സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി “ഫ്രോഡ് പ്രൊട്ടക്ഷന്‍ പൈലറ്റ്’ പദ്ധതിയുമായി ഗൂഗിള്‍. പ്ലേ സ്റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ “ഫ്രോഡ് പ്രൊട്ടക്ഷന്‍ പൈലറ്റ്’ പരിശോധിച്ച് സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കില്‍ സ്വയം തടയും.
ഈ ആപ്പ് പിന്നീട് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചാലും അനുവദിക്കില്ല. ആപ്പുകള്‍ ആവശ്യപ്പെടുന്ന പെര്‍മിഷനുകള്‍, ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന കോഡുകള്‍ എന്നിവ പരിശോധിച്ചാണ് നടപടി.
സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയും റിമോട്ട് ആക്സസ് പോലുള്ള അനധികൃത ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന ആപ്പുകളില്‍നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഗൂഗിളിന്റെ പുതിയ പദ്ധതി.
നിലവില്‍ സിംഗപ്പുരില്‍ ലഭ്യമായ ആപ്പ് ഒമ്പതു ലക്ഷത്തോളും സുരക്ഷ ഭീഷണിയുള്ള ആപ്പുകള്‍ തടഞ്ഞതായി ഗൂഗിള്‍ പറഞ്ഞു. “ഫ്രോഡ് പ്രൊട്ടക്ഷന്‍ പൈലറ്റ്’ പദ്ധതി അടുത്തയാഴ്ച മുതല്‍ ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭ്യമാകും.
Content retrieved from: https://www.deepika.com/feature/Feature_Details.aspx?feature_cat=cat28&newscode=27968.