ഇന്ത്യയിലെ അതിവേഗം വളരുന്ന സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നായ പോകോ, ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025ന്റെ ഭാഗമായി ആകർഷകമായ വിലക്കിഴിവുകൾ പ്രഖ്യാപിച്ചു. ‘പോകോ ഫെസ്റ്റിവൽ മാഡ്നെസ്’ എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ ഓഫറുകൾ വഴി, പോകോ ഫോണുകൾ മുൻപെങ്ങുമില്ലാത്ത വിലക്കുറവിൽ സ്വന്തമാക്കാം.
വളയുമോ എയർ? പരിശോധിക്കാന് ആപ്പിൾ; ആളെക്കൂട്ടി ബലപ്രയോഗം, ഒടുവിൽ…
ഈ ഉത്സവ സീസൺ രാജ്യത്തെ ടെക്നോളജി പ്രേമികൾക്ക് ഒരു വലിയ അവസരമാണ്. ഫ്ലിപ്കാർട്ട് പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് സെപ്റ്റംബർ 22-ന് വിൽപ്പന ആരംഭിക്കും. മറ്റ് ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 23 മുതൽ ഓഫറുകൾ ലഭ്യമാകും.
പോകോയുടെ പ്രധാന മോഡലുകൾ
പോകോ എം7 5G: 12GB റാം (6GB ടർബോ റാം), ശക്തമായ സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ്, 50MP സോണി ക്യാമറ, 6.88 ഇഞ്ച് HD+ ഡിസ്പ്ലേ എന്നിവയോടെ ഈ വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ 5G സ്മാർട്ട്ഫോണാണിത്.
പോകോ എം7 പ്ലസ് 5G: ഈ സെഗ്മെന്റിലെ ഏറ്റവും വലിയ 7000mAh ബാറ്ററിയും 18W റിവേഴ്സ് ചാർജിംഗും ഇതിനുണ്ട്. 6.9 ഇഞ്ച് FHD+ ഡിസ്പ്ലേയും 144Hz വരെ റിഫ്രഷ് റേറ്റും ഈ ഫോണിന്റെ പ്രത്യേകതകളാണ്. പുതിയ 4GB റാം വേരിയന്റും ലഭ്യമാണ്.
പോകോ എക്സ്7 പ്രോ 5G: 1.7 മില്യൺ+ AnTuTu സ്കോർ ഉള്ള ഈ ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്രാ ചിപ്സെറ്റും 90W ഫാസ്റ്റ് ചാർജിങുള്ള 6550mAh സിലിക്കൺ-കാർബൺ ബാറ്ററിയുമുണ്ട്.
പോകോ എഫ്7 5G: ഇന്ത്യയിലെ ഏറ്റവും വലിയ 7550mAh സിലിക്കൺ-കാർബൺ ബാറ്ററിയും അത്യാധുനിക സ്നാപ്ഡ്രാഗൺ 8S ജെൻ 4 പ്രോസസ്സറും ഇതിലുണ്ട്. 21 ലക്ഷത്തിലധികം AnTuTu സ്കോർ ഉള്ള ഈ ഫോൺ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു.
ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025ന്റെ ഭാഗമായി പോകോ ഫോണുകൾക്ക് ആകർഷകമായ വിലക്കിഴിവുകൾ ലഭിക്കും. പോകോ C71 എയർടെൽ വേരിയന്റ് 6499 രൂപയിൽ നിന്ന് 5599-നും, പോകോ C71 6499രൂപയിൽ നിന്ന് 6299 രൂപയ്ക്കും ലഭിക്കും. പോകോ C75-ന്റെ വില 8499ൽ നിന്ന് 7399 രൂപ ആയി കുറയും. 5G ഫോണുകളായ പോകോ M7 5G എയർടെൽ വേരിയന്റ് 10499 രൂപയിൽ നിന്ന് 7999-നും, പോകോ M7 5G 10499-ൽ നിന്ന് 8699 രൂപയ്ക്കും വാങ്ങാം.
ഐഓഎസ് 26 അപ്ഡേറ്റ് ഇന്ന്, ലിക്വിഡ് ഗ്ലാസ് ഡിസൈൻ; അപ്ഡേറ്റ് ചെയ്യും മുൻപ് ശ്രദ്ധിക്കണേ
പോകോ എം7 പ്ലസ് 5ജിക്ക് 12999 രൂപയ്ക്ക് പകരം 10999 രൂപയ്ക്കും, പോകോ M7 പ്രോ 5Gക്ക് 14999ന് പകരം 11499നും ആണ് വില. ഉയർന്ന മോഡലുകളായ പോകോ X7 5G 21999 രൂപയി നിന്ന് 14499നും, പോകോ എക്സ്7 പ്രോ 5G 27999 രൂപയിൽ നിന്ന് 19999 രൂപയ്ക്കും ലഭ്യമാകും. ഏറ്റവും മികച്ച മോഡലായ പോകോ F7 5G-യുടെ വില 31999-രൂപയിൽ നിന്ന് 28999 രൂപ ആയി കുറയും. ഈ വിലകൾ ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, നോ കോസ്റ്റ് ഇ.എം.ഐ. എന്നിവ ഉൾപ്പെടുന്നതാണ്.

