Breaking
23 Mar 2026, Mon

ബാല്യകാല സുഹൃത്തുക്കൾ ചേർന്ന് തുടങ്ങി, ചെസ് കളിയിലൂടെ കോടികളുടെ വിറ്റുവരവ്; അഭിജിത്തിന്റെ വിജയകഥ ടെക്സ്‌പെക്‌റ്റേഷൻസിൽ!

“ചെസ് ബോർഡിലെ 64 കളങ്ങൾക്കുള്ളിൽ നിന്ന് കോടികളുടെ വരുമാനം നേടുന്ന ആഗോള സ്റ്റാർട്ടപ് സാമ്രാജ്യം കെട്ടിപ്പടുത്ത യുവ സംരംഭകൻ. ആറ് ബാല്യകാല സുഹൃത്തുക്കളുടെ സ്വപ്നത്തിൽ നിന്ന് പിറവിയെടുത്ത ‘എയിറ്റ് ടൈംസ് എയിറ്റ്’ (Eight Times Eight) എന്ന സംരംഭത്തിലൂടെ കേരളത്തിൽ നിന്നൊരു ഗ്ലോബൽ ബ്രാൻഡ് സൃഷ്ടിച്ച സഹസ്ഥാപകൻ ‘ടെക്സ്‌പെക്‌റ്റേഷൻസ് 2026’ ൽ പങ്കെടുക്കുന്നു.

What you should read next

കേരളത്തിന്റെ സ്റ്റാർട്ടപ് സ്വപ്നങ്ങൾക്ക് കരുത്തുപകരുന്ന സാരഥി;അനൂപ് അംബിക ടെക്സ്പെക്റ്റേഷൻസിലേക്ക്

കുട്ടികളിലെ ശ്രദ്ധക്കുറവ് പരിഹരിക്കാൻ ചെസ് എങ്ങനെ സഹായിക്കും എന്ന ലളിതമായ ചിന്തയെ, ഇന്ന് 20 രാജ്യങ്ങളിൽ പടർന്നു പന്തലിച്ച, പ്രതിവർഷം 1.13 കോടി രൂപ വിറ്റുവരവുള്ള വൻകിട പ്ലാറ്റ്‌ഫോമാക്കി മാറ്റാൻ ഇദ്ദേഹത്തിന് സാധിച്ചു. കേവലം വിനോദത്തിനപ്പുറം അച്ചടക്കവും സർഗ്ഗാത്മകതയും വളർത്തുന്ന ഒരു നൈപുണ്യ വികസന മാർഗ്ഗമായി ചെസിനെ മാറ്റിയെടുത്ത അഭിജിത്ത് എം., ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് എങ്ങനെ ആഗോള വിപണി കീഴടക്കാം എന്നതിനെക്കുറിച്ച് തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു.

‘ടെക്സ്‌പെക്‌റ്റേഷൻസ് 2026’ (Techspectations 2026) കൊച്ചി ക്രൗൺ പ്ലാസയിൽ ഫെബ്രുവരി 27ന് . കോണ്‍ക്ളേവിലെ ഏറ്റവും ശ്രദ്ധേയമായ സെഷനുകളിൽ ഒന്നായ ‘Catalysts 2030: India’s Next Wave of Scalable Tech Innovators’ എന്ന പാനൽ ചർച്ചയിൽ അഭിജിത്തിനൊപ്പം സ്റ്റാർട്ടപ് രംഗത്തെയും നിക്ഷേപ മേഖലയിലെയും പ്രമുഖർ അണിനിരക്കും.

ആഗോള വിപണി ലക്ഷ്യമിടുന്ന ഇന്ത്യൻ സംരംഭങ്ങൾ

2030-ഓടെ ഇന്ത്യയിൽ നിന്ന് ലോകോത്തര നിലവാരത്തിലുള്ള ടെക് സംരംഭങ്ങൾ എങ്ങനെ വളർത്തിയെടുക്കാം എന്നതാണ് പാനൽ ചർച്ചയുടെ പ്രധാന പ്രമേയം.

What you should read next

നിർമിതബുദ്ധിയുടെ കാലത്ത് ബിസിനസ് ലോകം മാറേണ്ടതെങ്ങനെ? ടെക്സ്പെക്റ്റേഷൻസിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യൂ!

ടെക്സ്പെക്റ്റേഷൻസിലെ ഈ പാനൽ ചർച്ചയിൽ അഭിജിത്തിനൊപ്പം കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സിഇഒ അനൂപ് പി. അംബിക, ജിഐസി പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ആശിഷ് അഗർവാൾ, ഇൻഫിനി എഐ ലാബ്സ് സിഇഒ അനുരാജ് എന്നൈ, ചിരഞ്ജീവ് ഫൗണ്ടർ ഹേമന്ത് ജെയിൻ, കൺവേർഷൻ എബി ഫൗണ്ടർ ഫെലിക്സ് ജോസ്‌മോൻ എന്നിവരും പങ്കെടുക്കുന്നു. ഇന്ത്യയുടെ അടുത്ത തലമുറയിലെ ടെക് നവീകരണങ്ങളെയും അവയുടെ ആഗോള വളർച്ചാ സാധ്യതകളെയും കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്കാണ് ഈ സെഷൻ വേദിയാകുന്നത്.

ADVERTISEMENT

പ്രധാന സെഷനുകളും പ്രമുഖരും

ദേശീയ-രാജ്യാന്തര തലത്തിലുള്ള പ്രമുഖർ വിവിധ സെഷനുകളിൽ സംസാരിക്കും:

സന്ദീപ് ദത്ത (AWS): ക്ലൗഡ്, എഐ സാങ്കേതികവിദ്യകൾ ഇന്ത്യയുടെ ഭാവി എങ്ങനെ മാറ്റുന്നു എന്നതിനെക്കുറിച്ച് സംസാരിക്കും.

അതുൽ സോനേജ (Tech Mahindra): സോഫ്റ്റ്‌വെയർ സേവന രംഗത്തെ പുതിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കും.

ഫയ ഡിസൂസ & ഡോ. അനിൽ എബ്രഹാം: സോഷ്യൽ മീഡിയയുടെയും വാർത്താ മാധ്യമങ്ങളുടെയും പുതിയ ലോകത്തെക്കുറിച്ച് ചർച്ച ചെയ്യും.

സിനിമാ താരങ്ങൾ: ജയസൂര്യ, നവ്യ നായർ, രമേഷ് പിഷാരടി തുടങ്ങിയവർ സിനിമയും താരപരിവേഷവും 2030-ഓടെ എങ്ങനെ പരിണമിക്കും എന്നതിനെക്കുറിച്ച് സംസാരിക്കും.

ADVERTISEMENT

ടെക്സ്പെക്റ്റേഷൻസിനായി റജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

പ്രീമിയം പ്ലസ് പാസുകൾ സോൾഡ് ഔട്ട് ആയിരിക്കുന്നു. നിലവിൽ 1,499 രൂപയുടെ ‘ഏർലി ബേർഡ്’ ഓഫറിൽ ലഭ്യമായ പ്രീമിയം പാസ് എടുക്കുന്നവർക്ക് താഴെ പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കും:

പ്രധാന വേദി: മെയിൻ ഓഡിറ്റോറിയത്തിലെ എല്ലാ കീനോട്ട് പ്രസംഗങ്ങളും പാനൽ ചർച്ചകളും നേരിട്ട് കാണാം.

നെറ്റ്‌വർക്കിങ്: ടെക് വിദഗ്ധരും സ്റ്റാർട്ടപ്പ് സംരംഭകരുമായി നേരിട്ട് ആശയവിനിമയം നടത്താം.

ഡിജിറ്റൽ സേവനങ്ങൾ: ടെക്സ്പെക്റ്റേഷൻസ് മൊബൈൽ ആപ്പ് ഫീച്ചറുകൾ, സെഷനുകളുടെ വീഡിയോ ആർക്കൈവ്സ് എന്നിവ ലഭ്യമാകും.

മനോരമ ഓൺലൈനിൽ നിന്നുള്ള ആനുകൂല്യങ്ങൾ: മനോരമ ഓൺലൈൻ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് പ്രത്യേക ഡിസ്‌കൗണ്ട് വൗച്ചറുകൾ ലഭ്യമാകും.

ADVERTISEMENT

എങ്ങനെ റജിസ്റ്റർ ചെയ്യാം?

താൽപ്പര്യമുള്ളവർക്ക് www.techspectations.com എന്ന വെബ്സൈറ്റ് സന്ദർശിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റുകൾ പരിമിതമായതിനാൽ നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് ‘ഏർലി ബേർഡ്’ ആനുകൂല്യം ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *