Breaking
16 Mar 2026, Mon

ബുർജ് ഖലീഫയിലും ഡൗൺ ടൗണിലും എത്തുന്ന സന്ദർശകരെ വിസ്മയിപ്പിക്കാൻ ജലധാര വീണ്ടും

ദുബായ് ∙ ബുർജ് ഖലീഫയിലും ഡൗൺ ടൗണിലും എത്തുന്ന സന്ദർശകരെ വിസ്മയിപ്പിച്ചിരുന്ന ജലധാര ദുബായ് ഫൗണ്ടൻ ഒക്ടോബർ ഒന്നിനു തുറക്കും. നവീകരണത്തിന്റെ ഭാഗമായി 5 മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു.

സ്വദേശിവൽക്കരണ നിയമം മറികടക്കാൻ ‘ഷാം എംപ്ലോയ്‌മെന്റ്’; കർശന നീക്കവുമായി യുഎഇ

‘ഒരു പവനുമായി എത്തുന്ന പ്രവാസി സ്വർണക്കടത്തുകാരൻ’! പിടിവിട്ട് നികുതി നിയമം, പൊല്ലാപ്പിൽ മലയാളികൾ; 7 രാജ്യാന്തര വാർത്തകൾ

സംഗീതത്തിന്റെയും വെളിച്ചത്തിന്റെയും താളത്തിനനുസരിച്ചു നൃത്തം ചെയ്യുന്ന ജലധാര സ്വദേശികൾക്കും വിദേശികൾക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. നൂതന സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചു കൂടുതൽ മിഴിവോടെ അവതരിപ്പിക്കാനാണ് അധികൃതരുടെ പദ്ധതി. യുഎഇ ദേശീയ ദിനം, പുതുവർഷം തുടങ്ങി പൊതു ആഘോഷങ്ങളിലും വാരാന്ത്യങ്ങളിലുമെല്ലാം ജലധാര കാണാനാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *