Breaking
5 Feb 2026, Thu

മലിനവായുവിൽ നിന്ന് ഊർജം: ശാസ്ത്ര മേളയിൽ തിളങ്ങി മസ്കത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ

മസ്കത്ത്∙ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിങ് സംഘടിപ്പിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്റെ (ഐസിഎഫ്) ഭാഗമായ മസ്കത്ത് സയൻസ് ഫെസ്റ്റ് – സയൻസ് പ്രോജക്ട് കോൺടെസ്റ്റ്-2025 (എംഎസ്എഫ് – എസ്പിസി) മത്സരത്തിൽ ഇന്ത്യൻ സ്കൂൾ മസ്കത്ത് വിദ്യാർഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒമാനിലെ ഇന്ത്യൻ, ഇന്റർനാഷനൽ സ്കൂളുകളിലെ വിദ്യാർഥികളിൽ നിന്നും ലഭിച്ച 360ൽ അധികം ശാസ്ത്ര പ്രോജക്ടുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 പ്രോജക്ടുകളാണ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. നിർമിത ബുദ്ധി, ദൈനംദിന വ്യവഹാരങ്ങളിലെ ശാസ്ത്രം, നെറ്റ് സീറോ എന്നിങ്ങനെ മൂന്ന് വിഷയങ്ങളാണ് ഈ വർഷത്തെ ശാസ്ത്ര പ്രോജക്ടുകൾക്കായി നൽകിയത്.

‘സൂപ്പർകാറും സെവൻ സ്റ്റാർ ഹോട്ടലും’; 225 കോടിയുടെ മഹാഭാഗ്യവാന്റെ സ്വപ്നങ്ങൾ; ‘ഉറക്കമില്ലാത്ത രാത്രികളും ലക്കി ജന്മദിനവും’

വിമാനത്തിനുള്ളിൽ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ വിദ്യാർഥി; മാസച്യുസിറ്റ്‌സിൽ അടിയന്തര ലാൻഡിങ്, പിന്നാലെ അറസ്റ്റ്

ഒരു നിശ്ചിത മേഖലയിലെ അന്തരീക്ഷ വായുവിൽ അലിഞ്ഞിരിക്കുന്ന മലിന ഘടകങ്ങളിൽ നിന്ന് വൈദ്യുതോർജ്ജം ഉൽപാദിപ്പിച്ച് ആ പ്രദേശത്ത് തന്നെ ഉപയുക്തമാക്കാനുള്ള സാങ്കേതികവിദ്യയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ‘എയർ പൊല്യൂഷൻ ടു വോൾട്ട്സ് ഓഫ് എനർജി’ എന്നതായിരുന്നു പ്രോജക്ടിന്റെ തലക്കെട്ട്. ഇന്ത്യൻ സ്കൂൾ മസ്കത്ത്വിദ്യാർഥികളായ അഞ്ജന സുഗതൻ, അശ്വിക കേശവമുരുഗൻ, കാവ്യ ജയേഷ് ഖാർവ, മുഹമ്മദ് റയീസ് പുതുക്കുടി എന്നിവരുടെ സംഘമാണ് ഈ പ്രോജക്ട് തയ്യാറാക്കി അവതരിപ്പിച്ചത്. കാസിം പുതുക്കുടി ആയിരുന്നു പ്രോജക്ട് ഗൈഡ്.

ഇന്ത്യൻ സ്കൂൾ വാദി കബീർ, ഇന്ത്യൻ സ്കൂൾ സീബ്, ഇന്ത്യൻ സ്കൂൾ ദാർസൈറ്റ് എന്നീ സ്കൂളുകളിലെ വിദ്യാർഥികൾ രണ്ടാം സ്ഥാനം പങ്കിട്ടു. ഓരോ വിഷയത്തിൽ നിന്നും ഓരോ ടീമിനെ വീതം രണ്ടാം സ്ഥാനത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ സ്കൂൾ സൂർ, ഇന്ത്യൻ സ്കൂൾ ദാർസൈറ്റ്, ഇന്ത്യൻ സ്കൂൾ ബൗഷർ, ഇന്ത്യൻ സ്കൂൾ ഗൂബ്ര എന്നീ സ്കൂളുകളിലെ വിദ്യാർഥികൾ മൂന്നാം സ്ഥാനം നേടി. ഓരോ വിഷയത്തിൽ നിന്നും ഓരോ ടീമിനെ വീതം മൂന്നാം സ്ഥാനത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു ടീമുകൾ ഒരേ മാർക്കുകൾ നേടിയതിനാൽ നാല് ടീമുകളാണ് മൂന്നാം സ്ഥാനം പങ്കിട്ടത്.

ഒന്നാം സ്ഥാനം നേടിയ ഇന്ത്യൻ സ്കൂൾ ടീമിന് ആയിരം ഒമാനി റിയാലാണ് സമ്മാനത്തുകയായി ലഭിച്ചത്. 750, 450 ഒമാനി റിയാൽ വീതം സമ്മാനത്തുകകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിച്ചു. ഒമാനിൽത്തന്നെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ശാസ്ത്ര പ്രോജക്ട് മത്സരമാണ് എംഎസ്എഫ് – എസ്പിസി ഒക്ടോബർ 25ന് നടന്ന ഐസിഎഫ് സമാപനച്ചടങ്ങിൽ മത്സര വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തതായി സംഘാടകർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *