ബംഗുളൂരു: മൊബൈൽ ഫോണിന്റെ സ്ക്രീൻ ഗാർഡ് മാറുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൊബൈൽ ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. ചിത്രദുർഗ ജില്ലയിലാണ് സംഭവം.
വിക്രം ചൗധരി എന്നയാൾക്കാണ് പരിക്കേറ്റത്. ചൗധരിയുടെ കടയിൽ നിന്നും പ്രതി ആദ്യം ഒരു മൊബൈൽ സ്ക്രീൻ ഗാർഡ് വാങ്ങിയിരുന്നു. പിന്നീട് അത് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ വീണ്ടുമെത്തി. എന്നാൽ ചൗധരി 100 രൂപ കൂടി ആവശ്യപ്പെട്ടപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി.
ഇതിനിടെ പ്രതി കത്തി ഉപയോഗിച്ച് ചൗധരിയെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ചൗധരിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Karnataka Mobile Shop Owner Stabbed Screen Guard

