Breaking
23 Mar 2026, Mon

ബംബർ വിളവ് കിട്ടുന്ന 5 ‘അദ്ഭുതവിത്തുകൾ’ സൗജന്യം; ഇന്‍ഡോ അമേരിക്കന്‍ സങ്കരയിനം പച്ചക്കറിവിത്തുകള്‍, അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ഓർക്കുന്നുണ്ടാവും, എഴുപതുകളിലും എൺപതുകളിലുമൊക്കെ കൃഷിക്കാരുടെയും വീട്ടമ്മാരുടെയും മനം കവർന്ന ഇന്‍ഡോ– അമേരിക്കൻ ഹൈബ്രിഡ് സീഡ് വിത്തുപായ്ക്കറ്റുകൾ. ബെംഗളൂരുവിലെ ഈ കമ്പനിയിൽനിന്നു തക്കാളിയുടെയും മുളകിന്റെയുമൊക്കെ വിത്തുകൾ സംഘടിപ്പിക്കാൻ ഏറെ പരിശ്രമിച്ച കഥകൾ അവർക്കു പറയാനുണ്ടാവും. ഉന്നത നിലവാരത്തിലൂടെ കര്‍ഷകരുടെ മനം കവർന്ന ഈ ബ്രാൻഡ് ഇപ്പോൾ ഷഷ്ടിപൂർത്തിയുെട തിളക്കം. കൂടുതൽ മികവുള്ള സങ്കരവിത്തുകളുമായി വിദേശങ്ങളിൽ പോലും പെരുമ നേടുകയാണു കമ്പനി.

140 കിലോയ്ക്ക് 1 ലക്ഷം രൂപ! പഠിച്ചത് യുട്യൂബിലൂടെ; താങ്ങിന് പിവിസി പൈപ്പുകൾ, ഇത് വിയറ്റ്നാം മോഡൽ വിജയം

അമേരിക്കയിൽ ഉന്നതപഠനം കഴിഞ്ഞുവന്ന ഡോ. മന്‍‌മോഹൻ അട്ടാവർ വിത്തുകളുടെയും നടീൽവസ്തുക്കളുടെയും ഉൽപാദനത്തിനും വിപണനത്തിനുമായി 60 വർഷം മുൻപ്, അതായത് 1965ൽ, ബെംഗളൂരുവില്‍ തുടങ്ങിയ സ്ഥാപനമാണ് ഇന്‍ഡോ അമേരിക്കൻ ഹൈബ്രിഡ് സീഡ്സ്. അമേരിക്കൻ പഠനകാലത്തു നേടിയ അറിവുകൾ സങ്കരവിത്ത് ഉൽപാദനത്തിനായി പ്രയോജനപ്പെടുത്തിയതുകൊണ്ടാണ് കമ്പനിക്ക് ഇങ്ങനെ പേരിട്ടിട്ടത്. സങ്കരവിത്ത് എന്ന ആശയം രാജ്യത്തെ പരിചയപ്പെടുത്തിയ സ്ഥാപനമെന്ന ചരിത്രപ്രാധാന്യവും ഈ കമ്പനിക്കുണ്ട്. ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തി വിവിധ കാർഷിക കാലാവസ്ഥാ സാഹചര്യങ്ങൾ‍ക്കു ചേരുന്ന, ഉയർന്ന വിളവും രോഗപ്രതിരോധശേഷിയുമുള്ള സങ്കരയിനങ്ങൾ ഉൽപാദിപ്പിക്കുകയാണ് ഇന്നും കമ്പനിയുടെ മുഖ്യ പ്രവർത്തനം. വിപുലമായ ഗവേഷണ വികസന വിഭാഗമുള്ളതിനാൽ സ്വന്തമായി ബ്രീഡിങ് നടത്താനും മികവേറിയ പുതിയ ഇനങ്ങൾ തുടർച്ചയായി അവതരിപ്പിക്കാനും ഇവര്‍ക്കു സാധിക്കുന്നു. പ്രതിരോധശേഷിയോടൊപ്പം ജൈവ– അജൈവ പ്രതികൂല ഘടകങ്ങളെ അതിജീവിക്കാനുള്ള ശേഷിക്കും ഇവർ പ്രാധാന്യം നൽകുന്നു. വിവിധതരം തക്കാളി, മുളക്, വെള്ളരി, മത്തൻ വർഗങ്ങൾ തുടങ്ങിയ വൈവിധ്യമേറിയ ഇൻഡോ അമേരിക്കൻ പച്ചക്കറിവിത്തുകൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്കും അടുക്കളത്തോട്ടം പരിപാലിക്കുന്ന വീട്ടമ്മമാർക്കും വമ്പൻ വിളവു നൽകാൻ പര്യാപ്തമാണ്. മികച്ച വിളവിനൊപ്പം ഗുണനിലവാരവും ഉറപ്പ്.

∙ അലങ്കാരസസ്യങ്ങള്‍

അലങ്കാരസസ്യങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം ഈ സ്ഥാപനത്തെ ഉദ്യാനപ്രേമികളുടെ ഇഷ്ടകേന്ദ്രമാക്കുന്നു. ഉദ്യാനവിളകൾ മാത്രമല്ല, സങ്കര ഇനത്തിൽപെട്ടതും അല്ലാത്തതുമായ നെൽവിത്തും ഇന്‍ഡോ അമേരിക്കൻ ഹൈബ്രിഡ് സീഡ്സിനുണ്ട്. വിത്തുൽപാദനത്തിനൊപ്പം ഗവേഷണം, ഗുണനിലവാരപരിശോധന, കർഷക സൗഹൃദസമീപനത്തോടെയുള്ള പരിശീലനം, വിപണനം എന്നീ മേഖലകളിലും ഇവർ സജീവം. ധാന്യങ്ങള്‍, പച്ചക്കറികള്‍‍, അലങ്കാരസസ്യങ്ങള്‍ എന്നിവയുടെ വിത്തുകള്‍ ഉൽപാദിപ്പിച്ചുനല്‍കുന്നതിനൊപ്പം വിത്തുകളുടെ ഗുണനിലവാര പരിശോധനപോലുള്ള സേവനങ്ങളും ഇവര്‍ നൽകുന്നു. ഐഎസ്ടിഎ(International Seed Testing Association) അംഗീകാരമുള്ള രാജ്യത്തെ പ്രഥമ വിത്തുപരിശോധനശാല ഇവരുടേതാണ്. ആഭ്യന്തര വിത്തുകമ്പനികള്‍ സ്വന്തം ഉൽപന്നങ്ങളുടെ നിലവാരം ഉറപ്പാക്കാൻ ഇവരുടെ സേവനം തേടുന്നു. ഡിഎൻഎ ഫിംഗർ പ്രിന്റിങ് മുതൽ ടിഷ്യുകൾചർ വരെയുള്ള ജൈവ സാങ്കേതികവിദ്യകളിൽ ഇവര്‍ പ്രായോഗിക പരിശീനം നൽകുന്നുണ്ട്. കരാർഗവേഷണം, ലാൻഡ് സ്കേപ്പിങ് മേഖലകളിലും സാങ്കേതികമികവോടെ പ്രവർത്തിക്കുന്നു. ഇതിനാവശ്യമായ വിദഗ്ധരും സാങ്കേതിക സംവിധാനങ്ങളും കമ്പനിക്കുള്ളതിനാൽ വ്യത്യസ്തങ്ങളായ ഗവേഷണാവശ്യങ്ങൾ നിറവേറ്റാൻ ഇവര്‍ തയാര്‍. വൈവിധ്യമാര്‍ന്ന അലങ്കാരസസ്യശേഖരം സ്വന്തമായുള്ളതിനാല്‍ ഉപഭോക്താവിന്റെ താല്‍പര്യമനുസരിച്ചു ലാൻ ഡ്സ്കേപ്പിങ് ചെയ്യാന്‍ ഇവര്‍ക്കു സാധിക്കുന്നു.

അസുഖങ്ങൾ, സൗന്ദര്യം… എന്തിനും ഏതിനും ഒരൊറ്റ ഒറ്റമൂലി! വീട്ടിൽ കൃഷി ചെയ്ത് ഇതൊന്നു പ്രയോഗിച്ചു നോക്കൂ… ഫലം ഉറപ്പ്

∙ സങ്കരയിനം വിത്തുകള്‍ ഏതൊക്കെ

ഇന്ത്യ കൂടാതെ, ഫിലിപ്പീൻസ്, വിയറ്റ്നാം, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലും ഇറാൻ മുതൽ ഒമാൻ വരെയും ലിബിയ മുതൽ ദക്ഷിണാഫ്രിക്ക വരെയും വെസ്റ്റ് ഇൻഡീസ് മുതൽ സ്പെയിൻ വരെയും ഇവര്‍ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നു. കേരളത്തിലെ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്രത്തിനും യോജിച്ച ഒട്ടേറെ പച്ചക്കറി ഇനങ്ങള്‍ ഇൻഡോ അമേരിക്കൻ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. അവ പരിചയപ്പെടാം.

‌∙ സാലഡ് കുക്കുമ്പർ

ഇന്‍ഡാം സ്നോ െവെറ്റ് (Indam Snow White): കേരളത്തിൽ ഏറ്റവും പേരുകേട്ടതും 15 വർഷമായി ഇവിടെ കൃഷിചെയ്തുവരുന്നതുമായ വെളുത്ത സാലഡ് കുക്കുമ്പർ ഇനം. വിത്തു നട്ട് 35-40 ദിവസത്തിൽ, 17-20 സെ.മീ. നീളത്തിൽ വെളുത്ത നിറത്തിലുള്ളതും കയ്പില്ലാതുമായ വെള്ളരികൾ വിളവെടുക്കാം.

ഇന്‍ഡാം സ്വദിഷ്ഠ‍് (Indam Swadisht): ഉയർന്ന വിളവുള്ളതും, നട്ട് 42-45 ദിവസത്തിൽ, 20-25 സെ.മീ. നീളത്തിൽ വെളുത്ത ഇളം പച്ചയിൽ നേർത്ത വെളുത്ത വരകളുള്ളതും കയ്പില്ലാത്തതുമായ വെള്ളരി വിളവെടുക്കാം.

തലയ്ക്ക് മുകളിൽ 1,000 ഏക്കർ ‘കൃഷി ഭൂമി’; 1000 കോടി ജനത്തിന് ഭക്ഷണം; ചൈനയ്ക്ക് മുന്നിലുള്ളത് വൻ ലക്ഷ്യം

ഇന്‍ഡാം സഫേദ് (Indam Safed): കൂർത്ത മുള്ളുകളും വെളുത്ത നിറവുമുള്ള പാവയ്ക്ക. ഉയർന്ന തൂക്കവും ഉൽപാദനവും ലഭിക്കുന്ന പാവൽ ഇനം. വിത്തു നട്ട് 50-55 ദിവസത്തിൽ, 20-22 സെ.മീ. നീളത്തിൽ ആകർ ഷകമായ കായ്കൾ വിളവെടുക്കാം.

ഇന്‍ഡാം ഡിജി– 511(Indam DG -511): വിത്തു നട്ട് 42-45 ദിവസത്തിൽ, കടും പച്ചനിറത്തിൽ രണ്ടടിയോളം നീളമുള്ള പയർ വിളവെടുക്കാം. ഉയർന്ന വിളവുള്ള ഈ ഇനം പയറുകളിലെ ജെമിനി വൈറസ് രോഗത്തെ ശക്തമായി പ്രതിരോധിക്കും.

ഇന്‍ഡാം എല്‍ജി– 511(Indam LG -512): ഇളം പച്ചനിറമാണെന്നതൊഴികെ DG 511 ന്റെ അതേ ഗുണങ്ങൾ.

∙ തണ്ണിമത്തൻ

ഇന്‍ഡാം റോക്സ്റ്റാര് ‍(Indam Rock Star): നട്ട് 75 ദിവസത്തിൽ, ഇരുണ്ട നിറത്തിലുള്ള പുറംതൊലിയും കടും ചുവപ്പ് നിറത്തിൽ വളരെ മധുരമേറിയ കാമ്പും. ഏകദേശം 3-5 കിലോ ഭാരമുള്ള അണ്ഡാകൃതിയുള്ള കായ്കൾ.

ഇന്‍ഡാം ആരതി (Indam Aarti): നട്ട് 70-75 ദിവസത്തിൽ ഏകദേശം 12-14 കിലോ ഭാരമുള്ള തണ്ണിമത്തനുകൾ ലഭിക്കും. ഇളം പച്ചനിറത്തിൽ കറുത്ത വരകളുള്ള പുറംതൊലിയും, കടും ചുവപ്പു നിറത്തിൽ മധുരമേറിയ കാമ്പും.

ഇന്‍ഡാം മാധുരി (Indam Madhuri): ഉയരം കുറഞ്ഞതും ചീനപ്പുകളുള്ളതും വളരെ ഉയർന്ന വിളവു ലഭിക്കുന്നതുമായ ഇനം. വിത്ത് നട്ട് 40-42 ദിവസത്തിൽ, കടും പച്ച നിറത്തിൽ, 8-10 സെ.മീ. നീളത്തിൽ വിളവെടുക്കാൻ സാധിക്കുന്ന ഈ ഇനത്തിൽ മറ്റ് ഹൈബ്രിഡ് വെണ്ട ഇനങ്ങളിലേതുപോലെ രോമങ്ങളില്ല.

ഇന്‍ഡാം ചക്ര (Indam Chakra): വിത്തു നട്ട് 85-90 ദിവസത്തിൽ, കടും പച്ചനിറത്തിൽ ഉള്ള പുറംതൊലിയും, ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിലുള്ള കാമ്പും 3-4 കിലോ ഭാരവുമുള്ള മത്തനുകൾ വിളവെടുക്കാം.

ഇന്‍ഡാം രുസ്തം (Indam Rustam): വിത്തു നട്ട് 85-90 ദിവസത്തിൽ, ഇളം പച്ച നിറത്തിൽ തവിട്ടു പുള്ളികളുള്ള മത്തനുകൾ വിളവെടുക്കാം.

∙ ചുരയ്ക്ക

ഇന്‍ഡാം 320 (Indam 320): വിത്തു നട്ട് 55 ദിവസത്തിൽ, ഇളം പച്ചനിറത്തിൽ നീണ്ടതും 20-25 സെ. മീ. നീളവും 0.6-0.8 കിലോ ഭാരവുമുള്ള ചെറിയ കായ്കൾ ലഭിക്കും.

ഇന്‍ഡാം സാര്‍ഥക‍് (Indam Sarthak): വിത്തു നട്ട് 52-55 ദിവസത്തിനുള്ളിൽ, ഇളം പച്ച നിറത്തിൽ ഉരുണ്ടതും 1.2-1.5 കിലോ ഭാരമുള്ളതുമായ ചെറിയ കായ്കൾ.

ഇന്‍ഡാം (Indam 1222): 55 ദിവസത്തിനുള്ളിൽ, ഇളം പച്ച നിറത്തില്‍ ഉരുണ്ടതും 43-45 സെ.മീ. നീളമുള്ളതുമായ കായ്കൾ വിളവെടുക്കാം.

ഇന്‍ഡാം പന്ന (Indam Panna): വിത്തു നട്ട് 55 ദിവസത്തിൽ, ഇളം പച്ചനിറത്തിൽ ഉരുണ്ടതും 43-45 സെ.മീ. നീളമുള്ളതുമായ കായ്കൾ വിളവെടുക്കാം.

ഇന്‍ഡാം െഹെബ്രിഡ് ഗ്രീന് ‍(Indam Hybrid Green): മുള്ളില്ലാത്തതും ഇളം പച്ചനിറത്തിൽ 22-25 സെ.മീ. നീളമുള്ളതുമായ കായ്കള്‍.

ഇന്‍ഡാം സൗരഭ (Indam Sourabha): മുള്ളില്ലാത്തതും കടും പർപ്പിൾ നിറത്തിൽ 18-20 സെ. മീ. നീളമുള്ളതുമായ കായ്കള്‍.

ഇന്‍ഡാം സുപ്രിയ (Indam Supriya): മുള്ളില്ലാത്തതും ഇളം പർപ്പിൾ നിറത്തിൽ 400 ഗ്രാമിലേറെ ഭാരമുള്ളതുമായ ഉരുണ്ട വഴുതന ഇനം.

ഇന്‍ഡാം ബ്ലാക് സ്റ്റാര്‍ (Indam Black Star): മുള്ളില്ലാത്തതും കറുപ്പു കലർന്ന പർപ്പിൾ നിറത്തിൽ ഏകദേശം 400 ഗ്രാമിലേറെ ഭാരവും ഓവൽ രൂപവുമുള്ള കായ്കൾ.

∙ കളർ കാപ്സിക്കം

ഇന്‍ഡാം ലക്ഷ്മി (Indam Lakshmi): ചുവന്ന നിറമുള്ളതും, ഏകദേശം 180 ഗ്രാം തൂക്കം ലഭിക്കുന്നതുമായ കാപ്സിക്കം.

ഇന്‍ഡാം സൂപ്പര്‍ ഗോള്‍ഡ് (Indam Super Gold): ഇളം മഞ്ഞനിറവും ഏകദേശം 170 ഗ്രാം തൂക്കവുമുള്ള കായകൾ.

ഇന്‍ഡാം ചോക്ലേറ്റ് വാന്‍ഡർ ‍(Indam Chocolate Wander): ചോക്ലേറ്റ് നിറവും ഏകദേശം 210 ഗ്രാം തൂക്കവുമുള്ള കാപ്സിക്കം.

ഇവയോടൊപ്പം കേരളത്തിലെ വിപണികളിൽ ലഭ്യമായ ചീര, മുളക്, തക്കാളി, മധുരച്ചോളം, വലിയ ഉള്ളി എന്നിവയുടെ വിവിധ ഇനങ്ങളും. വർഷം മുഴുവൻ തണുപ്പു ലഭിക്കുന്ന മൂന്നാർ, വട്ടവട, കാന്തല്ലൂർ പ്രദേശങ്ങളിലെ കൃഷിക്കായി കാബേജ്, കോളിഫ്ലവർ, ക്യാരറ്റ്, ബീറ്റ്റൂട്ട്, മുള്ളങ്കി, ഗ്രീൻപീസ്, ബ്രക്കോളി, മല്ലി, ബീൻസ് എന്നിവയുടെ വിത്തുകളും കമ്പനി വിതരണം ചെയ്യുന്നുണ്ട്.

കേരളത്തിൽ ഇൻഡോ – അമേരിക്കൻ െഹെബ്രിഡ് വിത്തിനങ്ങളെയും അടുത്തുള്ള വിതരണക്കാരെയും കുറിച്ച് അറിയാന്‍ ഫോണ്‍: +91 90375 48081

∙ ഹൈബ്രിഡ് വിത്തുകൾ നടീൽരീതി ഇങ്ങനെ

തക്കാളി, വഴുതന, പച്ചമുളക്, ചീര, വെണ്ട എന്നീ ഇനങ്ങളുടെ ഉയർന്ന വിലയുള്ള െഹെബ്രിഡ് വിത്തുകൾ ഒന്നുപോലും നഷ്ടപ്പെടാതെ മുളപ്പിച്ച് കരുത്തുറ്റ, കീട–രോഗ മുക്തമായ തൈകൾ തയാറാക്കുകയാണ് ആദ്യ പടി. മണ്ണിൽ ജൈവവളങ്ങൾ ചേർത്ത് ഉയർത്തിയെടുത്ത തടങ്ങളിൽ വിത്തുകൾ പാകി മുളപ്പിക്കുന്ന പരമ്പരാഗതരീതിയിൽനിന്നു വ്യത്യസ്തമായി പ്രോട്രേകളിൽ തൈകൾ മുളപ്പിച്ചെടുക്കുന്നതാണ് ഹൈബ്രിഡ് വിത്തിനു യോജ്യം. പല വലുപ്പത്തിലുള്ള പ്രോട്രേകൾ വിപണിയില്‍ കിട്ടും. അവയില്‍ത്തന്നെ ഒരിഞ്ച് വീതം നീളവും വീതിയും ഒന്നരയിഞ്ച് ആഴവുമുള്ള ട്രേകളാണ് തൈ ഉൽപാദനത്തിനു യോജ്യം. പ്രോട്രേകളിലെ ഓരോ കുഴിയുടെയും അടിഭാഗത്ത് അധികം വരുന്ന വെള്ളം വാർന്നുപോകാനുള്ള സുഷിരം ഉണ്ടായിരിക്കണം.

∙ മിശ്രിതം തയാറാക്കൽ

ട്രൈക്കോഡെർമ ചേർത്തു സമ്പുഷ്ടീകരിച്ച ജൈവവളവും ചകിരിച്ചോർ കംപോസ്റ്റും വെർമിക്കു ലൈറ്റും പെർലൈറ്റും 2:1:1:1 എന്ന അനുപാതത്തിൽ യോജിപ്പിക്കുക. ഈ മിശ്രിതം നനച്ച് പുട്ടു പൊടിപ്പരുവത്തിലാക്കി പ്രോട്രേകളിൽ നിറയ്ക്കണം. ആവശ്യമായ ജലാംശം നിലനിർത്തിക്കൊണ്ടുതന്നെ കൂടുതലുള്ള വെള്ളം വാർന്നുപോകാനുള്ള സൗകര്യം, വേരുകളുടെ വളർച്ചയ്ക്കു വേണ്ട വായുസഞ്ചാരം, കീട–രോഗമുക്തം എന്നീ ഗുണങ്ങൾ ഈ മിശ്രിതത്തിനുണ്ട്. മിശ്രിതം നിറച്ചശേഷം ട്രേകളിൽ വിത്തു പാകുക. ഓരോ കുഴിയിലും ഒരു വിത്ത് എന്ന രീതിയിൽ വേണം പാകാന്‍. വിത്തുകൾ കുഴികളിൽ വച്ച് വിരൽകൊണ്ടു മെല്ലെ അമർത്തുക. അതോടെ വിത്ത് അരയിഞ്ച് ആഴത്തിൽ മിശ്രിതത്തിലേക്കു താഴ്ന്നിരിക്കും. മിശ്രിതംകൊണ്ടു തന്നെ വിത്തു മൂടാം.

∙ കര്‍ഷകശ്രീ വാര്‍ഷികപ്പതിപ്പിനൊപ്പം 5 ഇന്‍ഡോ അമേരിക്കന്‍ െഹെബ്രിഡ് പച്ചക്കറിവിത്തുകള്‍ സൗജന്യം

കര്‍ഷകശ്രീ മാസികയുടെ ഡിസംബര്‍ ലക്കം വാര്‍ഷികപ്പതിപ്പാണ്. ഇന്‍ഡോ അമേരിക്കന്‍ െഹെബ്രിഡ് സീഡ്സിന്റെ തക്കാളി, മുളക്, െവണ്ട, വഴുതന, ചീര സങ്കരവിത്തുകള്‍ ഈ ലക്കത്തിനൊപ്പം സൗജന്യമായി ലഭിക്കുന്നു. ഇന്നു തന്നെ മനോരമ ഏജന്റുമായോ 9288021091 എന്ന ഫോണ്‍നമ്പറിലോ ബന്ധപ്പെട്ട് നിങ്ങളുടെ കോപ്പി ഉറപ്പാക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *