 14 കുട്ടികളെങ്കിലും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ആഗോള തലത്തില്‍ ജനസംഖ്യ ഇടിയുന്നതിൽ ആശങ്കയുള്ള മസ്ക്, അതിൽ നിന്ന് കരകയറാന്‍ താൻ നൽകുന്ന സംഭാവനയാണിതെന്ന് ഒരിക്കൽ തമാശരൂപേണ പറഞ്ഞിരുന്നു. കുട്ടികളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നതിനാൽ അവരുടെ ചിത്രങ്ങൾ പുറത്തുവിടാൻ മാതാപിതാക്കൾ വിമുഖത കാണിക്കാറുണ്ട്.
മസ്‌കിന്റെ മകന്റെ പേരിലെ ‘ശേഖർ’; പിന്നിൽ ഇന്ത്യാ ബന്ധവും നോബൽ ജേതാവിനോടുള്ള ആദരവും
മസ്‌കിന്റെ മുൻ പങ്കാളിയായിരുന്ന ഗായിക ഗ്രൈംസും തനിക്ക് ഇന്ത്യയുമായുള്ള ബന്ധം വെളിപ്പെടുത്തിയിരുന്നു. തന്റെ വളര്‍ത്തച്ഛന്‍ ഇന്ത്യന്‍ വംശജനാണെന്നും അതിനാൽ പാതി ഇന്ത്യന്‍ സാഹചര്യത്തിലാണ് താന്‍ വളര്‍ന്നതെന്നുമാണ് അവർ പറഞ്ഞിരുന്നത്. ആഗോള ടെക്‌നോളജി രംഗത്ത് ഇന്ത്യ വഹിക്കുന്ന പങ്കിനെയും പ്രാധാന്യത്തെയും മസ്‌ക് പോഡ്കാസ്റ്റിൽ പ്രത്യേകം എടുത്തുപറഞ്ഞു.
Technology News
Social Media
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

